സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചു... കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു പരീക്ഷാ നടത്തിപ്പ്... എസ്.എസ്.എല്‍.സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം മേയ് 14 മുതല്‍ 29 വരെ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളില്‍ നടത്തും

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചു. കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു പരീക്ഷാ നടത്തിപ്പ്. ഒരു ഹാളില്‍ പരമാവധി 20 വിദ്യാര്‍ത്ഥികളെയാണ് ഇരുത്തിയത്.
പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9.40നായിരുന്നു പരീക്ഷ. ആദ്യദിനം 76,000 പേര്‍ പരീക്ഷയെഴുതി. എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്ക് 1.40ന് ആരംഭിച്ചു. 4,22,226 പേരാണ് പരീക്ഷയ്ക്കായി രജിസ്റ്രര്‍ ചെയ്തത്. ഇന്ന് മുതല്‍ വി.എച്ച്.എസ്.ഇ പരീക്ഷകളും ആരംഭിക്കും. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളിന്റെ പ്രധാന കവാടത്തില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കുട്ടികളെ പ്രവേശിപ്പിച്ചത്.
സാനിറ്റൈസറും നല്‍കി. കുട്ടികളെല്ലാം മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്നും ഉറപ്പാക്കി. പരീക്ഷയ്ക്ക് മുമ്പും ശേഷവും കുട്ടികളെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിച്ചില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക ഹാളിലായിരുന്നു പരീക്ഷ.
ക്ലാസുകളിലേറെയും ഓണ്‍ലൈനായാണ് നടന്നതെങ്കിലും ഫോക്കസ് ഏരിയ നേരത്തെ തീരുമാനിച്ച് മോഡല്‍ പരീക്ഷ നടത്തിയത് സഹായകരമായി. ചോദ്യങ്ങള്‍ വായിക്കുന്നതിന് 25 മിനിട്ട് കൂള്‍ ഒഫ് ടൈമും നല്‍കി.
ഇന്നത്തെ പരീക്ഷ (9)എസ്.എസ്.എല്‍.സി - മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ് (ഉച്ചയ്ക്ക് 2.40മുതല്‍)പ്ലസ് ടു - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (രാവിലെ 9.40 മുതല്‍)വി.എച്ച്.എസ്.ഇ - ബിസിനസ് സ്റ്റഡീസ്,ഹിസ്റ്ററി,കെമിസ്ട്രി (രാവിലെ 9.40 മുതല്‍)
എസ്.എസ്.എല്‍.സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം മേയ് 14 മുതല്‍ 29 വരെ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളില്‍ നടത്തും. ജൂണ്‍ പത്തിനകം ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. മൂല്യനിര്‍ണയത്തിനുള്ള സ്‌കീം തയാറാക്കല്‍ ഓണ്‍ലൈനായി നടത്തും.
രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം മേയ് അഞ്ച് മുതല്‍ ജൂണ്‍ പത്ത് വരെയും നടക്കും. ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 28 മുതല്‍ മേയ് 15 വരെയായി നടക്കും.
മലയാളം പരീക്ഷ എളുപ്പമായിരിക്കണമെന്ന പ്രാര്‍ത്ഥനയോടെ പരീക്ഷാ ഹാളിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ ആശ്വസിപ്പിക്കുന്നതായിരുന്നു ആദ്യദിനം. ഫോക്കസ് ഏരിയ നിശ്ചയിച്ച് പാഠഭാഗങ്ങള്‍ റിവിഷന്‍ നടത്തിയിരുന്നതിനാല്‍ ചോദ്യങ്ങള്‍ കുട്ടികളെ കുഴപ്പിച്ചില്ല. എങ്കിലും മോഡല്‍ പരീക്ഷയേക്കാള്‍ കുറച്ചുകൂടി പ്രയാസമുള്ള ചോദ്യങ്ങളാണെന്ന് അദ്ധ്യാപകര്‍ പറയുന്നു. ഉപന്യാസം എഴുതാനുള്ള ചോദ്യങ്ങള്‍ എല്ലാവര്‍ക്കും പരിചിതമായിരുന്നു.
ഇരട്ടിയിലധികം ചോദ്യങ്ങളുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനായി. ഒരു മാര്‍ക്കിന്റെയും രണ്ട് മാര്‍ക്കിന്റെയും ചോദ്യങ്ങള്‍ ശരാശരിയില്‍ താഴെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ അല്‍പം കണ്‍ഫ്യൂഷനിലാക്കി.
ഒരു വാക്യം രണ്ട് വാക്യമാക്കി മാറ്റിയെഴുതേണ്ട ചോദ്യങ്ങള്‍ അല്‍പ്പനേരം ചിന്തിക്കാതെ എഴുതാനാവുന്നതല്ല. എങ്കിലും ജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ശരാശരിയില്‍ മുകളില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും വാങ്ങാനാവുമെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha