'ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടത് അള്ളാഹുവിന്റെ ഒരു മുന്നറിയിപ്പാണ്...' എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. യൂസഫലി വീടിനു തൊട്ടടുത്തുള്ള സ്ഥലത്ത് പോലും യാത്ര ചെയ്യാന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചതിന് അല്ലാഹുവിന്‍റെ മുന്നറിയിപ്പാണെന്ന് ജോമോന്‍ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി. അതേസമയം, ജോമോന്‍്റേത് സീരിയസ് പോസ്റ്റ് ആണോ ആതോ സര്‍ക്കാസം ആണോയെന്ന് തിരിച്ചറിയുന്നില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
*യൂസഫലി വീടിനു തൊട്ടടുത്തുള്ള സ്ഥലത്ത് പോലും യാത്ര ചെയ്യാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന് അല്ലാഹുവിന്‍റെ മുന്നറിയിപ്പ്*. വ്യവസായ പ്രമുഖന്‍ എം എ യൂസഫലി കഴിഞ്ഞദിവസം എറണാകുളത്തെ കൊച്ചുകടവന്ത്രയിലുള്ള വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയപ്പോള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടത് അള്ളാഹുവിന്റെ ഒരു മുന്നറിയിപ്പാണ്.
കൊച്ചുകടവന്ത്രയില്‍ നിന്നും മരടിലുള്ള ആശുപത്രിയിലേക്ക് കാറില്‍ പോകാന്‍ മാത്രമുള്ള ദൂരത്തിന് പകരം ആയി ആണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി പോലും ഇത്രയും ചെറിയ ദൂരം പോകാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടില്ല. പാവപ്പെട്ട നിരവധി ആളുകള്‍ക്ക് പല സഹായം ചെയ്തു കൊടുത്തിട്ടുള്ളത് കൊണ്ടാകാം എം. എ. യൂസഫലി വലിയ ഒരു അപകടത്തില്‍ നിന്നും രക്ഷപെട്ടത് എന്നുള്ള വിശ്വാസം ആണ് എനിക്കുള്ളത്.
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.
https://www.facebook.com/Malayalivartha