Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്

11 FEBRUARY 2026 11:58 PM IST
മലയാളി വാര്‍ത്ത

ഇരുപത്തിനാലാം വയസ്സിലാണ് തനിക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നതെന്ന് നടി മംമ്ത മോഹന്‍ദാസ്. കാന്‍സര്‍ ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. മാരകമായ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഭാവിയിലെ മാതൃത്വത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്ന് മംമ്ത ആരോപിക്കുന്നു. ചികിത്സയുടെ ഭാഗമായുള്ള ട്രാന്‍സ്പ്ലാന്റ് നടപടികള്‍ക്ക് മുന്‍പ് അണ്ഡം ശീതീകരിച്ചു വയ്ക്കുന്നതിനെക്കുറിച്ച് ആരും തന്നോട് സംസാരിച്ചില്ലെന്ന് മംമ്ത വെളിപ്പെടുത്തി.

തുടര്‍ന്ന് 28ാം വയസ്സില്‍ ട്രാന്‍സ്പ്ലാന്റ് നടപടികളിലേക്ക് കടന്നു. ഇതിനുശേഷമാണ് അണ്ഡം ശീതീകരിച്ചു വയ്ക്കുന്നതിനെക്കുറിച്ച് താന്‍ ഡോക്ടറോട് ചോദിച്ചതെന്ന് മംമ്ത പറയുന്നു. രോഗാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ഇത്തരം ഗൗരവകരമായ കാര്യങ്ങളില്‍ വിദഗ്‌ധോപദേശം നല്‍കേണ്ടത് വൈദ്യശാസ്ത്ര മേഖലയുടെ ഉത്തരവാദിത്തമാണെന്നും മംമ്ത ചൂണ്ടിക്കാട്ടി. ലോക കാന്‍സര്‍ ദിവസത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

''എനിക്ക് കാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചത് 24 വയസിലാണ്. 2728 വയസ്സിലാണ് ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത്. എന്റെ അണ്ഡം ശീതീകരിച്ചു വയ്ക്കണം എന്ന് ആരും എന്നോട് പറഞ്ഞില്ല. ഡോക്ടര്‍മാര്‍ക്ക് ഇതേകുറിച്ച് അറിയാം. പക്ഷേ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാന്‍ അതിനെപ്പറ്റി പോയി ചോദിക്കുന്നത്. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് നിങ്ങള്‍ അതേപ്പറ്റി ചോദിച്ചില്ല എന്ന മുടന്തന്‍ ന്യായമാണ്. നമുക്ക് ഇതേപ്പറ്റി എങ്ങനെ അറിയാന്‍ ആണ്. അന്നൊക്കെ നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ല. ഈ ഡോക്ടര്‍മാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചവരാണ്. ഞാന്‍ അവരെ കുറ്റം പറയുന്നില്ല, പക്ഷേ നമ്മുടെ വൈദ്യശാസ്ത്ര മേഖല കൃത്യമായൊരു ഘടനയില്ലാതെയാണ് മുന്നോട്ട് പോകുന്നത്.

അന്നത്തെ കാലത്ത് സ്റ്റിഗ്മ എന്താണ്. ഇതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാന്‍ പറ്റുമോ. സ്വന്തം മാതാപിതാക്കള്‍ സ്വന്തം സഹോദരങ്ങളോട് പോലും പറയുന്നില്ല. അത് തന്നെ വൈകിയാണ് പറയുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണ്. എനിക്ക് സപ്പോര്‍ട്ട് ആയി ആ സമയത്ത് വന്നവരുണ്ട്, എനിക്കൊപ്പം ഇരുന്ന് തമാശ പറഞ്ഞിട്ടുണ്ട്. സപ്പോര്‍ട്ട് എന്ന് പറഞ്ഞ് വരുന്ന കുറേ ആള്‍ക്കാര്‍ക്ക് സിംപതിയാണ്. അത് രോഗിക്ക് ടോക്‌സിക്കാണ്.

പലപ്പോഴും എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ ഞാന്‍ ഷൂട്ടിങിന് പോയിട്ടുണ്ട്. എന്റെ വര്‍ക്കില്‍ ഞാന്‍ ബുദ്ധിമുട്ട് കാണിക്കാറില്ല. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാന്‍ പറ്റൂ. അത് ആരും എവിടെ നിന്നും എടുത്ത് തരില്ല. അങ്ങനെയുള്ള സപ്പോര്‍ട്ട് സിസ്റ്റം ക്രിയേറ്റ് ചെയ്യാനും ബില്‍ഡ് ചെയ്യാനും ആകണം. സ്വന്തം കുടുംബാംഗങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് വരും. അവര്‍ നമുക്ക് ചുറ്റുമിരുന്ന് എപ്പോഴും സങ്കടപ്പെടുന്നത് കാെണ്ടും കരയുന്നത് കൊണ്ടും ഫൈറ്റ് ചെയ്യുന്ന പേഷ്യന്റിന് ഒരു ശക്തിയും ലഭിക്കില്ല.

ആ സമയത്ത് ശരിക്കും വേണ്ടത് കുറച്ച് സെന്‍സ് ഓഫ് ഹ്യൂമറുള്ള ആള്‍ക്കാരാണ്. ഒന്ന് ചിരിച്ച് ലൈറ്റ് ആക്കുക. അത് രോഗിയെ ഒരുപാട് സഹായിക്കും. കാന്‍സര്‍ വരുന്നതെങ്കില്‍ നിങ്ങളുടെ കാന്‍സറിനെക്കുറിച്ച് അറിയാനും സമ്മര്‍ദ്ദമില്ലാത്ത ജീവിതം ജീവിക്കുകയെങ്ങനെയെന്ന് അറിയാനും നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുക. ജീവിത ശൈലിയില്‍ മാറ്റം വരുത്തുക. ഇതൊക്കെയാണ് നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം. കാന്‍സറിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാന്‍ പറ്റില്ല. നല്ല ജീവിത ശൈലിയായിര!ുന്നു എനിക്ക്. വ്യായാമമുണ്ടായിരുന്നു. മദ്യപാനമോ മറ്റ് ദുശീലമോ ഇല്ലായിരുന്നു. എന്നിട്ടും എനിക്ക് കാന്‍സര്‍ വന്നു.''- മംമ്ത മോഹന്‍ദാസ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (11 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (11 hours ago)

Malayali Vartha Recommends