ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍... രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും യുഡിഎഫ് നേതാക്കള്‍

ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സര്‍വ്വകക്ഷിയോഗ തീരുമാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നാരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.
കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തടയാനെന്ന പേരിലാണ് 2019 ഓഗസ്റ്റില്‍ നിര്‍മ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. 1964ല്‍ പട്ടയമനുവദിച്ച ഭൂമിയില്‍ കൃഷിക്കും 1500 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുവയ്ക്കാനും മാത്രമേ അനുവാദമുള്ളൂവെന്നാണ് ഉത്തരവ്.
പ്രതിഷേധം ശക്തമായതോടെ ഡിസംബറില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
"
https://www.facebook.com/Malayalivartha


























