രാജ്യസഭാ തെരഞ്ഞടുപ്പില്‍ പിണറായിയുടെ നീക്കങ്ങള്‍ക്കെതിരെ സി പി എമ്മില്‍ അമര്‍ഷം പുകയുന്നു.... മേയ് 2 ന് പിണറായി തോൽക്കാൻ സി പി എം കാത്തിരിക്കുന്നത് എന്തിന്?

പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാതിരുന്നാല്‍ പിണറായിയുടെ രാഷ്ട്രീയ ജാതകം മേയ് രണ്ടിന് അവസാനിക്കും. കാരണം രാജ്യസഭാ തെരഞ്ഞടുപ്പില്‍ പിണറായിയുടെ നീക്കങ്ങള്‍ക്കെതിരെ സി പി എമ്മില്‍ അമര്‍ഷം പുകയുകയാണ്. നേതാക്കള്‍ പോലും ആഗ്രഹിക്കുന്നത് പിണറായിയുടെ പതനമാണ്.
ഭരണകാലത്ത് ധാര്‍ഷ്ട്യത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് അകന്നു പോയ പിണറായി വിജയന്‍ ഇപ്പോള്‍ രാജ്യസഭാ തെരഞ്ഞടുപ്പിന്റെ പേരില്‍ സി പി എമ്മില്‍ നിന്നും അകലുകയാണ്.
ബ്രിട്ടാസിനെയും ശിവദാസനെയും പോലുള്ള തന്റെ വിശ്വസ്തരെ രാജ്യസഭയിലേക്ക് അയക്കുകയും തോമസ് ഐസക്കിനെയും കെ.കെ. രാഗേഷിനെയും ചെറിയാന്‍ ഫിലിപ്പിനെയും അവഗണിക്കുകയും ചെയ്തതതോടെയാണ് പിണറായിക്കെതിരെ സി പി എമ്മില്‍ ക്ഷോഭം പുകയുന്നത്.
ഐസക്ക് കേന്ദ്ര നേതൃത്വത്തിലെ തന്റെ വിശ്വസ്തരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. മേയ് രണ്ട് വരെ ക്ഷമിക്കാന്‍ കേന്ദ്ര കമ്മിറ്റി ഐസക്കിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. കെ.കെ. രാഗേഷിനെ എം.പി യാക്കണമെന്ന് കേന്ദ്ര കമ്മിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അതും പിണറായി തിരസ്‌കരിച്ചു.
രാജ്യസഭാ തെരഞ്ഞടുപ്പിന്റെ പേരില്‍ സി പി എമ്മിന്റെയുള്ളില്‍ ഏതാനും ദിവസങ്ങള്‍ക്കകം പൊട്ടിത്തെറിയുണ്ടാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നത്. പിണറായിയുടെ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാതിരിക്കണേ എന്ന ആഗ്രഹമാണ് പ്രതിപക്ഷത്തെ പോലെ സി പി എം നേതാക്കള്‍ക്കും ഉള്ളത്.
രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ടെത്തിയ രണ്ട് സ്ഥാനാര്‍ത്ഥികളും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടപ്പെട്ടവരാണ്. ഇതില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പിആര്‍ ഏജന്‍സികള്‍ക്ക് പിന്നില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിച്ചയാളാണ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിശ്വസ്തരാണെന്ന പ്രത്യേകതയും രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ട്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് എം. പി യാകാന്‍ പോകുന്ന ഒരാള്‍. മുഖ്യമന്ത്രിയെ വിദേശയാത്രകളില്‍ ഉള്‍പ്പെടെ അനുഗമിക്കുന്നയാളുമാണ് ഇദ്ദേഹം. മുഖ്യമന്ത്രിയുടെ ഭാഷാ സഹായിയായും ജോണ്‍ ബ്രിട്ടാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.പിണറായിയുടെ ചുരുക്കം ചില വിശ്വസ്തരില്‍ ഒരാളാണ് ഇദ്ദേഹം.
പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തും പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കള്‍ നിരവധിയുണ്ട്. ഐസക്കിന് നിയമസഭാ സീറ്റ് നല്‍കാതിരുന്നപ്പോള്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത് കേന്ദ്ര കമ്മിറ്റിയില്‍ നിന്നാണ്. ഐസക്കിനെ പോലൊരാള്‍ രാജ്യസഭയില്‍ വേണം എന്ന യച്ചൂരി ആഗ്രഹിച്ചിരുന്നു. രാജ്യസഭയില്‍ സി പി എമ്മിന്റെ ശബ്ദം ഉയര്‍ത്താന്‍ ഇപ്പോള്‍ അംഗങ്ങള്‍ കുറവാണ്.
യച്ചുരിക്ക് പോലും പിണറായി നല്‍കാത്ത രാജ്യസഭാ സീറ്റാണ് ബ്രിട്ടാസിനും ശിവദാസനും നല്‍കിയത്. സോണിയാ ഗാന്ധി യച്ചൂരിക്ക് സീറ്റ് വാഗ്ദാനം ചെയ്തപ്പോള്‍ അതും പിണറായി ഇല്ലാതാക്കി.
കഴിവും കാര്യശേഷിയുമുള്ള ഉന്നത നേതാക്കളെ പൂര്‍ണ്ണമായും അവഗണിച്ചാണ് മുഖ്യമന്ത്രി തന്റെ ഇഷ്ടക്കാര്‍ക്ക് രാജ്യസഭ സീറ്റ് നല്‍കിയത്. മനസ്സില്ലാമനസ്സോടെയാണെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനം അനുസരിക്കേണ്ട ഗതികേടാണ് സിപിഎം നേതാക്കള്‍ക്കുള്ളത്.. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തവരെ വെട്ടിവീഴ്ത്തുന്ന കാഴ്ചയാണ് ഇതിലൂടെ പ്രകടമാകുന്നത്.
രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും കെ കെ രാഗേഷിന് ഒരു അവസരം കൂടി നല്‍കേണ്ടതായിരുന്നുവെന്ന് എല്ലാ നേതാക്കളും പറയുന്നുണ്ട്. കര്‍ഷക സമരത്തിന്റെ മുന്നണി പോരാളിയെന്ന നിലയില്‍ രാകേഷിന് ഒരവസരം നല്‍കണമെന്നായിരുന്നു കേന്ദ്രനേതാക്കളുടെ ആവശ്യം. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ സിപിഎമ്മിന് ഉള്ളിലും ഘടകകക്ഷികള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുണ്ട്. ഇത് പുറത്തുകാട്ടാന്‍ പല നേതാക്കള്‍ക്കും ധൈര്യമില്ല അവരെല്ലാം കാത്തിരിക്കുന്നത് പിണറായി സര്‍ക്കാരിന്റെ തോല്‍വിയാണ്. സി പി എം എന്ന വലിയ പാര്‍ട്ടിയെ പിണറായി തന്റെ പോക്കറ്റിലാക്കിയെന്നാണ് സി പി എം നേതാക്കളുടെ അഭിപ്രായം.
അത്തരം ഒരു അവസരം പ്രയോജനപ്പെടുത്താനാണ് സിപിഎമ്മിലെ പിണറായി വിരുദ്ധര്‍ കാത്തിരിക്കുന്നത്. തോറ്റാല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും തുടങ്ങിയ സിപിഎമ്മിലെ പിണക്കം സംസ്ഥാനമാകെ ആളിപ്പടരും .
https://www.facebook.com/Malayalivartha
























