അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിജയകൃഷ്ണന്‍ എന്ന ആന ചരിഞ്ഞ സംഭവത്തില്‍ പാപ്പാനെ പോലീസ് കസ്റ്റഡിയിലെടുത്തു

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിജയകൃഷ്ണന്‍ എന്ന ആന ചരിഞ്ഞ സംഭവത്തില്‍ പാപ്പാനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ രണ്ട് പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്.
ആനയ്ക്ക് ചികിത്സ വൈകിച്ചെന്ന പരാതിയില്‍പ്രദീപ്, അനിയപ്പന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.വ്യാഴാഴ്ച ഉച്ചയ്ക്കാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെ കൊമ്പന്‍ വിജയകൃഷ്ണന്‍ ചരിഞ്ഞത്. ആനയ്ക്ക് അസുഖമായിരുന്നിട്ടും ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.
ചികിത്സ വൈകിയതില്‍ ഉദ്യോഗസ്ഥര്‍ക്കും പാപ്പാന്മാര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇവരുമായി ദേവസ്വം പ്രസിഡന്റ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തത്.
ആനയുടെ മൃതദേഹം ഇതുവരെ ക്ഷേത്രപരിസരത്തുനിന്ന് മാറ്റാന്‍ നാട്ടുകാര്‍ ഇതുവരെ അനുവദിച്ചിട്ടില്ല.
https://www.facebook.com/Malayalivartha