വാ പൊളിച്ച് പോലീസ്... സ്വന്തം മകളെ ക്രൂരമായി കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി സനു മോഹന്‍; കീടനാശിനി കഴിച്ചിട്ടും മരിച്ചില്ല, കാര്‍വാര്‍ ബീച്ചിലെ പാറയിടുക്കില്‍ പോയത് ചാടി ചാകാന്‍; വാഹനത്തിനു മുന്നില്‍ ചാടാനും കൈഞരമ്പ് മുറിക്കാനും ട്രെയിനു തലവയ്ക്കാനുമൊക്കെ ആലോചിച്ചു; പക്ഷെ ഒന്നും നടന്നില്ല

പറക്കമുറ്റാത്ത സ്വന്തം പിഞ്ചു മോളെ ക്രൂരമായി കൊന്നത് അതിന് ശേഷം ആത്മഹത്യ ചെയ്യാനുറച്ചാണെന്നാണ് സനു മോഹന്‍ പറഞ്ഞത്.
എന്നാല്‍ മകളുടെ മരണത്തോടെ സ്വന്തം കാര്യം വന്നപ്പോള്‍ ധൈര്യം ചോര്‍ന്നു പോയത്രെ. പോലീസുകാരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ് സനുമോഹന്റെ വെളിപ്പെടുത്തലുകള്‍.
മകളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നും അതിനായി കീടനാശിനി കഴിച്ചിരുന്നെന്നും സനു മോഹന്‍ പോലീസിനോടു വെളിപ്പെടുത്തി.
ജീവിച്ചിരിക്കാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. വാഹനത്തിനു മുന്നില്‍ ചാടാനും കൈഞരമ്പ് മുറിക്കാനും ട്രെയിനു തലവയ്ക്കാനുമൊക്കെ ആലോചിച്ചു. എന്നാല്‍ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടാലുള്ള ദുരിതമോര്‍ത്തപ്പോള്‍ െധെര്യം ചോര്‍ന്നുപോയി.
കര്‍ണാടകയിലെ കാര്‍വാര്‍ ബീച്ചിലെത്തിയതു പാറയിടുക്കില്‍ ചാടി മരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നും സനു പറഞ്ഞു. വായ്ക്കുള്ളിലെ പൊള്ളല്‍ സനു പോലീസിനു കാട്ടിക്കൊടുത്തു. ഇതു കീടനാശിനി കഴിച്ചുണ്ടായതാണോ എന്നു വ്യക്തമല്ല. മൊഴികള്‍ പോലീസ് അപ്പാടെ വിശ്വസിച്ചിട്ടില്ല.
കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്നു കണ്ടെത്തിയ സ്രവം മരിച്ച വൈഗയുടെ വായില്‍ നിന്നു ചാടിയ നുരയും പതയുമാണെന്നു വ്യക്തമായി. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ സംശയിക്കത്തക്കതായ ഒന്നും കണ്ടെത്താനായില്ല. ആമാശയത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടെന്നു സംശയിച്ചെങ്കിലും കോള കുടിച്ചതാകാനും സാധ്യതയുണ്ട്. സനുവിനെ പോലീസിന്റെ കസ്റ്റഡിയില്‍ ലഭിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത വരുത്തും. വൈഗയ്ക്കു സിനിമയില്‍ അഭിനയിക്കുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും താനാണു മകളെ ഷൂട്ടിങ് സെറ്റുകളില്‍ കൊണ്ടുപോയിരുന്നതെന്നും സനു വെളിപ്പെടുത്തി.
സനുവിനു മാനസിക പ്രശ്‌നങ്ങളില്ലെന്നാണു പ്രാഥമിക പരിശോധനയിലെ വിവരം. തട്ടിപ്പ് ശീലമാക്കിയതിനാല്‍ ദുരൂഹമാണു സനുവിന്റെ മനസെന്നും ഓരോ നീക്കവും ബുദ്ധിമാനായ കുറ്റവാളിയെപ്പോലെയാണെന്നും പോലീസ് പറയുന്നു. പിടികൊടുക്കാതെ 27 ദിവസം കറങ്ങിനടന്നതിനുള്ള ന്യായീകരണം വിശ്വസനീയമല്ല.
സനുവിനു തമിഴ്‌നാട്ടില്‍ മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് ആരോപണമുണ്ടെങ്കിലും സ്ഥിരീകരിക്കാനായില്ല. ഇല്ലെന്നാണു സനു പറയുന്നത്. ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷമാണു വൈഗ ജനിച്ചത്. അതിനാല്‍ മകളോടു വലിയ സ്‌നേഹമായിരുന്നു. കുടുംബമായി ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നോ എന്നു പോലീസ് ചോദിച്ചെങ്കിലും ഭാര്യ അതിനു തയാറാകില്ല എന്നായിരുന്നു മറുപടി.
തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകം സാനു ഒറ്റയ്ക്ക് നടത്തിയതാണ്, ഇതില്‍ മറ്റാര്‍ക്കും പങ്കില്ല. തെളിവ് നശിപ്പിക്കാന്‍ സനു മോഹന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ട്. കടബാദ്ധ്യതയാണ് സാനുവിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.
രണ്ട് സംസ്ഥാനങ്ങളിലാണ് സാനു ഒളിവില്‍ കഴിഞ്ഞത്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനുണ്ട്. ആരെങ്കിലും സാനുവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് വിവരം ലഭിച്ചിട്ടില്ല. ഗോവയിലെ ചൂതാട്ടങ്ങളില്‍ സാനു സജീവമായിരുന്നുവെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും വരും ദിവസങ്ങളില്‍ സനു മോഹന്റെ ലക്ഷ്യം വ്യക്തമാകും.
https://www.facebook.com/Malayalivartha