Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വി.എസ്.രാജൻബാബു എന്ന മുരാരി തന്ത്രിയുടെ വളർച്ച..ഓട്ടോ ഓടിച്ചു നടന്ന രാജൻബാബു ജ്യോതിഷിയായത് നാട്ടുകാർ അറിഞ്ഞില്ല.. ഒമാനിലും ജ്യോതിഷാലയം തുറന്ന് സുൽത്താന്റെ രോഗം ഭേദമാക്കാൻ പോയി..

11 FEBRUARY 2026 04:15 PM IST
മലയാളി വാര്‍ത്ത

വി.എസ്.രാജൻബാബു എന്ന മുരാരി തന്ത്രിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് ഉണ്ടായത് . ആൾദൈവങ്ങളുടെ മറവിൽ പലതരം തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ നടക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു വാർത്ത വരുന്നത് . ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നു സ്വയം പ്രഖ്യാപിത തന്ത്രി പദത്തിലേക്കുള്ള വി.എസ്.രാജൻബാബു എന്ന മുരാരി തന്ത്രിയുടെ വളർച്ച പെട്ടെന്നായിരുന്നു. ബാധ ഒഴിപ്പിക്കലിന്റെ പേരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത രാജൻബാബുവിന്റെ വളർച്ചയുടെ കഥകളാണ് നാട്ടുകാരെ വിസ്മയിപ്പിക്കുന്നത്.

പുത്തൂർ, കൊട്ടാരക്കര ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ മുൻപ് ഓട്ടോ ഓടിച്ചു നടന്ന രാജൻബാബു ജ്യോതിഷിയായത് നാട്ടുകാർ അറിഞ്ഞില്ല. മുരാരി ജ്യോതിഷാലയത്തിലെ ആസ്ഥാന ജ്യോതിഷിയായി സ്വയം അവരോധിച്ചതോടെ രാജൻബാബുവിന്റെ വളർച്ച വേഗത്തിലായിരുന്നു. ആഡംബര കാറുകളുടെ ഉൾപ്പെടെ ഉടമയാണ് ഇന്ന് രാജൻബാബു.കടയ്ക്കലായിരുന്നു ആദ്യം ജ്യോതിഷാലയം. ചില പ്രശ്നങ്ങളുടെ പേരിൽ അതു പൂട്ടേണ്ടി വന്നു. പിന്നീട് വെണ്ടാറിലും ഒടുവിൽ അരീക്കലിലെ വീട്ടിലേക്കും പ്രവർത്തനം മാറ്റി. ദൂരദേശങ്ങളിൽ നിന്നു പോലും ജ്യോത്സ്യനെ തേടി ആളുകൾ എത്തുമായിരുന്നെങ്കിലും പ്രദേശവാസികൾ കാര്യമായി പരിഗണിച്ചിരുന്നില്ല.

 

ഇതിനിടയിൽ ഒമാനിലും ജ്യോതിഷാലയം തുറന്ന് സുൽത്താന്റെ രോഗം ഭേദമാക്കാൻ പോയി എന്നാണ് നാട്ടിൽ പ്രചരിപ്പിച്ചിരുന്നത്. ഇതിനു പുറമേ ദുബായിലും മസ്കറ്റിലും ഓഫിസുകൾ തുറന്നെങ്കിലും വൈകാതെ പൂട്ടി. ജ്യോതിഷ വിധിയിൽ കാണുന്ന പ്രശ്നങ്ങൾക്ക് പൂജാപരിഹാരങ്ങളും ഇയാൾ തന്നെ നിർദേശിക്കുമായിരുന്നു. നല്ല തുക വാങ്ങിയായിരുന്നു പൂജകൾ നടത്തിയിരുന്നത്.റീൽസിലും താരമായിരുന്ന രാജൻബാബു ചാനൽ ചർച്ചകളിലും വരെ ഇടംപിടിച്ചു. ശാസ്ത്രജ്ഞൻമാർ പോലും തന്നോടു ചോദിച്ചിട്ടാണു റോക്കറ്റ് വിക്ഷേപിക്കുന്നതെന്നും ഒരു ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചയാളെ

 

കൃത്യമായി പ്രവചിച്ചു എന്നുമൊക്കെയായിരുന്നു അവകാശവാദം. തിരുവനന്തപുരം ജില്ലയിലെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമവുമായി ബന്ധപ്പെട്ട് പണവും സ്വർണവും അപഹരിച്ചു എന്ന പരാതിയും ഇടയ്ക്ക് ഉയർന്നു. വിവാദമായതോടെ നഷ്ടപരിഹാരം കൊടുത്ത് അത് ഒതുക്കിത്തീർക്കാനായി ശ്രമം. വടക്കൻ ജില്ലയിലെ ഒരു വീട്ടിലെത്തി ബാധ ഒഴിപ്പിക്കുന്നതിനിടയിൽ കർമം വഴിവിട്ടതോടെ മർദനമേറ്റിരുന്നു.പഴയ വീടിനോടു ചേർന്ന് പുതിയ വീട് നിർമിച്ച് അവിടേക്കു താമസം മാറ്റിയത് അടുത്തിടെയാണ്. പഴയ വീട്ടിലാണ് മുരാരി ജ്യോതിഷാലയം പ്രവർത്തിക്കുന്നത്.

ഇവിടെ പ്രശ്നം നോക്കുന്നതിനും ബാധ ഒഴിപ്പിക്കുന്നതിനും പ്രത്യേകം മുറികൾ തന്നെ ക്രമീകരിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ബാധ ഒഴിപ്പിക്കൽ മുൻപും ഇവിടെ നടന്നിട്ടുണ്ടെന്നാണ് വിവരം. ജ്യോതിഷി അറസ്റ്റിലായതോടെ സമാനമായ കൂടുതൽ പരാതികൾ ഉയരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരുമെന്നും പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends