Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

20 ന് സഭയിൽ രാഹുൽ എത്തും...! മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം..?! പൂങ്കുഴലിയെ ഒറ്റി..? നെട്ടോട്ടം... കേസ് പൊളിഞ്ഞു..!

15 JANUARY 2026 02:59 PM IST
മലയാളി വാര്‍ത്ത

പാതിരാത്രിയില്‍ ഹോട്ടല്‍ മുറിയില്‍ കയറി രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊക്കിയ പോലീസിന് ഇപ്പോള്‍ വിനയാകുന്നത് അതിജീവിതയുടെ അസാന്നിധ്യം. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിനെ കുടുക്കി ജയിലിലടച്ചെങ്കിലും, കേസ് കോടതിയില്‍ എത്തുമ്പോള്‍ തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് അന്വേഷണ സംഘം. പരാതി നല്‍കിയ അതിജീവിത കാനഡയിലാണെന്നതും അറസ്റ്റ് കഴിഞ്ഞിട്ടും അവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകാത്തതുമാണ് പോലീസിനെ കുഴപ്പിക്കുന്നത്.

രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആവേശം ഇപ്പോള്‍ പോലീസിന് തലവേദനയാവുകയാണ്. അതിജീവിത കാനഡയില്‍ ഇരുന്നുകൊണ്ട് നല്‍കിയ ഇമെയില്‍ പരാതിയുടെയും ഫോണ്‍ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ അനുസരിച്ച് മൊഴി രേഖപ്പെടുത്തി അതില്‍ അതിജീവിത നേരിട്ട് ഒപ്പുവെക്കേണ്ടതുണ്ട്. അറസ്റ്റ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരി വരാത്തതിനാല്‍ മൊഴിയില്‍ ഒപ്പുവെപ്പിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് കോടതിയില്‍ രാഹുലിന് അനുകൂലമാകുമെന്നും ചട്ടം ലംഘിച്ചുള്ള അറസ്റ്റ് എന്ന ആരോപണം ഉയരുമെന്നും പോലീസ് ഭയക്കുന്നു.

 

സാധാരണ ഗതിയില്‍ നേരിട്ടെത്തി മൊഴി നല്‍കേണ്ട സാഹചര്യത്തില്‍ അതിജീവിത വിദേശത്താണെന്നത് വലിയ തിരിച്ചടിയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി പോലീസ് ഹൈക്കോടതിയെ സമീപിക്കും. ഇന്ത്യന്‍ എംബസി വഴിയോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ രഹസ്യമൊഴി രേഖപ്പെടുത്താനാണ് എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്. ഇതിന് ഹൈക്കോടതി അനുമതി നല്‍കിയില്ലെങ്കില്‍ രാഹുലിന് എളുപ്പത്തില്‍ ജാമ്യം ലഭിക്കാനുള്ള വഴിയൊരുങ്ങും.

മറ്റ് രണ്ട് കേസുകളില്‍ രാഹുലിന് ഹൈക്കോടതിയില്‍ നിന്ന് അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല സംരക്ഷണം ഉണ്ടായിരുന്നു. ഇത് മറികടക്കാനാണ് മൂന്നാമതൊരു പരാതിയില്‍ പോലീസ് ധൃതിപിടിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരി നാട്ടിലില്ലാത്ത സാഹചര്യത്തില്‍ നടന്ന അറസ്റ്റ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്. അറസ്റ്റിന് കാണിച്ച വേഗത അതിജീവിതയുടെ ഒപ്പ് വാങ്ങുന്നതിലോ നടപടിക്രമം പാലിക്കുന്നതിലോ കാണിക്കാത്തതാണ് പോലീസിനെ കുരുക്കുന്നത്.

 

രാഹുലിനെതിരെ നേരത്തെ രണ്ട് കേസുകള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ട് കേസുകളിലും അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കി. ഈ പ്രതിസന്ധി മറികടക്കാന്‍ പോലീസ് കണ്ടെത്തിയ വഴിയാണ് കാനഡയിലുള്ള യുവതിയുടെ ഇമെയില്‍ പരാതിയെന്ന വാദം ഉയരുന്നുണ്ട്. പരാതിക്കാരിയായ യുവതി വര്‍ഷങ്ങളായി കാനഡയിലാണ്. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം അവര്‍ നാട്ടിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ മടങ്ങി വരാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചതായാണ് വിവരം.

പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത നിയമ പ്രകാരം അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുമ്പോള്‍ അതില്‍ നേരിട്ട് ഒപ്പുവെക്കണം. ഡിജിറ്റല്‍ ഒപ്പുകള്‍ പലപ്പോഴും ഇത്തരം ക്രിമിനല്‍ കേസുകളില്‍ വിചാരണ വേളയില്‍ വെല്ലുവിളിക്കപ്പെടാം. മജിസ്ട്രേറ്റിന് മുന്നില്‍ നേരിട്ട് ഹാജരായി നല്‍കുന്ന രഹസ്യമൊഴി കേസില്‍ അതിപ്രധാനമാണ്. പരാതിക്കാരി വിദേശത്തായതിനാല്‍ ഇത് അസാധ്യമായി തുടരുന്നു.

 

രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പരാതിക്കാരിയുടെ വിശദമായ മൊഴി നേരിട്ട് രേഖപ്പെടുത്തേണ്ടതായിരുന്നു എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫോണ്‍ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ നടന്ന അറസ്റ്റ് 'രാഷ്ട്രീയ പ്രേരിതമാണെന്ന' വാദത്തിന് ഇത് ബലം നല്‍കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌റ്റേവയറില്‍ നിന്ന് ഷോക്കേറ്റ് ഒന്‍പതാം ക്ലാസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു  (13 minutes ago)

അക്വാന്‍ ചുഴലിക്കാറ്റ് :നാല് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്  (26 minutes ago)

പതിനേഴുകാരന്റെ കുട്ടിക്കളിയില്‍ പൊലിഞ്ഞ ജയബാലകൃഷ്ണന്റെ തട്ടുകട തുറന്നു ഭാര്യയും മകളും  (35 minutes ago)

സ്പാ, മസാജ് സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശന നിര്‍ദേശം  (40 minutes ago)

തക്കലയില്‍ സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം  (51 minutes ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ രണ്ട് കച്ചവടക്കാര്‍ അറസ്റ്റില്‍  (59 minutes ago)

മക്കളെ ഷാള്‍ കൊണ്ട് കെട്ടിയിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

ചാലയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി  (2 hours ago)

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും  (4 hours ago)

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...  (4 hours ago)

ഹോർമുസിൽ 2 കപ്പലുകൾ പിളർന്നു,മൈനുകൾ വിഴുങ്ങി 20 ലക്ഷം ബാരൽ എണ്ണ കടലിൽ കലർന്നു! ഉൾകടലിൽ യുദ്ധം..!  (4 hours ago)

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !  (4 hours ago)

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (9 hours ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (9 hours ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (10 hours ago)

Malayali Vartha Recommends