കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വഴിക്കടവ് അതിര്‍ത്തിയില്‍ ഇന്നു മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും....

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വഴിക്കടവ് അതിര്‍ത്തിയില്‍ ഇന്നു മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
വാക്‌സിന്‍ എടുത്തവരുള്‍പ്പെടെ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പോ എത്തിയ ഉടനെയോ പരിശോധന നടത്തണം. ഫലം അറിയുന്നതുവരെ ക്വാറന്റീനില്‍ കഴിയണം. പോസിറ്റിവാണെങ്കില്‍ ചികിത്സ തേടണം.
നെഗറ്റിവാണെങ്കില്‍ നിശ്ചയിക്കപ്പെട്ട കോവിഡ് മാനദണ്ഡം പാലിക്കണം.ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താതെ എത്തിയവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശമുണ്ട്.
അതേസമയം, വഴിക്കടവ് ആനമറി അതിര്‍ത്തിയില്‍ പൊലീസ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ സേവനമില്ല. പൊലീസും തണ്ടര്‍ബോള്‍ട്ടും റവന്യൂ വകുപ്പ് പ്രതിനിധികളായ രണ്ടു വീതം അധ്യാപകരുമാണ് ഇവിടെയുള്ളത്.
ചെക്‌പോസ്റ്റിലെ ആരോഗ്യ പരിശോധന കര്‍ശനമാക്കുന്നതി!!െന്റ ഭാഗമായി അടുത്ത ദിവസം മുതല്‍ ആരോഗ്യ വകുപ്പിന്റ സേവനവും ഇവിടെ ഉറപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വരുന്നവരെ കടത്തിവിടുന്നുണ്ട്. ഇതുവഴിയുള്ള യാത്രക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്.
ചുരം വഴി സ്വകാര്യ ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ ടാക്‌സി ജീപ്പുകള്‍ സമാന്തര സര്‍വിസ് നടത്തുന്നു. ഒരു ജീപ്പില്‍ ഡ്രൈവറെ കൂടാതെ അഞ്ച് പേര്‍ക്ക് മാത്രമേ യാത്രാനുമതിയുള്ളൂ.
യാത്രക്കാരുടെ എണ്ണം, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha