വളർത്തുനായയെ ബൈക്കിനു പിന്നിൽ കെട്ടിവലിച്ച് ക്രൂരമായി ഉപദ്രവിച്ച ഉടമസ്ഥനെ പോലീസ് അറസ്റ് ചെയ്തു

വളർത്തുനായയെ ബൈക്കിനുപിന്നിൽ കെട്ടിയിട്ട് വലിച്ചിഴച്ച് ഉപദ്രവിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി. വെസ്റ്റ് പെരുങ്കുളം പ്രൈസ് വില്ല വില്സണ് സേവ്യറിനെയാണ് ഞായറാഴ്ച രാവിലെ എടക്കര പൊലീസിന്റെ നേതൃത്വത്തിൽ അറസ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്‌ക്കായിരുന്നു വിൽസൺ സേവ്യർ പെരുങ്കുളം റോഡിലൂടെ നായയെ ബൈക്കിൽ കെട്ടിവലിച്ചത്. സ്വന്തം വളർത്തുനായയെ തന്നെയാണ് ഇദ്ദേഹം ബൈക്കിനു പിന്നില് കെട്ടിവലിച്ച് ക്രൂരമായി ഉപദ്രവിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ചേർന്ന് ബൈക്കിനെ തടഞ്ഞ് നിർത്തി നായയെ രക്ഷിക്കുകയർന്നു.
സംഭവത്തിൽ വിൽസൺ സേവ്യറിന്റെ പേരില് എടക്കര പൊലീസ് കേസെടുത്തിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത, ദേഹോപദ്രവം ഏല്പ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്.
വീടിനുമുന്നിലിട്ടിരുന്ന ചെരിപ്പ് കടിച്ചുനശിപ്പിച്ചതാണ് നായയോട് ക്രൂരതകാണിക്കാന് കാരണമെന്ന് ഇയാള് പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ശരീരം മുഴുവൻ പരിക്കേറ്റ നായയെ പിന്നീട് നിലമ്പൂരിൽ നിന്നെത്തിയ റെസ്ക്യൂ ഫോഴ്‌സ് ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha