അയ്യപ്പന്റെ നാട്ടില്‍ ജാതിക്കളി... പത്തനംതിട്ട ജില്ലയിലെ വിധിയെഴുത്ത് രാഷ്ട്രീയമോ ? സാമുദായികമോ? കോന്നിയില്‍ സാമുദായികം ജനീഷിനെ കൈവിടും

പത്തനംതിട്ടയില്‍ വിധിയെഴുതുക രാഷ്ട്രീയം ആയിരിക്കില്ല -സാമുദായിക വോട്ടുകള്‍ തന്നെ ആയിരിക്കും ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സാമുദായിക ധ്രുവീകരണം വിധി നിര്‍ണയിക്കുന്നത്.
അഞ്ചു സീറ്റും തൂത്ത് വാരുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നത് ഈയൊരു സാഹചര്യത്തിലാണ്.- ശബരിമലയിട്ട് അമ്മാനമാടിയ മുന്നണികള്‍ക്ക് വോട്ടിങ് മെഷീനില്‍ കാര്യമായി പതിഞ്ഞിട്ടുണ്ടോ എന്നറിയണ്ടത്. റാന്നിയിലും കോന്നിയിലും ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ചു. ഇവിടെ രണ്ടിടത്തും മാത്രമേ യു ഡി എഫിന് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നുള്ളൂ.കോന്നിയില്‍ കെ.സുരേന്ദ്രനും കെ.യു.ജനീഷ് കുമാറും ഈഴവ സമുദായത്തിന്റെ വോട്ടുകള്‍ പങ്കിട്ടു.
റാന്നിയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ.പത്മകുമാര്‍ ഈഴവ വോട്ടുകളില്‍ പകുതിയും നേടിയതായി കണക്കാക്കുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണന് നായര്‍ സമുദായത്തില്‍ നിന്നുള്ള എത്ര വോട്ട് കിട്ടിയെന്ന് അറിയണമെങ്കില്‍ ഫലം വരണം.
എല്‍ ഡി എഫില്‍ രാജു എബ്രഹാമിന് സീറ്റ് നിഷേധിച്ചതിന്റെ പ്രതിഷേധം ക്‌നാനായ സഭയിലുണ്ട്. ഈ സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ ഏറെക്കുറെ ചെയ്തിട്ടില്ല - ആറന്മുളയില്‍ ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു മാത്യുവിനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനുമായി വിഭജിക്കപ്പെട്ടു -
എന്‍ എസ് എസിന്റെയും ബി ജെ പിയുടെയും വോട്ടില്‍ ഭൂരിഭാഗവും യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.ശിവദാസന്‍ നായര്‍ക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട് - അടൂരില്‍ ചിറ്റയം ഗോപകുമാറിനെ യുഡിഎഫ് വെല്ലുവിളിക്കുന്നത് സഹതാപ വോട്ട് കൊണ്ടാണ്.
യു ഡി എഫ് സ്ഥാനാര്‍ത്ഥി എം.ജി. കണ്ണനെതിരേ എല്‍ഡിഎഫ് അഴിച്ചുവിട്ട സൈബര്‍ ആക്രമണവും വ്യക്തിഹത്യ പ്രചാരണവും തിരിച്ചടിച്ചുവെന്ന് കരുതണം- രക്താര്‍ബുദം ബാധിച്ച മകനുമായി കണ്ണന്‍ആര്‍സിസിയില്‍ ചികില്‍സയ്ക്ക് പോയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
കണ്ണന്‍ തന്റെ മകന്റെ രോഗം വെച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് രൂക്ഷമായ സൈബര്‍ ആക്രമണം എല്‍ഡിഎഫ് അഴിച്ചുവിട്ടത് തിരിച്ചടിച്ചു - തിരുവല്ലയില്‍ ജോസഫ് എം പുതുശേരിക്കും വിക്ടര്‍ ടി തോമസിനും സീറ്റ് നിഷേധിച്ച് കേരളാ കോണ്‍ഗ്രസ് നടത്തിയ നീക്കം ഫലം കണ്ടു.
ഓര്‍ത്തഡോക്‌സ് സമുദായാംഗമായ കുഞ്ഞുകോശി പോളിന് വേണ്ടി സഭ ഒറ്റക്കെട്ടായി വോട്ട് ചെയ്തുവെന്നാണ് സൂചന. പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് പതിവുപോലെ ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha