ഓഹരി വിപണിയിൽ ഇടിവ്... ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു

ഓഹരി വിപണിയിൽ ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കൽ ലെവലിനും താഴെ പോകുകയും ചെയ്തു.
തുടർച്ചയായി മൂന്ന് ദിവസം നേട്ടം സ്വന്തമാക്കിയ ഓഹരി വിപണിയിൽ ഇന്ന് ലാഭമെടുപ്പാണ് വില്ലനായത്. തുടക്കത്തിൽ നിഫ്റ്റി 26000 പോയിന്റ് കടന്ന് മുന്നേറിയ ശേഷമാണ് വിൽപ്പന സമ്മർദ്ദത്തിലായത്. ഐടി, പിഎസ് യു ബാങ്ക് ഓഹരികളിലാണ് പ്രധാനമായി ലാഭമെടുപ്പ് ദൃശ്യമായത്.
ഡോളറിനെതിരെ രൂപ ഇടിഞ്ഞതും വിപണിയിൽ പ്രതിഫലിച്ചു. കോൾ ഇന്ത്യ, ഒഎൻജിസി, ഹിൻഡാൽകോ, ഗ്രാസിം, ട്രെന്റ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ ആറുപൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 90.62 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഡോളർ ആവശ്യകത വർധിച്ചതും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് രൂപയെ സ്വാധീനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha






















