രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും വെറും നോക്കു കുത്തികൾ; ദുരിത ജീവിതം നയിക്കുന്ന ഇവരെ കുറിച്ച് ആരുകേൾക്കാൻ... അടിസ്ഥാന സൗകര്യങ്ങൾക്ക് ഏക ആശ്രയം പുഴ, പാണ്ടിക്കണ്ടം പട്ടികവര്‍ഗ കോളനിവാസികള്‍ക്ക് പതിറ്റാണ്ടുകളായി ദുരിത ജീവിതം

അടിസ്ഥാന സൗകര്യങ്ങൾക്ക് ദുരിതം അനുഭവിക്കുന്നവർ കേരളത്തിൽ ഇല്ലെന്നാണ് രാഷ്ട്രീയപ്രവർത്തകരുടെയും ഭരണാധികാരികളുടെയും വാദം. എന്നാൽ കാസർകോടുള്ള പാണ്ടിക്കണ്ടം പട്ടികവര്‍ഗ കോളനിവാസികള്‍ പതിറ്റാണ്ടുകളായി ദുരിതം മാത്രം പേറി ജീവിക്കുന്നവരാണ്. കുടിവെള്ളവും അടച്ചുറപ്പുള്ള വീടും ഇവർ ഇപ്പോഴും സ്വപനം കാണുന്നത് മാത്രമാണ്.
അടിസ്ഥാന സൗകര്യത്തില്‍ ഇത്രയും ദുരിതം അനുഭവിക്കുന്നവർ ഇവർ മാത്രമാണെന്ന് നമ്മളൊന്ന് ചിന്തിച്ചു പോകും. പ്ലാസ്റ്റിക് കൂരകളില്‍ നനഞ്ഞൊലിക്കുന്ന വീടുകളാണ് കോളനിയില്‍ കൂടുതലായുള്ളത്. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന വീട്ടിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ജീവിക്കുന്നത്.
ബേഡഡുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കോളനിയില്‍ പതിനേഴോളം കുടുംബങ്ങളാണ് ജീവിക്കുന്നത്. വാസയോഗ്യവും അടച്ചുറപ്പുള്ളതുമായ വീടുമില്ല ഇവർക്ക്.
കുടിവെള്ളത്തിന് സ്ഥിരമായ സംവിധാനവുമില്ല. രാമങ്കയം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനുകളും ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ഇതുവരെയും വെള്ളം എത്തിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.
ഇപ്പോള്‍ സ്വകാര്യ വ്യക്തി പൈപ്പിട്ട് കോളനിക്ക് തരുന്ന വെള്ളമാണ് ഏകാശ്രയമായുള്ളത്. അതാണെങ്കില്‍, മുഴുവന്‍ കുടുംബങ്ങള്‍ക്കും ആവശ്യാനുസരണം വെള്ളമെടുക്കാനും കഴിയുന്നില്ല.
ഒരുകുടം വെള്ളത്തിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ടിവരുന്ന സ്ഥിതിയാണ്. കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും ഒരു കിലോമീറ്റര്‍ അകലെയുള്ള പാണ്ടിക്കണ്ടം പുഴയെയാണ് ഇവർ ആശ്രയിക്കുന്നത്.
ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ വഴി വെള്ളം എത്തിക്കുന്നുവെങ്കിലും ഇവർക്ക് അതും ലഭ്യമല്ല. മൂന്നേക്കറോളം സ്ഥലം കോളനിവാസികള്‍ക്കു നീക്കി വെച്ചിട്ടുണ്ടെങ്കിലും കുടുംബങ്ങളുടെ പേരിൽ ഇതുവരെടും ഭൂമിയും പതിച്ചു നൽകിയിട്ടില്ല.
കോളനിയിലെ ചില കുടുംബങ്ങള്‍ക്ക് വീട് കിട്ടിയെങ്കിലും വീടില്ലാത്തവരാണ് കൂടുതൽ ജനങ്ങളും. പട്ടയം തരാമെന്നുപറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും കുറെ വര്‍ഷമായി കബളിപ്പിക്കുകയാണെന്നും ഒന്നും നടക്കുന്നില്ലെന്നുമാണ് കോളനി വാസികൾ ഇപ്പോഴും പറയുന്നത്.
https://www.facebook.com/Malayalivartha