മറ്റൊരു പുത്രനെകൂടി പേടിക്കണോ... പുത്രന്‍മാര്‍ അരങ്ങുവാഴുന്ന കോണ്‍ഗ്രസില്‍ മറ്റൊരു പുത്രനെക്കൂടി താങ്ങാനാവില്ലെന്നുറച്ച് പുതു തലമുറ; ഉറങ്ങിക്കിടന്ന ആന്റണിയെ കേരളത്തിലെഴുന്നള്ളിച്ച് ചലനമുണ്ടാക്കി കഴിഞ്ഞ് മകനെ മരക്കഴുതയാക്കി കോണ്‍ഗ്രസ് ഗ്രൂപ്പുകാര്‍; രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ് അനില്‍ ആന്റണി

കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി ആകെ ധര്‍മ്മസങ്കടത്തിലാണ്.
രാവേറെ പണിയെടുത്തിട്ടും മരക്കഴുതയെന്നാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകാര്‍ പറയുന്നത്. മക്കള്‍ രാഷ്ട്രീയം അരങ്ങുവാഴുന്ന കോണ്‍ഗ്രസില്‍ മറ്റൊരു മകനേയും വാഴിക്കില്ലെന്നാണ് ഗ്രൂപ്പുകാര്‍ പറയുന്നത്. അതേസമയം വിവാദങ്ങളെപ്പറ്റി അനില്‍ ആന്റണി മനസ് തുറന്നു.
പിസിസി അധ്യക്ഷന്‍ മുന്‍കൈയെടുത്ത് തുടങ്ങിയ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്നു താനെന്ന് അനില്‍ പറഞ്ഞു. എം.പി. ശശി തരൂര്‍ ആണ് അതിന്റെ ചെയര്‍പേഴ്‌സണ്‍. ഇതോടൊപ്പം എഐസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ കൂടിയാണ് ഞാന്‍. കേരളത്തില്‍ പ്രധാനമായും ശ്രദ്ധിച്ച് ഡിജിറ്റല്‍ മേഖലയില്‍ തന്നെയാണ്. ഇതിനൊപ്പം പ്രചാരണ രംഗത്തും മാനേജ്‌മെന്റിലും പങ്കാളിയായി.
ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടി മറ്റേതൊരു പാര്‍ട്ടിയേക്കാളും സൈബര്‍ രംഗത്ത് സജ്ജരായിരുന്നു. 2019ല്‍ സൈബര്‍ സെല്‍ രൂപീകരിക്കുമ്പോള്‍ മുതല്‍ ഈ രംഗത്ത് പരിചയസമ്പത്തുള്ള മികച്ചൊരു ടീമാണ് കോണ്‍ഗ്രസിനുള്ളത്. 2019ല്‍ പ്രവര്‍ത്തിക്കാന്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ കോവിഡ് വ്യാപനവും മറ്റും വന്നതുമൂലം ഡിജിറ്റലൈസേഷന്‍ വ്യാപകമായി. അതുകൊണ്ട് തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങളെല്ലാം താഴെത്തട്ടുവരെ എത്തിക്കാന്‍ സാധിച്ചുവെന്നും അനില്‍ വ്യക്തമാക്കി
ബൂത്ത് തലം വരെ ഇന്റേണല്‍ കമ്മിറ്റി കൊണ്ടുവരാന്‍ സാധിച്ചു. പ്രവാസ ലോകത്ത് മിഡില്‍ ഈസ്റ്റ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സൈബര്‍ പോരാളികളുടെ സെല്ലുകളുണ്ടാക്കാന്‍ സാധിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് എല്ലാ ജില്ലകളിലും മിക്ക പഞ്ചായത്തുകളിലും ചെറിയ ചെറിയ ഗ്രൂപ്പുകളുണ്ടാക്കാന്‍ സാധിച്ചു. ഇത്തരമൊരു അടിത്തറയിലാണ് ഇത്തവണ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്.
തിരഞ്ഞെടുപ്പ് ഇല്ലാത്തപ്പോള്‍ പരിമിതമായ മുഴുവന്‍സമയ സംവിധാനം മാത്രമേ ഉള്ളൂ. വിരലിലെണ്ണാവുന്ന ചെറിയൊരു സംവിധാനം മാത്രമായിരുന്നു അത്. പക്ഷെ തിരഞ്ഞെടുപ്പ് ആയപ്പോള്‍ അവസാനത്തെ ഒരുമാസം കൊണ്ട് എല്ലാ സംവിധാനങ്ങളെയും കാര്യക്ഷമമാക്കിയെടുത്തു. തിരുവനന്തപുരത്തും കോഴിക്കോടുമായി പൂര്‍ണസജ്ജമായ രണ്ട് വാര്‍ റൂമുകള്‍ തയ്യാറാക്കി. ഇതിനൊപ്പം മറ്റ് ജില്ലകളില്‍ ഇതിന്റെ മിനിയേച്ചര്‍ സംവിധാനവുമൊരുക്കി. ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി ഇതിനായി ഒരു കെ.പി.സി.സി സെക്രട്ടറിയെ ചുതലപ്പെടുത്തി.
12 വര്‍ഷമായി ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ മേഖല ഇതായതുകൊണ്ട് തന്നെ ആ രീതിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എനിക്ക് ചുമതല നല്‍കി. പാര്‍ട്ടിയുമായി വൈകാരിക അടുപ്പം ഉള്ളതുകൊണ്ടുതന്നെ പ്രവര്‍ത്തിക്കാനിറങ്ങി. അതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങില്ല. എന്റെ പരിചയസമ്പത്തും പ്രാഗത്ഭ്യവുമുള്ള മേഖലയില്‍ നിന്ന് പാര്‍ട്ടിക്ക് വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ നോക്കുന്നത്. അതിനപ്പുറത്തേക്കൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. മറ്റ് തരത്തിലുള്ള പ്രചാരണത്തിലൊന്നും വാസ്തവമില്ല.
സമൂഹമാധ്യമങ്ങളില്‍ വന്ന അധിക്ഷേപത്തേക്കുറിച്ച് പറഞ്ഞാല്‍ ഇക്കാര്യം വ്യക്തമാക്കി ഞാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നതാണ്. ഒഫിഷ്യല്‍ ഹാന്‍ഡിലുകളല്ലാതെ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ധാരാളം ഫെയ്‌സ്ബുക്ക് പേജുകളുണ്ട്. ഇവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ശ്രമിക്കാറുണ്ട്.
എന്നാല്‍ ഇവരിലൊരാള്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം വേണമെന്നും ഔദ്യോഗിക അംഗീകാരം വേണമെന്നുമാണ് ആവശ്യം. അതുപക്ഷെ ചെയ്തുകൊടുക്കാന്‍ നിലവില്‍ സാധിക്കില്ല. അങ്ങനെയൊരു സംവിധാനമല്ല ഞങ്ങളുടേത്. അവരുടെ ആവശ്യം നിരസിച്ചതിന്റെ പരിഭവമാണ് കണ്ടതെന്നും അനില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha