അയ്യപ്പനും ദേവഗണങ്ങളും... ചാനലുകളുടെ സര്‍വേഫലം ശരിവച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 85ലധികം സീറ്റുകള്‍ നേടി തുടര്‍ഭരണം നിലനിര്‍ത്തും; തിരുവനന്തപുരത്ത് യുഡിഎഫിന് ഒറ്റ സീറ്റ് മാത്രം; ഒന്നും പറയാനില്ലാതെ യുഡിഎഫ്

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുമെന്ന സൂചനകളാണ് വരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി എണ്‍പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടാന്‍ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട് തിരുവനന്തപുരത്ത് കോവളം മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫ് വിജയിക്കുക എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ജില്ലയിലെ മറ്റ് സീറ്റുകളിലെല്ലാം എല്‍ഡിഎഫ് വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇത്തവണ 93 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
സിറ്റിംഗ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് മുന്നണി കരുതുന്നുണ്ട്. മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാവില്ലെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.മഞ്ചേശ്വരത്തും കോന്നിയിലുമായാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരിച്ചത്.
കഴക്കൂട്ടത്ത് 500010,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നുണ്ട്.
കഴക്കൂട്ടത്ത് എല്‍ഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രന്‍, യുഡിഎഫിന്റെ എസ്എസ് ലാല്‍, എന്‍ഡിഎയുടെ ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലിലാകട്ടെ, എല്‍ഡിഎഫിന്റെ ആന്റണി രാജു, യുഡിഎഫിന്റെ വിഎസ് ശിവകുമാര്‍, എന്‍ഡിഎയുടെ കൃഷ്ണകുമാര്‍ എന്നിവര്‍ തമ്മിലാണ് മത്സരം.
ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍
കെ സുരേന്ദ്രന്‍ പറയുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ കുറച്ചൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള പിന്‍ബലം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്തും കോന്നിയിലുമടക്കം മികച്ച ഭൂരിപക്ഷം നേടിയായിരിക്കും ബിജെപിയുടെ വിജയം. ഇടത് വലത് മുന്നണികള്‍ ഒരുമിച്ച് നിന്നാല്‍ പോലും നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചാലൊന്നും എന്‍ഡിഎയുടെ വിജയം തടയാനാകില്ല. എന്തോ പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രിയുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭൂതകാലം തന്നെയാണ് മുഖ്യമന്ത്രിയെ വേട്ടയാടുന്നതെന്നും ബിജെപി അധ്യക്ഷന്‍ സംസ്ഥാന വ്യക്തമാക്കി.
കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങളില്‍ നടത്തിയ അഴിമതികളാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭീതിപ്പെടുത്തുന്നത്. അതാണ് പൊട്ടും പൊട്ടുമെന്ന് പറഞ്ഞ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
അതേസമയം മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ ജയിച്ചേക്കുമെന്ന പ്രചരണവും ശക്തമാണ്. മഞ്ചേശ്വരത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗവും മുസ്ലിംലീഗിലെ എം.സി. ഖമറുദ്ദീന്‍ വിഭാഗവും വോട്ട് മറിച്ചതായി ആരോപിച്ച് സി.പി.എം രംഗത്തെത്തി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും അതിനെ പിന്തുണച്ചുള്ള ഖമറുദ്ദീന്റെയും ബി.ജെ.പി അനുകൂല പ്രസ്താവന ഇതിനു തെളിവാണെന്നും സി.പി.എം പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിലെ വിജയത്തില്‍ ആശങ്കയുണ്ടെന്നും സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിച്ചുവെന്നുമുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന ആരോപണവുമായി സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.കെ. സുബൈര്‍ രംഗത്തുവന്നു. മണ്ഡലത്തില്‍ മൂന്നു മുന്നണികളും അതിശക്തമായി മത്സരിച്ചിട്ടുണ്ട്. ലീഗും ബി.ജെ.പിയും ജനങ്ങളെ മതപരമായി വിഭജിച്ച് വോട്ട് തേടിയപ്പോള്‍ മതേതരത്വത്തിനും വികസനത്തിനുമായിരുന്നു എല്‍.ഡി.എഫ് വോട്ട് ചോദിച്ചതെന്നും സി.പി.എം പറയുന്നു. അടിയൊഴുക്കുകള്‍ നടന്നിട്ടുണ്ടോയെന്ന് മേയ് രണ്ട് വരെ കാത്തിരിക്കണം.
https://www.facebook.com/Malayalivartha