Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ മൂഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നു...

29 MARCH 2021 11:29 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ മൂഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നു. അവരില്‍ പ്രമുഖര്‍ അന്വേഷണപരിധിയില്‍ വരും.

ഇതോടെ, ഉദ്യോഗസ്ഥര്‍ കൂട്ടമായി പിണറായി സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മന്ത്രിസഭാ തീരുമാനം എന്നാണ് പ്രസ്താവനയെങ്കിലും ജുഡീഷ്യല്‍ അന്വേഷണക്കാര്യത്തില്‍ മന്ത്രിസഭയില്‍ കാര്യമായ കൂടിയാലോചനയുണ്ടായില്ല.

നിയമവകുപ്പിലെ ചിലരുടെ ഉപദേശമാണ് അടിസ്ഥാനം. ഭരണഘടനയിലെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ തടസമുണ്ടാക്കുന്നതാണ് തീരുമാനം. പക്ഷേ, ഇനി തീരുമാനം നടപ്പായാല്‍ കുടുങ്ങുന്നത് സംസ്ഥാന പോലീസ് ഡിജിപി മുതല്‍ ചീഫ് സെക്രട്ടറിവരെയാണെന്ന് നിയമവൃത്തങ്ങള്‍ വിശദീകരിക്കുന്നു.

സ്വര്‍ണ-ഡോളര്‍ കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ പരാതിയുടെ നിജസ്ഥിതിയും നടപടിക്രമവും ഉദ്യോഗസ്ഥരുടെ പങ്കും കണ്ടെത്താനാണ് ജുഡീഷ്യല്‍ അന്വേഷണമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

സ്വപ്ന സുരേഷിനെ വനിതാ ജയിലില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി, ഭീഷണിപ്പെടുത്തി ചിലരെ കേസില്‍ പ്രതിയാക്കാന്‍ മൊഴിയെടുപ്പിച്ചുവെന്ന് ആക്ഷേപമുണ്ടെന്നാണ് പരാതി. ഇത് സ്വപ്നയുടെ പരാതിയല്ല. സന്ദീപ് നായരും ഇ ഡിയെക്കുറിച്ച് അങ്ങനെ പരാതിപ്പെട്ടതായി കത്ത് പുറത്തുവന്നിട്ടുണ്ട്. ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

അതിനും മേലെ ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജയില്‍ ഡിജിപി ഋഷിരാജ്സിങ്, ജയില്‍ സോണല്‍ ഡിഐജി അജയ്കുമാര്‍ എന്നിവരെ കമ്മീഷന് ചോദ്യം ചെയ്യേണ്ടിവരും.

ഈ കേസില്‍ ഒരു ഭാഗം മാത്രമായി അന്വേഷണം ചുരുക്കാനാവില്ല. തുടക്കം മുതല്‍ അന്വേഷണ ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള 'ഏറ്റുമുട്ടല്‍' സംഭവങ്ങളില്‍ തെളിവെടുപ്പ് വേണ്ടിവരും. അപ്പോള്‍ സെക്രട്ടേറിയറ്റിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് വിവരങ്ങള്‍ കൈമാറാത്തത്, തീപ്പിടിത്തം, പ്രോട്ടോക്കോള്‍ ഓഫീസറുടെ പരാതി, മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്തത് തുടങ്ങിയ സംഭവങ്ങളെല്ലാം അന്വേഷിക്കേണ്ടിവരും.

വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരെയും ചീഫ് സെക്രട്ടറിയേയും മുന്‍ ചീഫ് സെക്രട്ടറിമാരെയുംവരെ കമ്മീഷന് തെളിവെടുക്കാന്‍ വിളിപ്പിക്കേണ്ടിവരുമെന്നാണ് നിയമജ്ഞര്‍ പറയുന്നത്. മുഖ്യമന്ത്രി നല്‍കിയ വിശദീകരണവും ന്യായീകരണവും പരിഗണിച്ചാല്‍ പിണറായി വിജയനും കമ്മീഷന് വിശദീകരണം നല്‍കേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (8 minutes ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (46 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (48 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (1 hour ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (1 hour ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

Malayali Vartha Recommends