കേന്ദ്രം നല്‍കുന്ന ആട്ടയും പയറു വര്‍ഗങ്ങളും ഭക്ഷ്യ ധാന്യങ്ങളും ഭക്ഷ്യ എണ്ണയും വാങ്ങിയെടുത്ത് സ്വന്തം നേട്ടമാക്കി മാറ്റുകയാണ് പിണറായി വിജയന്‍ സര്‍ക്കാരന്നെ് പ്രമുഖ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ്ജ്

സമീപകാലത്ത് നെറ്റ്ഫ്‌ലിക്‌സില്‍ തരംഗമായ ചിത്രമാണ് 'ദ് വൈറ്റ് ടൈഗര്‍'. പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗയുടെ ബുക്കര്‍ പ്രൈസ് ലഭിച്ച 'ദ് വൈറ്റ് ടൈഗര്‍' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. അതില്‍ കോര്‍പറേറ്റുകളോട് കണക്കു പറഞ്ഞു കൈക്കൂലി വാങ്ങിക്കുന്ന സോഷ്യലിസ്റ്റ് നേതാവായ വനിതയെ പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. അതുപോലെയാണ് ഈ തിരഞ്ഞെടുപ്പ് കാലത്തെ ഓരോരോ കാര്യങ്ങള്‍.
ഏതായാലും വിശ്വാസം പുഴുങ്ങിത്തിന്നുമോ എന്ന് ചോദിച്ച് പിണറായി സര്‍ക്കാരിന്റെ കിറ്റിനടക്കം നന്ദി പറഞ്ഞ് വീട്ടമ്മമാര്‍ കളം പിടിച്ചത് അടുത്ത കാലത്താണ്. തീര്‍ന്നില്ല ദേ വന്നു കുറിക്ക് കൊളളുന്ന നിലപാടുകളുമായി ഡോ. മേരി ജോര്‍ജ് എന്ന സാമ്പത്തിക വിദഗ്ധയും വീട്ടമ്മയും.
കേന്ദ്രം നല്‍കുന്ന ആട്ടയും പയറു വര്‍ഗങ്ങളും ഭക്ഷ്യ ധാന്യങ്ങളും ഭക്ഷ്യ എണ്ണയും വാങ്ങിയെടുത്ത് സ്വന്തം നേട്ടമാക്കി മാറ്റുകയാണ് പിണറായി വിജയന്‍ സര്‍ക്കാരന്നെ് പ്രമുഖ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ്ജ് പറഞ്ഞതും സജീവ ചര്‍ച്ചയായി കേരളത്തില്‍. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഇവ നല്‍കുന്നതിന്റെ ചെലവ് കേന്ദ്രമാണ് വഹിക്കേണ്ടത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായും മുകളിലുള്ളവര്‍ക്ക് സൗജന്യ നിരക്കിലും നല്‍കണമെന്നാണ് നിയമം.അങ്ങനെ കേന്ദ്രം നല്‍കുന്ന ഇവയെടുത്താണ് കേരളം കിറ്റു നല്‍കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ എന്തു സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗങ്ങളില്‍ ചോദിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ നമ്മളെ പോലെ പട്ടിണി കിടക്കുകയല്ല. അവര്‍ ഭക്ഷ്യ വസ്തുക്കള്‍ ആവശ്യത്തിന് ഉല്പ്പാദിപ്പിക്കുന്നുണ്ടെന്ന സൂചന നല്‍കി അവര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പറഞ്ഞു. നമുക്ക് ആവശ്യമുള്ളതിന്റെ 15 ശതമാനം പോലും നാം ഉല്പ്പാദിപ്പിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം തുകയും വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്.
പത്തു ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ വിഹിതം. ഈ തുകയില്‍ ചെറിയ വര്‍ദ്ധന കേന്ദ്രം വരുത്തിയിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പുരുഷന്മാരെയും കൂടി ചേര്‍ത്തു. അതോടെ ഈ വര്‍ഷത്തേക്ക് ലഭിച്ച ഫണ്ടും തീരും. ഇനി കിട്ടാനുള്ള ഫണ്ടു കൂടി എടുത്താണ് ചെലവിടുന്നത്. കേന്ദ്രഫണ്ട് എടുത്ത് താഴെത്തട്ടിലുള്ളവര്‍ക്ക് നല്‍കിയിട്ട് അത് തങ്ങളുടേതാണെന്നാണ് ഇടതു സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ഡോ. മേരിജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. തീര്‍ന്നില്ല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചില സാമ്പത്തിക നിലപാടുകള്‍ പങ്കുവയ്ക്കാനും ടീച്ചര്‍ മറന്നിട്ടില്ല.
തിരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ നേരിട്ടു വഹിക്കുകയെന്നതാണ് മറ്റൊരു നിര്‍ദേശം. തിരഞ്ഞെടുപ്പു ചെലവു ചുരുക്കാനും അഴിമതി തടയാനും ഇതൊന്നും പ്രായോഗികമല്ലെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് അഴിമതികളുടെ തുടക്കം ജനകീയ ബജറ്റുകളില്‍നിന്നാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിലും അതാണ് സ്ഥിതി.
കിഫ്ബി വഴിയെടുത്ത വായ്പ പോലും ഈ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിനിയോഗിക്കപ്പെടാം. അതു കേരളത്തെ കടക്കെണിയിലേക്കു തള്ളിവിടുമെന്നത് ഉറപ്പാണ്. അതിന്റെ ഉപജ്ഞാതാവ് ഡോ. തോമസ് ഐസക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിയമസഭയില്‍ ഇല്ലെന്നത് ആശങ്കാജനകവുമാണ് അവര്‍ പറഞ്ഞു. അപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമല്ലേ.
https://www.facebook.com/Malayalivartha


























