ആന വണ്ടിയോടുള്ള പ്രണയം, ബസിനുമുകളിൽ കയറിയിരുന്ന് അഭ്യാസപ്രകടനം; സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സുല്‍ത്താന്‍ ബത്തേരി ഡിപ്പോ 'പ്രതിക്കൂട്ടിൽ'

കെ.എസ്.ആര്.ടി.സി ബസ് വാടകക്കെടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കറങ്ങിയുള്ള ആനവണ്ടി ഫാന്‍സിന്റെ 'അഭ്യാസ'യാത്ര വിവാദത്തിലായി. ബസിനു മുകളില്‍ കയറിയിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. ഒടുവിൽ 'പ്രതിക്കൂട്ടിലായ'തോ സുൽത്തതാണ് ബത്തേരി ഡിപ്പോ.
തുടർന്ന് ഡിപ്പോക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിലുള്ള ചെയ്തികള്‍ക്കെതിരെ ജീവനക്കാരും രംഗത്തെത്തിയിരുന്നു. ജില്ലക്ക് പുറത്തുനിന്നുള്ള ഓണ്‍ലൈന്‍ കൂട്ടായ്മയാണ് കഴിഞ്ഞദിവസം സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെത്തി രണ്ട് ബസുകള്‍ വാടകയ്ക്ക് എടുത്ത് വിനോദയാത്ര നടത്തിയത്.
മുത്തങ്ങ, കാരാപ്പുഴ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയായിരുന്നു ഇവരുടെ യാത്ര. കെ.എസ്.ആര്.ടി.സി ബസിനെ ഇഷ്ടപ്പെടുന്നവരാണ് ഇത്തരത്തിലുള്ള അഭ്യാസപ്രകടനത്തിന് മുതിർന്നത്.
പിറകിൽ കൂടി വന്ന ടൂറിസ്റ്റ് ബേസിൽ ഉണ്ടായിരുന്നവരാണ് ഇവരുടെ പ്രകടനങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തിയത്. ഇത് ടൂറിസ്റ്റ് ബസുകാര് അവരുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് യാത്ര വിവാദമായത്.
കാരാപ്പുഴയില്‍ ബസിനു മുകളില്‍ കയറിയിരുന്നുള്ള സാഹസിക പ്രകടനത്തില്‍ തലനാരിഴക്കാണ് വലിയൊരു അപകടം ഒഴിവായിരിക്കുന്നത്.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബസിനു മുകളില്‍ കയറിയിരിക്കുമ്പോള്‍ വാഹനം പുറകോട്ടെടുക്കുന്നുണ്ട്. മുകളിലെ വൈദ്യുതി ലൈന്‍ ഗൗനിക്കാതെയായിരുന്നു യുവാക്കളുടെ ആഘോഷങ്ങൾ.
ബസുകള്‍ ഡിപ്പോയില്‍നിന്നു പുറപ്പെടുമ്പോള്‍ പടക്കം പൊട്ടിച്ച് വലിയ ആഘോഷം നടത്തുന്ന വിഡിയോയും കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ബസിനു മുകളില്‍ കയറിനിന്നാണ് ഈ ആഘോഷവും. സംഭവം വിവാദമായതോടെ ഡിപ്പോയാലെ ഐ.എന്‍.ടി.യു.സി യൂനിയന്‍ കെ.എസ്.ആര്.ടി.സി ഉന്നതര്‍ക്ക് പരാതി നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha