ഒരൊറ്റ കാരണത്താൽ ആദ്യമൊക്കെ എനിക്ക് ചേട്ടനെ വെറുപ്പായിരുന്നു ; എന്നാൽ ഇഷ്ടപ്പെട്ട് തുടങ്ങിയത് ആ ചിത്രത്തിൽ അഭിനയിച്ചതോടെ; പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല; ഞങ്ങള്‍ വിവാഹിതരായി; മോഹൻലാലിനെ കുറിച്ച് മനസ്സ് തുറന്ന് ഭാര്യ സുചിത്ര

മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‌റെ പൂജാ ചടങ്ങിനിടെ മോഹന്‍ലാലും ഭാര്യമൊപ്പമുള്ള ചിറ്റങ്ങൾ വൈറലായി മാറിയിരുന്നു. ലാലേട്ടനും ടീമിനും വിജയാശംസകള്‍ നേര്‍ന്ന് എല്ലാവരും സംസാരിച്ചിരുന്നു . ആ കൂട്ടത്തില്‍ സുചിത്ര മോഹന്‍ലാലുമുണ്ടായിരുന്നു.
ചടങ്ങില്‍ സംസാരിക്കാമോ എന്ന് ആന്റണി പറഞ്ഞപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറുകയാണ് സുചിത്ര ചെയ്തത് . ഞാന്‍ ഇവിടെ വന്ന് സംസാരിക്കുന്നത് ചേട്ടന് ഒരു സര്‍പ്രൈസ് ആയിരിക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവർ സംസാരിച്ച് തുടങ്ങിയത്. ഇന്നലെ ആന്റണി പെരുമ്പാവൂര്‍ ചേദിച്ചു സംസാരിക്കാമോ എന്ന് പറഞ്ഞു. പ്ലീസ് എന്നെ വിളിക്കല്ലെ എന്ന് ഞാന്‍ പറഞ്ഞുവെന്നും സുചിത്ര പറഞ്ഞു.
പിന്നെ വിചാരിച്ചു സംസാരിക്കാം എന്ന്. കഴിഞ്ഞ കാലങ്ങളില്‍ എല്ലാം തന്നെ ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക്‌സീറ്റ് എടുക്കാന്‍ തീരുമാനിച്ച് മാറിയിരുന്നു. അപ്പുവിന്‌റെ ആദ്യ സിനിമയുടെ സമയത്ത് ഞാന്‍ വേദിയില്‍ വന്നു സംസാരിച്ചു. ഇന്ന് ചേട്ടന്‌റെ ജീവിതത്തിലെ എറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നാണ്.
ഒരു നടന്‍ എന്ന നിലയില്‍ അഭിനയ ജീവിതത്തില്‍ എല്ലാം നേടിയിട്ടുണ്ട് അദ്ദേഹം. ഒരു സംവിധായകന്‍ എന്ന നിലയില്‍ തുടക്കം കുറിക്കുന്ന നല്ല നാളാണ് ഇന്ന്. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞേ മതിയാകൂ എന്ന് കരുതി. നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്.
എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിനെ വെറുപ്പായിരുന്നു. ചെയ്യുന്ന ജോലിയിലെ മികവ് തെളിയിച്ചതാണ് അതൊക്കെ. നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി ഞാന്‍ എറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹമെന്നും സുചിത്ര വെളിപ്പെടുത്തി .
ബറോസിനെ കുറിച്ച് എന്നോട് ഒരുദിവസം വന്നു പറഞ്ഞു. ഞാന്‍ ഒരു ത്രീഡി പടത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. നല്ല പടമാണ് എന്നൊക്കെ, അപ്പോൾ കൊളളാമല്ലോ എന്ന് താൻ ഓർത്തു .
കുട്ടിച്ചാത്തന് ശേഷം വരുന്ന ത്രീഡി പടം നന്നായിരിക്കുമല്ലോ എന്നൊക്കെയായിരുന്നു ചിന്തിച്ചത്. പിന്നീട് അതിന്‌റെ തിരക്കഥ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ഞാനും വായിച്ചു. അതിന്‌റെ സാങ്കേതിക വശങ്ങള്‍ എല്ലാ വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു.
ഞാന്‍ എറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നതില്‍ സംശയമില്ല. ബറോസ് സംവിധാനം ചെയ്യാന്‍ എടുത്ത തീരുമാനം വളരെ നന്നായി എന്നാണ് താൻ കരുതുന്നത് എന്നും സുചിത്ര പറഞ്ഞു . ജിജോ സാറിന്‌റെ സാങ്കേതിക സഹായം ഏറെ നിര്‍ണായകമാകും എന്ന് കരുതുന്നുവെന്നും അവർ പറഞ്ഞു.
മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‌റെ പൂജാ ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. താരങ്ങളും സംവിധായകരും ഉള്‍പ്പെടെയുളള സിനിമാ പ്രവര്‍ത്തകരെല്ലം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, സിബി മലയില്‍, സുചിത്ര മോഹന്‍ലാല്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം പങ്കെടുത്തു. ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി.
https://www.facebook.com/Malayalivartha


























