ഫലത്തിന് ശേഷം കാണാംജീ... വീണ എസ് നായരെ പറ്റിച്ച് പോസ്റ്ററുകളും അഭ്യര്‍ത്ഥനകളും പൂഴ്ത്തി കോണ്‍ഗ്രസ് നേതാക്കള്‍; ആക്രിക്കടയിലും വാഴത്തോപ്പിലും നല്‍കാനാണോ ലക്ഷങ്ങള്‍ ചെലവിട്ട് പ്രചാരണ സാമഗ്രികള്‍ അച്ചടിച്ചത്; പോസ്റ്ററുകള്‍ക്ക് പിന്നാലെ നോട്ടീസുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടതോടെ വീണയെ തോല്‍പ്പിക്കാന്‍ ആരോ കളിച്ചതായി സംശയം

വളരെ വിവാദങ്ങള്‍ക്ക് ശേഷമാണ് വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായരെ സ്ഥാനാര്‍ത്ഥിയാക്കിയത്. വിഷ്ണുനാഥിനേയും മറ്റ് സീറ്റ് മോഹികളേയും ഒതുക്കിയാണ് വീണ നായരെ സ്ഥാനാര്‍ത്ഥിയാക്കിയത്.
വീണ ജയിക്കുമെന്ന് പോലും പ്രവചനങ്ങളുണ്ടായി. എന്നാല്‍ വീണയെ തോല്‍പിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ കളിച്ചുവെന്നാണ് ഇപ്പോള്‍ തോന്നുത്. വീണ എസ് നായരെ പറ്റിച്ച് പോസ്റ്ററുകളും അഭ്യര്‍ത്ഥനകളും കോണ്‍ഗ്രസ് നേതാക്കള്‍ പൂഴ്ത്തിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്.
പേരൂര്‍ക്കടയിലെ വാഴത്തോപ്പിലാണ് നോട്ടീസുകള്‍ കണ്ടെത്തിയത്. നേരത്തെ വീണയുടെ പോസ്റ്ററുകള്‍ ഉപയോഗിക്കാതെ ആക്രിക്കടയില്‍ തൂക്കിവിറ്റ സംഭവം വിവാദമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ കെ പി സി സി സമിതിയെ നിയോഗിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുളള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. മുല്ലപ്പളളിയെ കണ്ട് പരാതിപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ കമ്മിഷന് മുന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാഴത്തോപ്പില്‍ നിന്ന് അഭ്യര്‍ത്ഥന നോട്ടീസുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ആക്രിക്കടയില്‍ നിന്നും 50 കിലോയിലധികം ഉപയോഗിക്കാത്ത പോസ്റ്റര്‍ കണ്ടെത്തിയ സംഭവം പാര്‍ട്ടി അന്വേഷിക്കണമെന്ന് വീണാ എസ് നായര്‍ തന്നെ വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും താഴെ തട്ടില്‍ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് അഭിപ്രായമില്ലെന്നും വീണ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. മനുഷ്യ സാധ്യമായതെല്ലാം ചെയ്തുവെന്നും വീണ പറഞ്ഞു. പ്രചാരണ ദിവസങ്ങളില്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് പല ദിവസങ്ങളിലും ഉറങ്ങാന്‍ കഴിഞ്ഞത്. പ്രവര്‍ത്തകര്‍ ഒപ്പം നിന്നു. പോസ്റ്റര്‍ വിഷയത്തില്‍ ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനില്ലെന്നും വീണ വ്യക്തമാക്കി. അതേസമയം നന്തന്‍കോടുള്ള ആക്രിക്കടയില്‍ നിന്നും പോസ്റ്റര്‍ കണ്ടെത്തിയ സംഭവത്തില്‍ മ്യൂസിയം പോലീസും അന്വേഷണം തുടങ്ങി.
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പരിമിതമായ സാഹചര്യത്തില്‍ നടത്തിയ പോരാട്ടമായിരുന്നു തിരഞ്ഞെടുപ്പ്. വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ പോസ്റ്റര്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ കൊടുത്ത സംഭവം അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തെക്കുറിച്ച് സ്ഥാനാര്‍ഥിയുമായി സംസാരിച്ചു.
വിഷയം പരിശോധിക്കാന്‍ കെപിസിസി നേതൃത്വത്തില്‍ അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പരമാവധി വേഗതയില്‍ അന്വേഷണം നടത്തും. ഇത് ഒറ്റപ്പെട്ട സംഭവമാണോ ഇതിന് പിന്നില്‍ ഏതെങ്കിലും നേതാക്കന്മാര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.
വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാവാന്‍ നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് വീണയെ തീരുമാനിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്തായാലും തെരഞ്ഞടുപ്പ് ഫലത്തിന് ശേഷം വട്ടിയൂര്‍ക്കാവില്‍ ഒരു പൊട്ടിത്തെറി ഉറപ്പാണ്. വട്ടിയൂര്‍ക്കാവും നേമവും പോയാല്‍ കോണ്‍ഗ്രസിന്റെ കാര്യം പോക്കാവും.
"
https://www.facebook.com/Malayalivartha