Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..

11 FEBRUARY 2026 04:52 PM IST
മലയാളി വാര്‍ത്ത

പലതരത്തിലുള്ള കൗതുക വാർത്തകൾ കണ്ടിട്ടുണ്ട് എന്നാൽ ഇതല്പം കടുത്തു പോയി . മകളെ ഉണർത്താൻ വന്ന അമ്മ കണ്ടത് വസ്ത്രത്തിനൊപ്പമുള്ള പാമ്പിന്റെ പടം. ഉത്തർപ്രദേശിലെ ഔറെെ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. പിന്നാലെ യുവതി പാമ്പായിമാറിയെന്ന് പ്രചരിക്കാനും തുടങ്ങി. . ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ. ഉത്തർ പ്രദേശിലെ ഔറൈയയിലാണ് വിചിത്ര സംഭവങ്ങൾ നടന്നത്.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. രാകേഷ് വാല്മീകി എന്നയാളുടെ മകളായ റീനയെയാണ് (24) കാണാതായത്.

ഞായറാഴ്ച പുലർച്ചെ റീനയുടെ കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്. അഞ്ചടിയോളം നീളമുള്ള പാമ്പിന്റെ പടം കണ്ടതോടെ മകൾ പാമ്പായി മാറിയെന്നാണ് വീട്ടുകാർ ധരിച്ചത്. പിന്നാലെ സംഭവം ഗ്രാമത്തിൽ മുഴുവൻ പടർന്നു. യുവതി പാമ്പായി മാറിയ വീട് തേടി നിരവധി പേരും വീട്ടിലേക്ക് എത്തി. ഇതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 25കാരിയുടെ അതിവിദഗ്ധമായ ഒളിച്ചോട്ട നാടകം പൊളിഞ്ഞത്. ഇത് അന്വേഷിക്കാൻ പൊലീസെത്തിയതോടെയാണ് 24കാരിയുടെ നാടകം പൊളിഞ്ഞത്.

 

ഇതേ ഗ്രാമത്തിലെ ഒരു യുവാവുമായി റീന ഏറെനാളായി പ്രണയത്തിലായിരുന്നു. മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് വിവരം.ആളുകളുടെ ശ്രദ്ധതിരിക്കാനാണ് പാമ്പിന്റെ പടം കിടക്കയിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്നുമാസമായി യുവതി ഒളിച്ചോടാൻ പദ്ധതി തയ്യാറാക്കുന്നതായി പൊലീസ് പറഞ്ഞു. റീന അടുത്തിടെ ഒരു ക്ഷേത്രത്തിൽ നിന്ന് പാമ്പിന്റെ വിഗ്രഹം എടുത്തെന്നും സ്വപ്നത്തിൽ പാമ്പിനെ കാണുന്നുണ്ടെന്ന് അവകാശപ്പെട്ടതായും കുടുംബാംഗങ്ങൾ പറയുന്നു.

ഗ്രാമത്തിലെ സ്കൂളിൽ എട്ടാം ക്ലാസ് വരെ റീന പഠിച്ചിട്ടുണ്ട്. ആളുകളുടെ ശ്രദ്ധ തിരിക്കാനും ആരും അന്വേഷിക്കാതിരിക്കാനും വേണ്ടിയായിരുന്നു ‘നാഗിൻ’ നാടകം.യുവതി കഴിഞ്ഞ ദിവസങ്ങളിൽ പാടത്തും വിജനമായ സ്ഥലങ്ങളിലും എന്തോ തിരയുന്നത് കണ്ടിരുന്നുവെന്ന പ്രദേശവാസികളുടെ മൊഴിയാണ് സംഭവത്തിൽ നിർണായകമായത്.പ്രണയബന്ധത്തിൻ്റെ പേരിൽ മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പൊലീസിനോട് വിശദമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (1 hour ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (2 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (3 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends