ശ്രീധരന്‍ എന്ന കര്‍മ്മയോഗി... പാലക്കാടിന്റെ തലപ്പൊക്കം ശ്രീധരന്‍ ആകുമോ? ബിജെപിയുടെ സ്വപ്‌നങ്ങളില്‍ പാലക്കാട് താമര വിരിയുന്നു

പാലക്കാടിന്റെ ഉത്സവപ്പറമ്പുകളില്‍ - തിടമ്പേറ്റുന്ന ആനയാണ് ദേശത്തിന്റെ കേമത്തത്തിന്റെ അളവുകോല്‍. പാലക്കാട്ടെ തിരഞ്ഞെടുപ്പു പൂരത്തില്‍ എക്കാലത്തും ചില ദേശങ്ങളില്‍ ചിലതലപ്പൊക്കങ്ങള്‍ കാണാറുണ്ട്.
എ കെ ജി, ഇ.എം.എസ്, ഇ.കെ.നായനാര്‍, വി.എസ്, എന്നിവരെ ജയിപ്പിച്ച പാലക്കാടന്‍ മണ്ണ് മണ്ണ് വെറും ചുവപ്പല്ലെന്നും പല തവണ അറിഞ്ഞിട്ടുള്ളതാണ്. കോണ്‍ഗ്രസിനെയും ലീഗിനെയും നെഞ്ചിലേറ്റിയ നാട് ബി ജെ പിയുടെ സ്വപ്നങ്ങളിലും താമര വിരിയിക്കുന്നുണ്ട്.
പൊന്നിന്റെ വിലയുള്ള ജില്ലയാണു ബിജെപിക്കു പാലക്കാട് - 2016ല്‍ മലമ്പുഴയിലും പാലക്കാടും ബി ജെ പിയായിരുന്നു രണ്ടാം സ്ഥാനം - പ്രധാനമന്ത്രി മോദിയും അമിത് ഷായും പ്രചാരണത്തിനു വന്നതും പ്രവര്‍ത്തകര്‍ക്കു ആവേശമായി.
തെരഞ്ഞെടുപ്പ് കഴിഞ്ഞു സ്ഥാനാര്‍ത്ഥികള്‍ ഉറക്കവും വിശ്രമവും ആയി കഴിയുമ്പോള്‍ ദാ ഇതാ നമ്മുടെ മെട്രോമാന്‍ അണികളെ ഇതാ ആവേശം കൊള്ളിച്ചിരിക്കുന്നു. പാലക്കാട്ടെ 40 ഡിഗ്രി ചൂടില്‍ ഒരു മാസത്തെ തിരഞ്ഞെടുപ്പ് പര്യടനം കഴിയുമ്പോള്‍ 'സ്വാഭാവികമായും സ്ഥാനാര്‍ത്ഥികള്‍ വാടി തളര്‍ന്ന് വിശ്രമകേന്ദ്രങ്ങളിലേക്ക് പോകുമ്പോള്‍ 88 കാരനായ യുവത്വം പാലക്കാട്ടെ കൊടും ചൂടിനെ അവഗണിച്ചു കൊണ്ട് ഫലം വരാന്‍ കാത്തു നില്‍ക്കാതെ അദ് ദേഹം പാലക്കാട് ടൗണില്‍ എം എല്‍ എ ഓഫിസ് തുറക്കാന്‍ വീട് കണ്ടെത്തിയിരിക്കുന്നു.
എല്ലാക്കാലത്തും വിജയം ഉറപ്പാക്കി നിര്‍ത്തിയിട്ടുള്ള മാണിയോ അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയോ അതുമല്ലെങ്കില്‍ പിണറായി സഖാവോ ഈ തന്റെ ടത്തിന് മുതിരില്ല -ശ്രീധരന്‍ തന്റെ കര്‍മ്മം ചെയ്തു. ഫലം ഇച്ഛിക്കുന്നില്ല. അത് താനേ തേടി എത്തും ബ എന്നാണല്ലോ ഗീതയില്‍ പറയുന്നത് - പാലക്കാട് മണ്ഡലത്തില്‍ ഞാന്‍ പോയപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് - അദ് ദേഹം ഗീതയിലെ വരികള്‍ പലയിടത്തും ഉദാഹരണമായി കൊണ്ടുവന്നു വ്യാഖ്യാനിച്ചിരുന്നു.
പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് മെട്രോമാന്‍ പറയുന്നത്. കഴിഞ്ഞ തവണ ഷാഫി പറമ്പില്‍ പതിനേഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഇടത്തിലാണ് മെട്രോ മാന്‍ ശുഭപ്രതീക്ഷ - പുലര്‍ത്തുന്നത്. വോട്ടുകച്ചവടം നടക്കുമെന്നല്ല ഇതിന്റെ സാരം എന്നും ശ്രീധരന്‍ പറയുന്നുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മെട്രോമാന് നേരിട്ട് അറിയാത്ത എത്രയോ പേര്‍ പാലക്കാട്ട് എത്തി പ്രവര്‍ത്തിച്ചു - എന്തായാലും ഇത് ഒരു സംഭവം തന്നെയാണ് ' - നിര്‍മ്മാണ രംഗത്ത് ശ്രീധരന്‍ നമ്മെ എല്ലാതരത്തിലും ഞെട്ടിച്ചിട്ടുണ്ടല്ലോ? ജനാധിപത്യ രംഗത്തും ഒരു ഞെട്ടല്‍ തന്നെ ആണ് അദ് ദേഹം നല്‍കിയിരിക്കുന്നത്.
പാമ്പന്‍ പാലത്തില്‍ നിന്നു തുടങ്ങി - പാലാരിവട്ടം പാലത്തില്‍ അവസാനിപ്പിച്ച് പാലക്കാടിന്റെ എം എല്‍ എ യായി മെട്രോമാന്‍മാറിയാല്‍ അത് കേരള ചരിത്രത്തിന്റെ ഏടുകളില്‍ നിര്‍ണ്ണായകമാകും.ആറു പതിറ്റാണ്ടിലധികം നീണ്ട തന്റെ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് നിര്‍മിച്ച പാലം കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് എല്ലാവരും നോക്കുന്നത്.
ഭഗവത് ഗീതയിലെ കര്‍മയോഗത്തില്‍ ഉറച്ചു വിശ്വസിക്കുന്ന അദ് ദേഹം പാലക്കാടിന്റെ ചുരം കടന്നു വരുന്ന ചൂടിനെ ശീതികരിച്ചു തരും എന്ന് ഉറപ്പാണ്. എന്തായാലും ശ്രീധരന്‍ മുന്‍കാലങ്ങളില്‍ നമ്മള്‍ക്ക് തന്ന വാക്ക് നിര്‍മ്മാണ രംഗത്ത് അതുപോലെ കൃത്യതയോടെ പാലിച്ചു - ജന സേവനത്തിലും ആ കൃത്യത നമ്മള്‍ക്ക് പ്രതീക്ഷിക്കാം -
"
https://www.facebook.com/Malayalivartha