കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്

ഡല്‍ഹിയില്‍ നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍.നീറ്റ്-യുജി ചോദ്യക്കടലാസ് ചോര്‍ച്ച, സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയത്തിലെ കുഴപ്പങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമരം തുടരുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം മൂവരും പാര്‍ലമെന്റ് പ്രതിഷേധത്തില്‍ പങ്കെടുത്തു. ന്യായമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ കേള്‍ക്കാന്‍ പോലും തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് രഞ്ജിനി ഹരിദാസ് പ്രതികരിച്ചു.
ഏത് സമരമാണെങ്കിലും അതിന്റെ ലക്ഷ്യമെന്താണെന്ന് നോക്കിയാണല്ലോ പിന്തുണയ്ക്കുന്നത്. വിദ്യാഭ്യാസം നമ്മളെ സംബന്ധിച്ച് അത്രയേറെ പ്രധാനമാണ്. നീറ്റ് പരീക്ഷയ്ക്ക് നമ്മുടെ രാജ്യത്ത് വളരെ പ്രധാന്യമുണ്ട്. ഗ്രാമങ്ങളില്‍ കൂലിപ്പണി ചെയ്തും മറ്റുമുണ്ടാക്കുന്ന പണം കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികള്‍ ജീവനൊടുക്കുന്ന സ്ഥിതിയുണ്ടായി. അതേക്കുറിച്ചെല്ലാം ചോദിക്കുമ്പോള്‍ ഒരു ഉത്തരം പോലും തരുന്നില്ല എന്നതാണ് നിരാശാജനകമായ കാര്യമെന്നും രഞ്ജിനി പറഞ്ഞു.
ജന്തര്‍ മന്തറിലെത്താന്‍ പോലും നിരവധി തടസ്സങ്ങളാണ്. യുവാക്കള്‍ ഇവിടെ എത്തിയത് അടിയുണ്ടാക്കാനൊന്നുമല്ല. എന്നിട്ടാണ് ലാത്തിചാര്‍ജും കണ്ണീര്‍വാതകവും കൊണ്ട് അവരെ പൊലീസ് നേരിടുന്നത്. തനിക്കും ലാത്തിചാര്‍ജ് കിട്ടിയേനെ. അടി കിട്ടിയ കുട്ടികള്‍ക്ക് വെള്ളം പോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് രഞ്ജിനി പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയല്ല നിലപാടിനെതിരെയാണ് താന്‍ സംസാരിക്കുന്നത്. അതിന് എന്തിനാണ് ഭയക്കുന്നതെന്നും രഞ്ജിനി ചോദിക്കുന്നു.
https://www.facebook.com/Malayalivartha
























