കേരളത്തിൽ ഇന്നു മുതൽ കർശന രാത്രി വിലക്ക്... ഇവയൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും... നിയന്ത്രണങ്ങൾ ഇതൊക്കെ..!

സംസ്ഥാനത്ത് കൊവിഡിന്‍റെ അതിതീവ്രവ്യാപനം പിടിച്ച് നിർത്താൻ ഇന്ന് മുതൽ രാത്രികാല കർഫ്യൂ കർശനമായി ഏർപ്പെടുത്തും. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ ഉണ്ടാവുക. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ എന്ന് വിലക്കുണ്ട്.
സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചു. നാളെയും മറ്റനാളും 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം ആഘോഷങ്ങളും ആൾക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിർദ്ദേശിച്ചു.
സ്കൂളുകളിലും ട്യൂഷനുകളിലും മറ്റും ക്ലാസുകൾ ഓൺലൈനായി മാത്രമേ നടത്താൻ പാടുള്ളൂ. വർക്ക് ഫ്രം ഫോം നടപ്പാക്കണമെന്ന നിർദ്ദേശത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ തീരുമാനം ഇന്നുണ്ടായേക്കും എന്നാണ് സൂചന. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും രാത്രി 9ന് ശേഷം പാർസൽ വിതരണം പാടില്ല.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നും നിർദ്ദേശമുണ്ട്. ആരാധനാലയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലുടെ ആരാധനകൾ ബുക്ക് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികൾ ഇടക്ക് വിലയിരുത്തും. തിരഞ്ഞെടുപ്പു ഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങളോ കൂടിച്ചേരലോ അനുവദിക്കില്ല.
അതിവേഗം പടരുന്ന ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് കേരളത്തിൽ വ്യാപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ ആരോഗ്യവകുപ്പിനോടു നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ കേരളത്തിലുടനീളം ശക്തമായ എൻഫോഴ്‌സ്‌മെന്റ് കാമ്പയിൻ നടത്തും. മാളുകളും മൾട്ടിപ്ലക്സുകളും തിയേറ്ററുകളും വൈകുന്നേരം 7.30-ഓടെ അടയ്ക്കണം.
കോവിഡ് മാനദണ്ഡം പാലിക്കാതെ ആളുകൾ കൂട്ടംകൂടുന്ന സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ നിശ്ചിത ദിവസങ്ങൾ അടച്ചിടാൻ പോലീസ്, സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവർ നടപടിയെടുക്കും. കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ കോവിഡുമായി ബന്ധപ്പെട്ട അവശ്യജോലികൾക്ക് കളക്ടർമാർ നിയോഗിക്കും.
സ്വകാര്യ മേഖലയിൽ ട്യൂഷൻ ക്ലാസുകൾ ഓൺലൈനാക്കണം. ഇത് വിദ്യാഭ്യാസ വകുപ്പ് ഉറപ്പുവരുത്തും. സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും മറ്റ് ഒത്തുചേരലുകളും ഓൺലൈനായി മാത്രമേ നടത്താവൂ. എല്ലാ വകുപ്പുതല പരീക്ഷകളും പി.എസ്.സി. പരീക്ഷകളും മേയിലേക്കു മാറ്റിയിട്ടുണ്ട്.
ആരാധനാലയങ്ങളിൽ ആരാധനകൾ ഓൺലൈനിലൂടെ നടത്തണം. ഏപ്രിൽ 21, 22 തീയതികളിൽ മൂന്നു ലക്ഷം പേരെ കോവിഡ് ടെസ്റ്റ് ചെയ്യാൻ മാസ് ടെസ്റ്റിങ് കാമ്പയിൻ നടത്തും. ജില്ലാതല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ജില്ല, നഗര അതിർത്തികളിൽ പ്രവേശനത്തിനായി ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടരുത്.
ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശഭരണ പ്രദേശങ്ങളിലെ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനും അവരെ ടെസ്റ്റ് ചെയ്യാനും ഊന്നൽ നൽകും. സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ, ടെസ്റ്റിങ് സാമഗ്രികൾ, അവശ്യ മരുന്നുകൾ, കിടക്കകൾ മുതലായവയുടെ ലഭ്യത ആരോഗ്യവകുപ്പ് ഉറപ്പാക്കും.
അതേസമയം, സംസ്ഥാനത്ത് വാക്സീൻ ക്ഷാമം അതിരൂക്ഷമാവുകയാണ്. അഞ്ച് ലക്ഷത്തില്‍ താഴെ വാക്സീൻ മാത്രമാണ് ആകെ സ്റ്റോക്കുള്ളത്. തിരുവനന്തപുരത്ത് ആകെ ഉള്ളത് 1500 ഡോസ് കൊവീഷീൽഡാണ്. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷൻ ക്യാംപുകൾ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് നിര്‍ദേശം നൽകിയിട്ടുണ്ട്.
സ്വകാര്യ മേഖലയിലും വാക്സീൻ നൽകുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിൽ സ്റ്റോക്കുള്ള വാക്സീൻ തീരും വരെ കുത്തിവയ്പ് നല്‍കും. രണ്ടാം ഡോസ് വാക്സീൻ എടുക്കാനെത്തുന്നവര്‍ക്ക് ഭൂരിഭാഗത്തിനും കുത്തിവയ്പ് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
https://www.facebook.com/Malayalivartha