രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നിയന്ത്രണം കടുപ്പിക്കുന്നു... 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം, കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നിയന്ത്രണം കടുപ്പിക്കുന്നു. 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാകൂ.
മഹാരാഷ്ട്രയിലും കര്‍ണാടകയിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് തമിഴ്നാട് സര്‍ക്കാറും ഉത്തരവ് ഇറക്കിയത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാറിന്റെ നീക്കം.
അതേസമയം കര്‍ണാടകയിലെ പ്രധാന നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബെംഗളൂരു, ബീദര്‍, മംഗളൂരു, കല്‍ബുര്‍ഗി, മൈസൂരു, ഉഡുപ്പി, തുംകുരു എന്നീ നഗരങ്ങളില്‍ രാത്രി 10 മണി മുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുക.
കോവിഡിന്റെ രണ്ടാം വരവും പോസിറ്റീവ് കേസുകളുടെ വര്‍ധനയും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ രാത്രികാല കര്‍ഫ്യൂ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു.
അതേസമയം ഇത് ലോക്ക്ഡൗണ്‍ അല്ലെന്നും അവശ്യ സേവനങ്ങളെ രാത്രികാല കര്‍ഫ്യൂ ബാധിക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha