സനുവും ഭാര്യയും ഭാര്യാഭർത്താക്കൻമാരാണോ? ഭാര്യയെ ഒപ്പം കൂട്ടാത്തതിന്റെ ചുരുൾ അഴിയുന്നു..!

വൈഗയെ കൊലപ്പെടുത്തിയത് സനുമോഹനാണെന്ന കാര്യം ഉറപ്പിച്ചിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോദസ്ഥർ. ഇക്കാര്യം സനുമോഹന്‍ സമ്മതിച്ചിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നിരുന്നാലും ഇപ്പോഴും അലട്ടുന്ന ചോദ്യങ്ങൾ ഏറെയാണ്. എന്തു കൊണ്ട് മകളെ മാത്രം കൊലപ്പെടുത്താൻ തീരുമാനിച്ചു.? ഭാര്യയെ എന്തിന് ഒഴിവാക്കി. സനുവിന്റെ മൊഴിയിൽ തന്നെ ഭാര്യ സമ്മതിക്കില്ല എന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നതും. ഇവിടെയാണ് കൂടുതൽ ദുരൂഹതകൾ നിലനിൽക്കുന്നതും.
മകളുമായി ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ മകള്‍ ഇതിന് വിസമ്മതിച്ചതോടെ കൊലപ്പെടുത്തി. പിന്നീട് തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്നാണ് സനു നൽകിയ മൊഴി. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ഏകദേശം സ്ഥിരീകരിച്ചതായും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതി ആദ്യം പറയുന്നത് എന്തായാലും പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുക്കില്ല. സനുവിനെയും ഭാര്യയെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ വ്യക്തതവരാന്‍ സാധ്യതയുണ്ട്. ഇവരുടെ ഭാര്യയുമായി ഫ്‌ളാറ്റിലുള്ള ആര്‍ക്കും പരിചയമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ ജീവിതത്തില്‍ എന്തൊക്കെയോ ദുരൂഹതയുണ്ടെന്ന് സംശയിക്കണം. സനുമോഹനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതോടെ ഇതിലെല്ലാം വ്യക്തത വരുമെന്നാണ് കരുതുന്നത്.
മരിച്ചെന്നു കരുതിയാണ് സനുമോഹൻ മുട്ടാർ പുഴയിൽ കൊണ്ടിട്ടത്. എന്നാൽ അബോധാവസ്ഥയിൽ ആയിരുന്ന പെൺകുട്ടി വെളളത്തിൽ വീണശേഷം ശ്വാസമെടുത്തിരിക്കാം. അങ്ങനെയാണ് ശ്വാസകോശത്തിലും ആന്തരികാവയവങ്ങളിലും വെളളമെത്തിയത്. ഒടുവിൽ പുഴയിൽ മുങ്ങിമരിച്ചെന്നാണ് നിഗമനം. ശാസ്ത്രീയ പരിശോധാനാ റിപ്പോർട്ടിൽ വൈഗയുടെ ശരീരത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിരുന്നു.
എന്നാൽ പെൺകുട്ടിയ്ക്ക് താൻ മദ്യം കൊടുത്തിട്ടില്ലെന്നാണ് സനു മോഹൻ ആവർത്തിക്കുന്നത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തതവരും. ഫ്ളാറ്റിൽ നിന്ന് കിട്ടിയ രക്തക്കറ വൈഗയുടേതെന്ന് തെളിയിക്കുന്ന പരിശോധനാ ഫലം കിട്ടേണ്ടത്. കേരളത്തിന് വെളിയിൽവെച്ച് പലതവണ ആത്മഹത്യക്ക് ശ്രമിച്ചു എന്ന സനുമോഹന്‍റെ മൊഴിയും പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. മകളെ കൊന്നശേഷം ഒളിവിൽപ്പോയ സനുമോഹൻ തെളിവുകൾ ഇല്ലാതാക്കാൻ പരമാവധി ശ്രമിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്.
വൈഗയുടെ ആന്തരാവയവങ്ങളില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയത് സംബന്ധിച്ച ദുരൂഹതയാണ് ഇപ്പോൾ നിഴലിക്കുന്നത്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണം. കൂടുതൽ തെളിവുകള്‍ ശേഖരിക്കണം. സനുമോഹന്റെ ഭാര്യയെയും അടുത്ത ബന്ധുക്കളെയും നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു.
സനുവിന്റേത് ഏറെ രഹസ്യങ്ങള്‍ നിറഞ്ഞ ജീവിതമാണെന്നായിരുന്നു ഇവരുടെ മൊഴി. ഒന്നും ആരോടും പങ്കുവെയ്ക്കാത്ത പ്രകൃതമായിരുന്നു. മുംബൈയില്‍ സനുവിനെതിരേ മൂന്ന് കോടി രൂപയുടെ വഞ്ചനാകേസ് നിലവിലുണ്ട്. ഫ്‌ളാറ്റില്‍ കണ്ട രക്തക്കറ ആരുടേതെന്ന് പറയാറായിട്ടില്ല. പ്രതി തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്നതിനാല്‍ കേസില്‍ വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും ഇനി വരും ദിവസങ്ങളിൽ വേണ്ടിവരും.
ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. കടബാധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കടബാധ്യത കാരണമുള്ള ടെന്‍ഷനും മറ്റുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്കും എത്തിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും പ്രതി തുടര്‍ച്ചയായി മൊഴി മാറ്റുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷിച്ചുവരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
സനുമോഹനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വീണ്ടും ചോദ്യംചെയ്യും. കൊലപാതകം എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. വാളയാറില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു സനു ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ആദ്യ തെളിവ്.
പോലീസ് സംഘങ്ങള്‍ തുടര്‍ന്ന് വിവിധയിടങ്ങളിലായി തിരച്ചില്‍ ആരംഭിച്ചു. ഒരുപാട് സ്ഥലങ്ങളില്‍ കറങ്ങിയതിന് ശേഷമാണ് സനുമോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ എത്തിയത്. ഒരുപാട് വെല്ലുവിളികള്‍ അഭിമുഖീകരിച്ചാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha