Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

കൊച്ചാപ്പ വരുത്തിയ പണി... എന്തുകൊണ്ട് കെ.ടി. ജലീല്‍ രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു; രക്തത്തിനായി ദാഹിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കൊണ്ടല്ല; മുഖത്ത് നീര്‍ക്കെട്ടുണ്ട് അതുകൊണ്ടാണ് ഫേസ്ബുക്കിലൂടെ രാജിക്കാര്യം അറിയിച്ചത്'; ദയവുചെയ്ത് പ്രതികരണം ചോദിക്കരുതെന്ന് ജലീല്‍

14 APRIL 2021 08:17 AM IST
മലയാളി വാര്‍ത്ത

ഇതെന്താ കെ.ടി. ജലീല്‍ മാത്രം രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഈ ഫേസ്ബുക്കൊക്കെ എന്നാ ഉണ്ടായത്.

ജലീലിന്റെ രാജിക്കാര്യം അറിയാനായി ജലീലിനെ വിളിക്കാത്ത ചാനലുകാരും പത്രക്കാരുമില്ല. എന്നാല്‍ ജലീലാകട്ടെ രക്തത്തിനായി ദാഹിക്കുന്ന ആരുടെ ഫോണും എടുത്തില്ല. ബന്ധുവിന്റെ പ്രീതിക്ക് ഇടപെട്ട ജലീലിന് ഒന്നൊന്നര പറ്റാണ് പറ്റിയത്. ഇപ്പോള്‍ ഒന്നൊന്നര മറുപടിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

 



തന്റെ ആരോഗ്യം അത്ര നല്ല അവസ്ഥയിലല്ലെന്നും അതിനാല്‍ രാജിക്കാര്യം സംബന്ധിച്ചുള്ള തന്റെ പ്രതികരണം ചോദിക്കരുതെന്നും മാദ്ധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ച് മുന്‍ മന്ത്രി കെടി ജലീല്‍. തന്റെ കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് നീക്കാനുള്ള ശസ്ത്രക്രിയ അടുത്തിടെയാണ് കഴിഞ്ഞതെന്നും മുഖത്ത് നീര്‍ക്കെട്ടുണ്ടെന്നും അതിനാലാണ് മാദ്ധ്യമങ്ങളെ കാണാതെ ഫേസ്ബുക്ക് വഴി താന്‍ രാജിവയ്ക്കുന്ന കാര്യം അറിയിച്ചതെന്നും മുന്‍ മന്ത്രി വ്യക്തമാക്കുന്നു. മുഖത്ത് നീക്കെട്ടുള്ളത് കാരണം രണ്ടാഴ്ചത്തേക്ക് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ഒമ്പതാം തീയതി തൃശൂര്‍ അമലയില്‍ വെച്ച് ഒരു സര്‍ജറി കഴിഞ്ഞിരുന്നു. മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകരെ കാണാതെ രാജിക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത് അതുകൊണ്ടാണ്. അസുഖം പൂര്‍ണമായും ഭേദമാകുന്ന മുറക്ക് നേരില്‍ കാണാം. അതുവരെ എന്റെ അഭിപ്രായ പ്രകടനങ്ങള്‍ എഫ്ബിയില്‍ കുറിക്കാനേ കഴിയൂ എന്നും കെടി ജലീല്‍ പറഞ്ഞു. മാദ്ധ്യമപ്രവര്‍ത്തകര്‍ ബൈറ്റിനായി വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.



ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് പലരും വിളിച്ചിട്ടും എടുക്കാതിരുന്നതെന്നും ഒരാള്‍ക്ക് മാത്രമായി അഭിമുഖം നല്‍കുന്നത് ശരിയല്ലല്ലോ. സംസാരിക്കുമ്പോള്‍ എല്ലാവരോടുമായി ഒരുമിച്ചേ സംസാരിക്കുകയുള്ളൂ. ജലീല്‍ പറഞ്ഞു. ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്നാണ് കെടി ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

രാജിവിവരം പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു.

 



എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാദ്ധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍

കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിനോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിനോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിനോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിനോ ആര്‍ഭാട ജീവിതം നയിച്ചതിനോ കള്ളപ്പണം സൂക്ഷിച്ചതിനോ 'ഇഞ്ചികൃഷി' നടത്തി ധനസമ്പാദനം നടത്തിയതിനോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിനോ ദേശദ്രോഹ പ്രവര്‍ത്തനം നടത്തിയതിനോ തൊഴില്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഡല്‍ഹിയില്‍ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിനോ സുനാമി ഗുജറാത്ത്കത്വ പ്രളയ ഫണ്ടുകള്‍ പിരിച്ച് മുക്കിയതിനോ പാലാരിവട്ടം പാലം പണിയാന്‍ നീക്കിവച്ച കോടികള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിനോ ആയിരുന്നില്ല നിരന്തരമായ, മാപ്പര്‍ഹിക്കാത്ത ഈ വേട്ടയാടലുകള്‍.ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോദ്ധ്യമാണ് വലതുപക്ഷത്തിന്റെയും മാദ്ധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും പിടിച്ചു നില്‍ക്കാന്‍ കരുത്തായത്.

മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതുജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് കാണുന്നത് എന്നും ജലീല്‍ പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (1 hour ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (1 hour ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (4 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (5 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (5 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (5 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (6 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (7 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (7 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (7 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (8 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (8 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (8 hours ago)

Malayali Vartha Recommends