Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്

11 FEBRUARY 2026 06:17 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ടൊവിനോ തോമസ്. നിര്‍മാതാക്കളുടെ സാമ്പത്തിക പ്രതിസന്ധി മനസിലാക്കി സഹായിക്കുന്ന നടന്‍മാരുടെ കൂട്ടത്തിലും ടൊവിനോയുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ ടൊവിനോയുടെ സ്വഭാവത്തെക്കുറിച്ചും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു.

'മലയാള സിനിമയില്‍ പ്രേംനസീറിന് തുല്യമെന്ന് പറയാന്‍ സാധിക്കുന്ന ഒരു നടന്‍ ഉദിച്ചിരിക്കുകയാണ്. താന്‍ ചെയ്യുന്ന നന്മകളൊന്നും പുറത്തുപറയാത്ത നടന്‍മാരുടെ കൂട്ടത്തിലാണ് ടൊവിനോ തോമസുള്ളത്. എനിക്ക് ടൊവിനോയുമായി യാതൊരു തരത്തിലുള്ള സൗഹൃദമോ ബന്ധമോ ഇല്ല. എന്നാല്‍ ടൊവിനൊയോടൊപ്പം വര്‍ക്ക് ചെയ്തവരില്‍ നിന്ന് അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞു. ഒരു തരത്തിലും സംവിധായകനെയോ നിര്‍മാതാവിനെയോ ബുദ്ധിമുട്ടിപ്പിക്കാത്ത നടനാണ്. തന്നെവച്ച് സിനിമ ചെയ്യുന്ന നിര്‍മാതാവിന് എന്തെങ്കിലും സാമ്പത്തികപ്രതിസന്ധി വന്നാല്‍ സഹായിക്കുകയും പ്രതിഫലത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാറുണ്ട്.

നിര്‍മാതാവായ രാജു മാല്യത്ത് ടൊവിനോയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ടൊവിനോ നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ഹെലികോപ്ടറില്‍വച്ച് നടത്തണമെന്ന് ടൊവിനോ പറഞ്ഞോയെന്ന് ഞാന്‍ രാജു മാല്യത്തിനോട് ചോദിച്ചു. കേട്ടതൊന്നും സത്യമല്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ചിത്രത്തിന്റെ മറ്റൊരു നിര്‍മാതാവായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഹെലികോപ്ടര്‍ സംഭാവന ചെയ്തതായിരുന്നു. അവയൊന്നും നിര്‍മാണചെലവില്‍ ഉള്‍പ്പെട്ടതായിരുന്നില്ല. ചിത്രത്തിനായി പറഞ്ഞുറപ്പിച്ച പണം ടൊവിനോ വാങ്ങിയിരുന്നില്ല. ഐഡന്റിറ്റി ബോക്‌സോഫീസില്‍ പരാജയപ്പെട്ടപ്പോള്‍ രാജു മാല്യത്തിന് പുതിയ സിനിമ ചെയ്യാനുള്ള ഡേറ്റും ടൊവിനോ കൊടുക്കുകയായിരുന്നു. ടൊവിനോയുള്ള ഇങ്ങനെയുള്ള സഹായങ്ങള്‍ നിര്‍മാതാക്കളുടെ സംഘടനയില്‍ സ്ഥിരം കേള്‍ക്കാറുണ്ടെന്നും രാജു പറഞ്ഞു.

 

പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ടൊവിനോയെ ചിലര്‍ പരിഹസിച്ചത് സിനിമയുടെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് എന്നാണ്. അതിനെക്കുറിച്ച് ടൊവിനോ പറയുന്നത്, മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാടല്ലേ ഇത് എന്നാണ്. കേരള സര്‍ക്കാര്‍ ടൊവിനോയെ സാമൂഹ്യ സുരക്ഷാ സേനയുടെ അംബാസിഡര്‍ ആയി നിയമിച്ചു. പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നവരെ സഹായിക്കാനുളള സന്നദ്ധ സേനയാണത്.

വയനാട് ദുരന്തത്തിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് കിട്ടിയ 12 ലക്ഷം രൂപ തന്റെ സിനിമയില്‍ ജോലി ചെയ്തിരുന്ന നിര്‍ദ്ധനനായ ഒരു തൊഴിലാളിക്ക് വീട്‌വയ്ക്കാനായി നല്‍കി. താന്‍ പഠിച്ച സ്‌കൂളിന് പുതിയ കവാടം പണിയിച്ച് നല്‍കി. ധാരാളം പാവങ്ങളെ സഹായിക്കുന്നതായും അറിഞ്ഞു. എന്നിട്ടും അദ്ദേഹത്തെ ചിലര്‍ വേട്ടയാടുന്നു. ടൊവിനോ മലയാള സിനിമയ്ക്ക് വലിയ മുതല്‍ക്കൂട്ട് തന്നെയാണ്' ആലപ്പി അഷ്‌റഫ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (8 minutes ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (20 minutes ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (26 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (43 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (56 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (7 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

Malayali Vartha Recommends