തോറ്റുകൊടുക്കാൻ ഒരിക്കലും ഒരുക്കമല്ല ; ലവ് ജിഹാദ് പറഞ്ഞ് ആക്രമിച്ചവർക്കെതിരെ തകർപ്പൻ മറുപടിയുമായി നവീനും ജാനകിയും

ഇൻസ്റ്റാഗ്രാം റീൽസിലൂടെ വെറും 30 സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയിലൂടെ മലയാളികളുടെ മനംകവർന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് ജാനകി ഓംകുമാറും നവീന്‍ റസാക്കും. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ഇവർക്കെതിരെ ശക്തമായ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
ഇപ്പോളിതാ ആക്രമണത്തിനെതിരെ കിടിലൻ മറുപടിയുമായി വൈറൽ ഡാൻസേഴ്സ് രംഗത്ത് എത്തിയിരിക്കുകയാണ്. തോറ്റുകൊടുക്കാൻ തയ്യാറല്ലെന്ന് ഉറപ്പിച്ച് വീണ്ടും ചടുല നൃത്തച്ചുവടുകളടങ്ങിയ ഇരുവരുടെയും രണ്ടാമത്തെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ കീഴടക്കി കൊണ്ടിരിക്കുന്നത്.
ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരും തകർപ്പൻ നൃത്ത ചുവടുകൾ കാഴ്ചവെച്ചത്. ആറാം തമ്പു രാന്‍ എന്ന ചിത്രത്തിലെ പാട്ടിന്‍റെ റീമിക്‌സിനൊപ്പമാണ് ഇരുവരും ചുവടുകള്‍ വെച്ചത്.
മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന നൃത്തത്തിലൂടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലെ ശ്രദ്ധ പിടിച്ചുപറ്റിയത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിയെങ്കിലും അതിനു കല്ലുകടിയെന്നോണം ജാനകിക്കും നവീനുമെതിരെ ചിലര്‍ വിദ്വേഷ പ്രചാരണവുമായി രംഗത്ത് എത്തിയിരുന്നു.
കൃഷ്ണരാജ് എന്ന അഭിഭാഷകന്‍റെ ഫേസ്ബുക്ക് കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിടുന്നത്.
ലവ് ജിഹാദ് ആരോപിച്ചായിരുന്നു ഇരുവര്‍ക്കുമെതിരെ ചില പ്രൊഫൈലുകളില്‍ നിന്ന് ആക്രമണം നടക്കുന്നത്.
എന്നാല്‍ ഇതിനെല്ലാം മറുപടിയെന്നോണമാണ് പുതിയ ഡാന്‍സ് വീഡിയോയുമായി നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടുമെത്തിയത്. ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും കിടിലം ഡാൻസ്.
https://www.facebook.com/Malayalivartha