Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു

24 JULY 2026 11:07 PM IST
മലയാളി വാര്‍ത്ത

ട്വന്റി20 ലോകകപ്പില്‍ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' ആയ സഞ്ജു സാംസണ്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് വലിയ പ്രതീക്ഷയോടെയാണ് ഐപിഎല്‍ സീസണില്‍ ചെന്നൈ ക്യാംപിലെത്തിയത്. ഐപിഎലിലെ എക്കാലത്തെയും വലിയ കൈമാറ്റങ്ങളിലൊന്നിലൂടെ 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയത്. പകരം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയുടെയും സാം കറനെയും രാജസ്ഥാന് ചെന്നൈ വിട്ടുകൊടുത്തു. എന്നാല്‍ ചെന്നൈയ്‌ക്കൊപ്പം സഞ്ജുവിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ മൂന്നു മത്സരങ്ങളിലും ഒറ്റയക്ക സ്‌കോറിന് പുറത്തായ താരം, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സെഞ്ചറി നേടിയാണ് ഫോമിലേക്കെത്തിയത്.

2025 ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള തന്റെ അവസാന സീസണായിരിക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നതായും സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്ക് വിക്കറ്റുമായി പൊരുത്തപ്പെട്ട് 'പൂജ്യത്തില്‍ നിന്ന് ആരംഭിക്കാന്‍' താന്‍ ആഗ്രഹിച്ചിരുന്നതായും സഞ്ജു വെളിപ്പെടുത്തി. ''രാജസ്ഥാന്‍ റോയല്‍സ് വിടുന്നത് വലിയൊരു റിസ്‌ക് ആയിരുന്നു. തീരുമാനം ഫ്രാഞ്ചൈസിയെ അറിയിച്ചുകഴിഞ്ഞാല്‍, പിന്നീട് ഒരു തിരിച്ചുവരവില്ല. നമ്മള്‍ പോകാന്‍ ആഗ്രഹിക്കാത്ത ഒരു ടീമില്‍ അല്ലെങ്കില്‍ യാതൊരു ഉറപ്പുമില്ലാത്ത ലേലത്തില്‍ വരെ നിങ്ങള്‍ ചെന്നെത്തിപ്പെടാം. ഈ തീരുമാനത്തിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, 2025 ആര്‍ആര്‍നൊപ്പമുള്ള എന്റെ അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാന്‍ എന്റെ കുടുംബവുമായും ഭാര്യയുമായും ദീര്‍ഘനേരം സംസാരിച്ചു. ഇത് പെട്ടെന്നെടുത്ത തീരുമാനമാണോ അതോ ശരിക്കും ഉറപ്പിച്ചതാണോ എന്ന് അവര്‍ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു. ഞങ്ങള്‍ രണ്ടുമൂന്ന് ആഴ്ചയോളം ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു, ഒടുവില്‍ സമയമായെന്ന് തീരുമാനിച്ചു. അത് ശരിയായ തീരുമാനമാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു.

രണ്ടാമതായി, ഞാന്‍ ആത്മവിശ്വാസമുള്ള വ്യക്തിയാണ്. എനിക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പൂജ്യത്തില്‍ നിന്ന് തുടങ്ങാന്‍ ഞാന്‍ എപ്പോഴും തയാറാണ്. എന്റെ ബാറ്റിങ് ശൈലി മന്ദഗതിയിലുള്ള ചെപ്പോക്ക് വിക്കറ്റിന് അനുയോജ്യമായേക്കില്ല എന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ആ ചിന്തകള്‍ എന്റെ മനസ്സിലൂടെയും കടന്നുപോയി. എന്നാല്‍ പിന്നീട് ഞാന്‍ എന്നോട് തന്നെ പറഞ്ഞു, 'നിനക്ക് 30 വയസ്സായി. ഇനിയെങ്കിലും പുറത്തുവന്ന് ഒരു വഴി കണ്ടെത്തൂ.' ഈ ഐപിഎല്‍ സീസണില്‍, എനിക്ക് എന്തെങ്കിലും നേടിയെടുക്കണമെന്ന വലിയ ഊര്‍ജ്ജത്തോടെയാണ് ഞാന്‍ കളത്തിലിറങ്ങിയത്. അവിടെ ഞാന്‍ ഒരു പുതിയ ഊര്‍ജ്ജം കണ്ടെത്തുകയും അത് എനിക്ക് നന്നായി ഗുണം ചെയ്യുകയും ചെയ്തു.''സഞ്ജു പറഞ്ഞു.

ട്വന്റി20 ക്രിക്കറ്റില്‍ പരാജയം സാധാരണമാണെന്നും വിജയത്തേക്കാള്‍ കൂടുതല്‍ തവണ ഒരാള്‍ പരാജയപ്പെടുന്നുണ്ടെന്നും സഞ്ജു ചൂണ്ടിക്കാട്ടി. ''നമ്മള്‍ ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പരാജയം കളിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുന്ന ആളുകള്‍ നിങ്ങളുടെ ചുറ്റും ഉണ്ടായിരിക്കണം. ഞാന്‍ സിഎസ്‌കെയില്‍ ചേര്‍ന്നപ്പോള്‍ ആദ്യത്തെ മൂന്നു മത്സരങ്ങളില്‍ പരാജയപ്പെട്ടു. ഞങ്ങള്‍ ആ മൂന്നു മത്സരങ്ങളും തോറ്റു, എനിക്ക് റണ്‍സ് എടുക്കാനും കഴിഞ്ഞില്ല. ഞാന്‍ ലോകകപ്പ് ഫൈനല്‍ കളിച്ച് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ആ ഫോം ഐപിഎലിലേക്ക് കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞില്ല. ആ സാഹചര്യത്തില്‍, നിങ്ങള്‍ എത്ര പരിചയസമ്പന്നനാണെങ്കിലും കോച്ചും ക്യാപ്റ്റനും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം, കൂടാതെ മഹി ഭായ് നമ്മളെ നിരീക്ഷിക്കുന്നുമുണ്ട്.''– സഞ്ജു ചിരിയോടെ പറഞ്ഞു.

''എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത്, ഞാന്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടും ടീം മാനേജ്‌മെന്റിന്റെയും സഹതാരങ്ങളുടെയും പ്രതികരണത്തില്‍ ഒരു ശതമാനം പോലും മാറ്റമുണ്ടായില്ല എന്നതാണ്. എന്നിലുള്ള അവരുടെ വിശ്വാസം ഒരിക്കലും തകര്‍ന്നില്ല. അത് എനിക്ക് വലിയ കാര്യമായിരുന്നു. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പരിശീലനത്തിന് പോയപ്പോഴാണ് മഹി ഭായ് എന്നെ കണ്ടത്. ഞാന്‍ സാധാരണയായി അദ്ദേഹത്തിന്റെ തൊട്ടുപിന്നില്‍, അദ്ദേഹത്തിന് അഭിമുഖമായാണ് ഇരിക്കാറുള്ളത്. അങ്ങനെ ഞങ്ങള്‍ ഇരുന്നു, അദ്ദേഹം എന്നെ നോക്കി എനിക്ക് സുഖമാണോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, 'ഭയ്യാ, എനിക്ക് സുഖമാണ്.' പിന്നീട് ഞാന്‍പോലും അറിയാതെ ഞാന്‍ 'പക്ഷേ', 'അതെ' എന്നൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു.

അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, 'നീ പക്ഷേ എന്നതിലേക്ക് ഒന്നും പോകേണ്ട, നീ ഏറ്റവും നന്നായി ചെയ്യുന്നത് എന്താണോ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ. എല്ലാം ശരിയാകും' അത് വളരെ ലളിതമായിരുന്നു, എന്നാല്‍ എനിക്ക് വലിയൊരു പാഠമായിരുന്നു. എല്ലാം ഓക്കെയാണെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ പരാജയപ്പെടുന്നു എന്നതുകൊണ്ട് എന്റെ ബാറ്റിങ് ശൈലി മാറ്റണമെന്നോ, സമ്മര്‍ദത്തിലാണെന്ന് കാണിക്കണമെന്നോ, അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ അധികം പരിശീലിക്കണമെന്നോ അര്‍ഥമില്ല. ആ നിമിഷത്തില്‍, അവര്‍ക്കായി എനിക്ക് ശരിക്കും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് തോന്നി. തുടര്‍ന്ന് ഞാന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്ങിനോട് പറഞ്ഞു,' വിഷമിക്കേണ്ട, അടുത്ത മത്സരത്തില്‍ നമ്മള്‍ വിജയിക്കും.' അടുത്ത മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഞാന്‍ സെഞ്ചറി നേടി. ആ പഴയ ഫോം തിരിച്ചുകിട്ടി.''– സഞ്ജു കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നായി 43.36 ശരാശരിയിലും 165.63 സ്‌െ്രെടക്ക് റേറ്റിലും രണ്ടു സെഞ്ചറികളും ഒരു അര്‍ധസെഞ്ചറിയും ഉള്‍പ്പെടെ 477 റണ്‍സോടെയാണ് സഞ്ജു കളി അവസാനിപ്പിച്ചത്. 14 മത്സരങ്ങളില്‍ ആറു വിജയവും എട്ടു തോല്‍വിയുമായി 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് സിഎസ്‌കെ സീസണ്‍ അവസാനിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (4 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (8 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (26 minutes ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (3 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (4 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (4 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (4 hours ago)

Malayali Vartha Recommends