ഇതപൂര്‍വത്തിലപൂര്‍വം... അടുത്ത ബന്ധു മരിച്ച ഒരു വീടിന് സമാനമായി അമ്പലപ്പുഴ ക്ഷേത്രം; സ്ത്രീകളും കുട്ടികളും എന്നുവേണ്ട സകല പുരുഷന്‍മാരും പൊട്ടിക്കരയുന്നു; അമ്പലപ്പുഴ വിജയകൃഷ്ണന്റെ അകാല വിയോഗത്തില്‍ ഒരു നാടിന്റെ പൊട്ടിക്കരച്ചില്‍; അവസാനം പാപ്പാന്‍ പോലീസ് കസ്റ്റഡിയില്‍

പലതരം ആനക്കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും ഇത് അപൂര്‍വത്തില്‍ അപൂര്‍വമാണ്. ഒരു നാടാകെ തേങ്ങിക്കരയുകയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിജയകൃഷ്ണന്‍ എന്ന ആന ചരിഞ്ഞ സംഭവത്തില്‍ പാപ്പാനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ രണ്ട് പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ആനയ്ക്ക് ചികിത്സ വൈകിച്ചെന്ന പരാതിയില്‍പ്രദീപ്, അനിയപ്പന്‍ എ്ന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെ കൊമ്പന്‍ വിജയകൃഷ്ണന്‍ ചരിഞ്ഞത്. ആനയ്ക്ക് അസുഖമായിരുന്നിട്ടും ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.
ചികിത്സ വൈകിയതില്‍ ഉദ്യോഗസ്ഥര്‍ക്കും പാപ്പാന്മാര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇവരുമായി ദേവസ്വം പ്രസിഡന്റ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്തത്. ആനയുടെ മൃതദേഹം ഇതുവരെ ക്ഷേത്രപരിസരത്തുനിന്ന് മാറ്റാന്‍ നാട്ടുകാര്‍ ഇതുവരെ അനുവദിച്ചിട്ടില്ല.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞതോടെ വലിയ പ്രതിഷേധമാണുണ്ടായത്. . പാപ്പാന്‍മാരും ദേവസ്വം ഉദ്യോഗസ്ഥരും ആനയോടു ക്രൂരത കാട്ടിയെന്ന് ആരോപിച്ചു ഭക്തരും ആനപ്രേമികളും പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് 2 പാപ്പാന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ദേവസ്വം ഡപ്യൂട്ടി കമ്മിഷണറോട് ജോലിയില്‍നിന്നു താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു നിര്‍ദേശിച്ചു. ദേവസ്വം ജീവനക്കാരുടെ വീഴ്ച അന്വേഷിക്കാന്‍ ഉന്നതതല കമ്മിഷനെ നിയോഗിക്കുമെന്നും അറിയിച്ചു.
54 വയസ്സുള്ള വിജയകൃഷ്ണന്‍ ക്ഷേത്രവളപ്പിലെ ആനത്തറിയില്‍ ഇന്നലെ രാവിലെ 11.10നു കുഴഞ്ഞുവീണു ചരിയുകയായിരുന്നു. ഒരു മാസം മുന്‍പ് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ എഴുന്നള്ളത്തിനു കൊണ്ടുപോയ ആനയെ കഴിഞ്ഞ 27ന് ആണ് തിരികെ എത്തിച്ചത്. ആനയുടെ വലതു മുന്‍കാലിന്റെ മുട്ടിനു മുകളില്‍ മുറിവേറ്റിരുന്നു. ഇതറിഞ്ഞ നാട്ടുകാരും ആനപ്രേമികളും തിരിച്ചെത്തിക്കണമെന്നു ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു തിരികെ എത്തിച്ചത്.
തിരിച്ചെത്തിയ ആന ക്ഷീണിതനായിരുന്നു. ദേവസ്വം വെറ്ററിനറി ഡോക്ടര്‍മാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പരിചരിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ക്ഷേത്രവളപ്പില്‍ തളച്ചിരുന്നപ്പോള്‍ ആന മണ്ണു തിന്നതിനാല്‍ ദഹനക്കേടുണ്ടായി. 3 ദിവസമായി തീറ്റയെടുക്കുന്നില്ലായിരുന്നു.
പാപ്പാന്‍മാരായ പ്രദീപ്, അനിയപ്പന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരെ നേരത്തേ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആന ചരിഞ്ഞതറിഞ്ഞ് ഒട്ടേറെ ഭക്തരും ആനപ്രേമികളും ക്ഷേത്രവളപ്പിലെത്തി ദേവസ്വം ജീവനക്കാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസ് പൂട്ടി. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ ഓഫിസില്‍ കുടുങ്ങി. 5 മണിക്കു ശേഷമാണ് ഇവരെ പുറത്തുവിട്ടത്.
ക്ഷേത്രത്തിലെ നിത്യനിവേദ്യമായ പാല്‍പ്പായസത്തിന്റെ വിതരണം തടസ്സപ്പെട്ടു. ക്ഷേത്രം അടച്ചു. ഇനി കലശപൂജകള്‍ക്കു ശേഷമേ തുറക്കൂ. വനം വകുപ്പ് റാന്നി ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, അംഗം പി.എം.തങ്കപ്പന്‍ എന്നിവര്‍ സ്ഥലത്തെത്തിയപ്പോഴും ജനങ്ങള്‍ പ്രതിഷേധിച്ചു. അവരുടെ കാറിന്റെ ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടു. ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ഓഫിസിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. അമ്പലപ്പുഴ കിഴക്കേനട മുതല്‍ ടൗണ്‍ വരെ ഹര്‍ത്താല്‍ നടത്തി.
"
https://www.facebook.com/Malayalivartha