ബാബുമോനെ കാണാട്ടോ... ചുവരില്‍ ഒട്ടിക്കാതെ പൂഴ്ത്തി വച്ചിരുന്ന വീണ എസ് നായരുടെ പ്രചാരണ പോസ്റ്റര്‍ ആക്രിക്കടയില്‍ 500 രൂപയ്ക്ക് വിറ്റു; കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ കച്ചവടം പുറത്തായതോടെ ഞെട്ടിത്തരിച്ച് വീണ എസ് നായര്‍; ബിജെപിയെ ജയിപ്പിക്കാനുള്ള ശ്രമമെന്ന് വികെ പ്രശാന്ത്

തെരഞ്ഞെടുപ്പില്‍ ജയിച്ചാലെന്ത് തോറ്റാലെന്ത് 500 രൂപ കിട്ടിയാലെന്ത് കയ്‌ക്കോ. ഒരു കുപ്പിയെടുക്കാന്‍ ധാരാളം. നിര്‍ദോഷമായ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ ഈ ചിന്ത വലിയ രാഷ്ട്രീയ വിവാദത്തിലേക്കാണ് പോയത്.
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വില്‍പ്പനയ്ക്ക് വച്ചു. തിരുവനന്തപുരത്തെ നന്തന്‍കോട്ടെ വൈഎംആര്‍ ജംഗ്ഷനിലുള്ള ആക്രിക്കടയിലാണ് സ്ഥാനാര്‍ത്ഥിയുടെ ഉപയോഗിക്കുന്ന പോസ്റ്ററുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായി കണ്ടെത്തിയത്. 50 കിലോയോളം തൂക്കം വരുന്ന പോസ്റ്ററുകളാണ് കടയില്‍ കെട്ടിക്കിടക്കുന്നത്.
തനിക്ക് പരിചയമുള്ള ഒരാളാണ് പോസ്റ്ററുകള്‍ ഇവിടേക്ക് കൊണ്ടുവന്നതെന്നാണ് കടക്കാരന്‍ പറയുന്നത്. ബാബു എന്നാണ് കൊണ്ടുവന്നയാളുടെ പേരെന്നും കിലോ പത്ത് രൂപ എന്ന കണക്കിലാണ് പോസ്റ്ററുകള്‍ താന്‍ അയാളില്‍ നിന്നും വാങ്ങിയതെന്നും കടക്കാരന്‍ പറയുന്നു.
വട്ടിയൂര്‍ക്കാവിലെ മറ്റ് സ്ഥാനാര്‍ത്ഥികളായ ഇടതുമുന്നണിയുടെ വികെ പ്രശാന്ത്. എന്‍ഡിഎയുടെ വിവി രാജേഷ് പ്രചാരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വീണയുടെ പോസ്റ്ററുകളും ബോര്‍ഡുകളും താരതമ്യേന കുറഞ്ഞ അളവിലാണ് പ്രചാരണത്തിനായി ഉപയോഗിക്കപ്പെട്ടത്. മണ്ഡലത്തില്‍ വീണ എസ് നായര്‍ മത്സരരംഗത്തില്ല എന്ന് ഇവിടത്തെ എംഎല്‍എ കൂടിയായ വികെ പ്രശാന്ത് നേരത്തെ ആരോപിച്ചിരുന്നു. യുഡിഎഫ് ഇവിടെ ബിജെപിയെ ജയിപ്പിക്കാനായി പ്രവര്‍ത്തിച്ചു എന്ന തന്റെ ആരോപണം ആക്രിക്കടയില്‍ കെട്ടിക്കിടക്കുന്ന പോസ്റ്ററുകള്‍ ശരിവയ്ക്കുന്നു എന്നാണ് വികെ പ്രശാന്ത് ഈ സംഭവത്തോട് പ്രതികരിച്ചത്. വീണ എസ് നായര്‍ ഈ വിഷയത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല.
വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ നേമത്ത് മുരളീധരനെ വിജയിപ്പിക്കാന്‍ പോയതിനാല്‍ ആളില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആളില്ല എന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
വെള്ളിവെളിച്ചത്തിന്റെ മായാലോകത്തു നിന്നും യാഥാര്‍ഥ്യത്തിന്റെ രാഷ്ട്രീയ ചൂടിലേക്ക് ഇറങ്ങിയ ആളാണ് അഡ്വ: വീണാ.എസ്. നായര്‍. തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായിട്ടാണ് അവതാരകയും അഭിഭാഷകയുമായ വീണയുടെ അരങ്ങേറ്റം. വീണയുടെ സ്ഥാനാര്‍ത്ഥിത്വം വളരെ വൈകിയാണ് പ്രഖ്യാപിച്ചത്. വിഷ്ണുനാഥിനെ മത്സരിപ്പിക്കാനിരുന്നെങ്കിലും പ്രദേശിയ വികാരം ശക്തമായതോടെ വീണയെ മത്സരിപ്പിക്കുകയായിരുന്നു.
രാഷ്ട്രീയവുമായി ബന്ധമുള്ള കുടുംബമാണ് വീണയുടേയത്. ഭര്‍ത്താവിന്റെ അച്ഛന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ഉദുമ മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണനാണ്. വീണയുടെ അമ്മയും അച്ഛനുമൊക്കെ കെ.പി.സി.സിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ്. നിയമവിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വീണയും സജീവമായി പൊതുപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്. അസോസിയേഷന്‍ ഫോര്‍ ലീഗല്‍ എംപവര്‍മെന്റ് ആന്‍ഡ് റൂറല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, എന്ന സംഘടനയിലെ പ്രവര്‍ത്തക കൂടിയാണ്. അതോടൊപ്പം പൊലീസിന്റെ നിര്‍ഭയപ്രവര്‍ത്തനത്തിലും സജീവമായി പ്രവര്‍ത്തിക്കാറുണ്ട്. അതുകൊണ്ട് രാഷ്ട്രീയം വീണയ്ക്ക് അപരിചിതമായ മേഖല അല്ല.
വീണയുടെ സ്ഥാനാര്‍ത്ഥിത്തത്തോടെ വട്ടിയൂര്‍ക്കാവ് ഉണര്‍ന്നിരുന്നു. അതിനിടെ നേമത്ത് മുരളീധരന്‍ വന്നത് വട്ടിയൂര്‍ക്കാവിനെ ബാധിച്ചതായും പറയുന്നു. എന്തായാലും പോസ്റ്റര്‍ വിവാദം ആകെ നാണക്കേടായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha