അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തവും 66,000 രൂപ വീതം പിഴയും

അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ ഇരട്ടക്കൊല കേസിലെ പ്രതികളുള്‍പ്പടെ 3 പ്രതികള്‍ക്ക് ജീവപര്യന്തവും 66,000 രൂപ വീതം പിഴയും വിധിച്ചിരിക്കുന്നു. ശിക്ഷിക്കപ്പെട്ടവരില്‍ 2 പേര്‍ വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ പ്രതികളാണ്. മാണിക്കല്‍ ഇടത്തറ പിണവുംകുഴി ചാരുവിള പുത്തന്‍വീട്ടില്‍ സജീവിനെ (23) കൊലപ്പെടുത്തിയ കേസിലാണ് മദപുരം സ്വദേശി ബിജു(ഉണ്ണി), സനല്‍ സിങ്(സനല്‍), മഹേഷ്(അപ്പി മഹേഷ്) എന്നിവരെയാണ് ജില്ലാ അഡിഷണല്‍ ജില്ലാ ജഡ്ജ് സി.ജെ. ഡെന്നി ശിക്ഷിച്ചത്.
ബിജുവും, സനല്‍ സിങും വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ പ്രതികളാണ്. ഇരുവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. 2008 ജനുവരി 13നാണ് സംഭവം ഉണ്ടായിരിക്കുന്നത്. സജീവ് പിറ്റേ ദിവസം മരണപ്പെടുകയുണ്ടായി. നാട്ടിലുണ്ടായ വിഷയത്തെ ചൊല്ലി സജീവിന്റെ സഹോദരന്‍ സനൂജുമായി വാക്ക് തര്‍ക്കമുണ്ടായി. പ്രകോപിതരായ പ്രതികള്‍ ആയുധവുമായി സജീവിന്റെ വീട്ടിലെത്തി അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സജീവിന്റെ അച്ഛന്‍ ശശി, സഹോദരന്‍ സനൂജ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. 3 പേര്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
സജീവിന്റെ അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 15,000 രൂപയും 7 വര്‍ഷം തടവും, സജീവിന്റെ അനുജന്‍ സനൂജിനെ ആക്രമിച്ചതിന് ഒരു വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. 66,000 രൂപ വീതം ആകെ 1,98,000 രൂപയാണ് 3 പേരും പിഴയായി ഒടുക്കേണ്ടത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി ടി.ഗീനാകുമാരി ഹാജരായി.
https://www.facebook.com/Malayalivartha


























