ആലപ്പുഴ ബൈപ്പാസ് മേല്‍പ്പാലത്തില്‍ ഓട്ടത്തിനിടെ വാന്‍ തീപിടിച്ച് നശിച്ചു, ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

ആലപ്പുഴ ബൈപാസ് മേല്‍പാലത്തില്‍ ഓട്ടത്തിനിടെ വാന്‍ തീപിടിച്ച് നശിച്ചു. ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. വാനോടിച്ചിരുന്ന ആലപ്പുഴ ഇരവുകാട് വാര്‍ഡില്‍ ചെള്ളാട്ട് ചിറയില്‍ ജെ. ജിഷ്ണുവിനാണ് (24) പൊള്ളലേറ്റത്.തിങ്കളാഴ്ചയായിരുന്നു സംഭവം.
തുമ്പോളി ഭാഗത്തുനിന്ന് കളര്‍കോട് ഭാഗത്തേക്ക് പോയ വഴിച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വിഹാ മാര്‍ക്കറ്റിങ് കമ്ബനിയുടെ വാഹനത്തിനാണ് തീപിടിച്ചത്. കമ്പനിയുടെ ഇലക്‌ട്രോണിക് സാധനങ്ങള്‍ ചങ്ങനാശ്ശേരിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പോയ വാഹനത്തിന്റെ ബാറ്ററിവെച്ച പിന്‍ഭാഗത്തുനിന്ന് ശബ്ദം കേള്‍ക്കുകയായിരുന്നു.
തുടര്‍ന്ന് പരിശോധനയില്‍ കാറില്‍ തീപ്പൊരികണ്ട് റോഡരികിലേക്ക് ഒതുക്കി പുറത്തിറങ്ങിയപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. ഇതിനിടെയാണ് ജിഷ്ണുവിന്റെ കൈക്ക് പൊള്ളലേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
ആലപ്പുഴയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബൈപാസില്‍ ഏറെനേരം ഗതാഗതതടസ്സമുണ്ടായി.
"
https://www.facebook.com/Malayalivartha