ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാവും എന്ന ആശങ്കയെ ബിജെപി ഗൗരവമായി കാണുന്നു; മെയ് രണ്ടിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ലെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. നിരവധി നിയമങ്ങൾ ഈ ഘട്ടത്തിൽ എടുത്തിട്ടുണ്ട്. അതിൽ പ്രധാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ലെന്ന തീരുമാനമാണ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു ഈ തീരുമാനം അറിയിച്ചത്. എന്നാൽ ഈ തീരുമാനത്തെ ബിജെപി ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
എന്നാല്‍ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാവും എന്ന ആശങ്കയെ ബിജെപി ഗൗരവമായാണ് കാണുന്നത്. മെയ് രണ്ടിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണം.
കൊവിഡിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് മുഴുവന്‍ സമയ ലോക്ഡൗണ്‍ നടപ്പാക്കണമെന്നാണ് പിണറായിയുടെ തീരുമാനമെന്നറിയുന്നു. ഇതിന് അനുബന്ധമായാണ് മേയ് രണ്ടിന് ലോക്ക് ഡൗണിന് സമാനമായ സാഹചര്യങ്ങള്‍ ചീഫ് സെക്രട്ടറി ഉത്തരവിന്റെ രൂപത്തില്‍ പുറത്തിറങ്ങിയത്.
അതായത് വോട്ടെണ്ണല്‍ ദിവസം റോഡിലിറങ്ങണമെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആയാല്‍ പോലും ആര്‍ റ്റി പി. സി ആര്‍ കൈയില്‍ കരുതണം. മേയ് രണ്ടിന് ലോക്ക് ഡൗണ്‍ വേണ്ടെന്ന കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സ്‌നേഹപൂര്‍ണമായ അഭ്യര്‍ത്ഥനകളൊക്കെ പിണറായി തള്ളിക്കളഞ്ഞു.
ഇടതുമുന്നണിക്ക് ജയ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്തരമൊരു ആലോചന വന്നിരിക്കുന്നത്. പൂര്‍ണ ലോക്കിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കഴിഞ്ഞ ദിവസമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കൈമാറിയത്. ആദ്യം മുതല്‍ ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ യു ഡി എഫിനായിരുന്നു മുന്‍തൂക്കം.
ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും തനിക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണ് കൈമാറാന്‍ കഴിയുക എന്ന വിവരം ബഹ്‌റ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. വോട്ടെണ്ണല്‍ ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനോടാണ് കേന്ദ്ര സര്‍ക്കാരിനും താത്പര്യം. കാരണം കേരളത്തില്‍ അവര്‍ക്ക് പ്രതീക്ഷകള്‍ കുറവാണ്.
തമിഴ് നാട്ടിലും സമാനമായ സാഹചര്യമാണുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ് ഒന്നിനും രണ്ടിനും ലോക്ഡൗണ്‍ നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും. തമിഴ് നാട്ടില്‍ മരണനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്.
വോട്ടെണ്ണല്‍ ദിനം ലോക്ഡൗണ്‍ നടപ്പാക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്പ്പിക്കുമെന്ന് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷന്‍ ആകെ പരിഭ്രാന്തിയിലാണ്.കോടതികളുടെ ഇടപെടലുകള്‍ അവരെ അസ്വസ്ഥരാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























