വീടിന് തീ പിടിച്ച് സംസാരശേഷിയില്ലാത്ത യുവതി പൊള്ളലേറ്റ് മരിച്ചു

വീടിന് തീ പിടിച്ച് സംസാരശേഷിയില്ലാത്ത യുവതി പൊള്ളലേറ്റ് മരിച്ചു. മുതലമട കുറ്റിപ്പാടം മണലിയില്‍ കൃഷ്ണന്റെ മകള്‍ സുമയാണ് (25) തിങ്കളാഴ്ച രാവിലെ പത്തരയോടെ മരിച്ചത്.
വീടിനു മുകളില്‍ തീപടര്‍ന്ന പുക ഉയര്‍ന്നതുകണ്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് അടഞ്ഞ നിലയിലായിരുന്നു. വാതില്‍ പൊളിച്ചുമാറ്റിയാണ് തീയണച്ചത്.
അടുക്കളക്കകത്തുള്ള പാചകവാതക സിലിണ്ടര്‍ പുറത്തേക്ക് എത്തിക്കാനായതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. കൊല്ലങ്കോട് അഗ്‌നിരക്ഷ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.
സംസാരശേഷിയില്ലാത്ത സുമയുടെ വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് മാര്‍ച്ച് 28നായിരുന്നു. ആഗസ്റ്റ് 22ന് കമ്ബിളിച്ചുങ്കത്തിലെ യുവാവുമായി വിവാഹം നടക്കാനിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കിടപ്പുമുറിയില്‍ വീടിന്റെ മേല്‍ക്കൂര കത്തി കട്ടിലിനു മുകളില്‍ വീണ നിലയിലായിരുന്നു. കട്ടിലിനടിയിലാണ് പൂര്‍ണമായി കത്തിയമര്‍ന്ന സുമയുടെ മൃതദേഹം കണ്ടെത്തിയത്.
സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കുമാര്‍, ചിറ്റൂര്‍ ഡിവൈ.എസ്.പി കെ.സി. സേതു ഫോറന്‍സിക് വിദഗ്ധര്‍, എസ്.ഐ ഷാഹുല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha