നടന്നത് ആസൂത്രിത കൊലപാതകം... സനു പറഞ്ഞതൊക്കെ പച്ചക്കള്ളം... തെളിവുകൾ ഇതാ..!

സനുമോഹന്‍ മകള്‍ വൈഗയെ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന തെളിവുകളാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടുള്ളത്. 13 വയസ്സുകാരി വൈഗയെ കൊന്നതു താൻ തന്നെയാണെന്നു പിതാവ് സനു മോഹൻ പൊലീസിനു മൊഴി നൽകിയിട്ടുമുണ്ട്. ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും പിന്നീടു പുഴയിൽ തള്ളുകയുമായിരുന്നു.
കനത്ത സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആത്മഹത്യ ആലോചിച്ചു. മകളെ പുഴയിലെറിഞ്ഞ ശേഷം ഒളിവിൽ കഴിയുന്നതിനിടെ 3 തവണ ആത്മഹത്യക്കു ശ്രമിച്ചു. ഭാര്യയെ ഏൽപിക്കാൻ ധൈര്യമില്ലാത്തതിനാലാണു മകളെ കൊന്നതെന്നും സനുവിന്റെ മൊഴിയിലുണ്ട്. മാർച്ച് 21ന് കൊലപാതകം നടത്താനും തുടർന്ന് 27 ദിവസം ഒളിവിൽ കഴിയാനും മറ്റാരും സഹായിച്ചതായി സൂചനയില്ലെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
കർണാടകയിലെ കാർവാറിൽ ഞായർ പുലർച്ചെ 3നാണ് സനു മോഹൻ പിടിയിലായത്. കൊലപാതകക്കേസിൽ തൃക്കാക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെ കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഈ മാസം 29 വരെ പൊലീസ് കസ്റ്റഡിയിൽ നൽകി.
പണം നൽകാനുള്ള ചിലരെ മാർച്ച് 22നു കാണാമെന്നു സനു മോഹൻ സമ്മതിച്ചിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ച പലതവണ മാറ്റിവച്ചതാണ്. അതിന്റെ തലേന്നാണ് മകളെ കൊന്ന് ഒളിവിൽ പോയത്. മകളെ കൊലപ്പെടുത്തിയ ശേഷം താനും മരിച്ചെന്ന് വരുത്തിതീര്‍ത്ത് സുകുമാരക്കുറുപ്പിന്റെ മാതൃകയില്‍ മറ്റെവിടെയെങ്കിലും പോയി ജീവിക്കാമെന്നാകും സനുമോഹന്‍ ഉദ്ദേശിച്ചതെന്നും വിദഗ്ധർ സംശയമുന്നയിക്കുന്നു.
സ്വന്തം ഫോണ്‍ ഒഴിവാക്കി ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചതും ഭാര്യയെ മറ്റൊരു വീട്ടിലാക്കിയതുമെല്ലാം ഈ കൊലപാതകം കരുതിക്കൂട്ടിയുള്ളതാണെന്ന് തെളിയിക്കുന്നതാണ്. കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയ ആല്‍ക്കഹോളിന്റെ സാന്നിധ്യം വളരെ കൂടുതലാണ്. കോളയിലോ മറ്റോ മദ്യം കലര്‍ത്തി കുട്ടിയെ ബോധരഹിതയാക്കിയിട്ടുണ്ടാകാനാണ് സാധ്യത. അതിനുശേഷം കുട്ടിയെ എടുത്തു കൊണ്ടു പോയി പുഴയില്‍ എറിയുവാനാണ് സാധ്യത.
കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്ന പ്രതിയുടെ മൊഴി ഒട്ടും തന്നെ വിശ്വസനീയമല്ല. ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് തെളിവുകളും ലഭിച്ചിട്ടില്ല. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സനുമോഹന്‍ കോയമ്പത്തൂരിലേക്ക് പോയി കാര്‍ വില്‍ക്കുന്നു.
പിന്നീട് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നു. ആത്മഹത്യ ചെയ്യേണ്ട ആള്‍ ഇതൊന്നും ചെയ്യില്ലല്ലോ. ശരീരത്തോട് അമര്‍ത്തിപിടിച്ചപ്പോള്‍ മകള്‍ ശ്വാസംമുട്ടി ബോധരഹിതയായെന്നാണ് സനുമോഹന്റെ മൊഴി. അത്തരത്തിൽ സംഭവിക്കാനുള്ള സാധ്യതയില്ല. അങ്ങനെയാണെങ്കില്‍ ഇക്കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്താൻ സാധിക്കുന്നതല്ലേ.
അതേസമയം, സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. പതിമൂന്ന് വയസുകാരി വൈഗയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ് നടത്തുക. അടുത്ത ദിവസങ്ങളിൽ സനുമോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം അന്വേഷണ സംഘം തെളിവെടുപ്പിനായി പോകും. പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് സനുമോഹൻ ഇപ്പോൾ. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുള്ള മൊഴിയിൽ സനുമോഹൻ ഉറച്ച് നിൽക്കുകയാണ്.
ഇന്നലെ ദീർഘ നേരം അന്വേഷണ സംഘം സനുമോഹനെ ചോദ്യം ചെയ്തിരുന്നു. സനു മോഹൻ്റെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ മുംബൈയിൽ തുടരുകയാണ്.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ സനുമോഹനെ ചോദ്യം ചെയ്യാൻ മുംബൈ പൊലീസും കൊച്ചിയിലെത്തിയേക്കും. സനുമോഹൻ്റെ മൊഴികളിൽ നിന്ന് വിരുദ്ധമായി വൈഗയുടെ രക്തത്തിൽ ആൽക്കഹോളിൻ്റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha