അപൂര്‍വത്തില്‍ അപൂര്‍വം... സനു മോഹനെ ചോദ്യം ചെയ്തതോടെ പോലീസിന് മനസിലായത് ബുദ്ധിമാനായ സൈക്കോയാണെന്ന്; കേരളം വിട്ട ശേഷമുള്ള യാത്രകള്‍ വിനോദസഞ്ചാരം പോലെ ആഘോഷിച്ചു; ഒരു മാസത്തോളം അന്വേഷണ സംഘത്തെ വെള്ളം കുടുപ്പിക്കാനായത് കൂര്‍മ്മ ബുദ്ധി

തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും കിട്ടാത്ത ഉത്തരമായി സനു മോഹന്‍ മാറുകയാണ്. സാധാരണ ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെ മാനസികാവസ്ഥയല്ല സനു മോഹന്റേത്. ബുദ്ധിമാനായ സൈക്കോയെ പോലെയായിരുന്നു കൊലപാതകത്തിന് ശേഷമുള്ള സനു മോഹന്റെ ജീവിതം.
അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ചില മേല്‍ ഉദ്യോഗസ്ഥര്‍ വരെ സനുവിനെ വിശേഷിപ്പിക്കുന്നത് ബുദ്ധിമാനായ സൈക്കോ എന്നാണ്.
ഒരു മാസത്തോളം ഒളിവില്‍ പോയി അന്വേഷണ സംഘത്തെ വെള്ളം കുടിപ്പിച്ച സനു മോഹനെ പൂട്ടാന്‍ കൃത്യമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഡിജിറ്റല്‍ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു സനു മോഹന്റെ ഒളിവുജീവിതം. കുഴപ്പം പിടിച്ച ചോദ്യങ്ങളെ പോലും ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് ഇയാള്‍ നേരിടുന്നത്.
2016ല്‍ പുണെയില്‍നിന്ന് തിരിച്ചെത്തിയ സനു മോഹന്റെ ജീവിത രീതികളില്‍നിന്നാണ് പോലീസ് ഈ നിരീക്ഷണം നടത്തിയത്. സനു കങ്ങരപ്പടി ഫ്‌ളാറ്റില്‍ താമസം തുടങ്ങിയപ്പോള്‍ തന്നെ ഫെയ്‌സ്ബുക്കില്‍നിന്ന് വിട്ടു. ഫ്‌ളാറ്റുകളിലെ ആളുകളോടുള്ള സംസാരംവരെ സൂക്ഷിച്ചു മാത്രം.
ഹൃത്തുക്കളെ പോലും മൊബൈല്‍ ഫോണിലും വാട്‌സാപ്പിലും ചാറ്റ് ചെയ്യുന്നതും വളരെ കുറവാണ്. എല്ലാവരോടും നേരിട്ടുള്ള സംസാരം മാത്രം. സംഭവം നടക്കുന്ന മാര്‍ച്ച് 21നു ശേഷമുള്ള ദിവസങ്ങള്‍ പരിശോധിച്ചപ്പോള്‍ സനു മോഹന്റെ ഫോണ്‍ കോളുകളില്‍ പോലും സംശയാസ്പദമായ വിളികളില്ല.
പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്നെ തന്നെ ഫോണ്‍ തകരാറിലാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. പിന്നീട് ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചെങ്കിലും ഇതിലും കാര്യമായ തെളിവുകള്‍ ഒന്നുംതന്നെയില്ല.
ഫ്‌ളാറ്റിലെ സി.സി.ടി.വി. ക്യാമറകള്‍ പോലും തകരാറിലായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സനുവിന്റെ കാര്‍ ചെക്‌പോസ്റ്റിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞതല്ലാതെ മറ്റൊരിടത്തും അത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കിട്ടിയ വിലയ്ക്ക് കാര്‍ വിറ്റ ശേഷം ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തിലൂടെയായിരുന്നു സനു യാത്ര ചെയ്തിരുന്നത്. ഒരു ടൂര്‍ യാത്ര പോലെയായിരുന്നു സനു കേരളം വിട്ട ശേഷം നടത്തിയ യാത്രകളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സനുവിന്റെ ഭൂതകാലം പരിശോധിച്ചു വരുമ്പോഴും അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഫോണ്‍ സിഗ്‌നല്‍ പോലുള്ള ഡിജിറ്റല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
വൈഗയുടെ കൊലപാതകം ആസൂത്രിതമായ കുറ്റകൃത്യമെന്ന് വിലയിരുത്തി മനശാസ്ത്രജ്ഞര്‍ പറയുന്നത്. അയല്‍ക്കാരും മറ്റും പറയുന്നതനുസരിച്ച് സനുമോഹനുമായും വൈഗയുമായും മാത്രമേ അവര്‍ക്ക് പരിചയമുള്ളൂ. സനുമോഹന്റെ ഭാര്യയുമായി അധികമാര്‍ക്കും പരിചയമില്ല.
അതിനാല്‍ സനുവും ഭാര്യയും തമ്മിലുള്ള ബന്ധം ഏത് നിലയിലായിരിക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്. മകളെ ഇല്ലാതാക്കി ആത്മഹത്യ ചെയ്യണമെന്ന് തീരുമാനിച്ചപ്പോഴും എന്തുകൊണ്ട് പ്രതി ഭാര്യയെ ഉള്‍പ്പെടുത്തിയില്ലെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകാന്‍ വൈഗ തീരെ ചെറിയ കുട്ടിയല്ല. അയല്‍ക്കാര്‍ പറയുന്ന വിവരമനുസരിച്ച് സ്മാര്‍ട്ടായ കുട്ടിയാണ്.എതിര്‍ക്കാനും പ്രതികരിക്കാനും ശേഷിയുള്ള കുട്ടിയാണ്. അതിനാല്‍ ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകാന്‍ സാധ്യതയില്ല.
ഇതുവരെയുള്ള വിവരങ്ങളനുസരിച്ച് ഇതൊരു ആസൂത്രിതമായ കുറ്റകൃത്യമാണ്. സനുമോഹന്റേത് ഇന്റലിജന്റായ ക്രിമിനല്‍ മൂവാണ്. ഇടയ്ക്കിടെ മൊഴി മാറ്റിപറയുന്നത് മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാനാണെന്ന സംശയവും ബലപ്പെടുന്നു.
"
https://www.facebook.com/Malayalivartha