Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...

11 FEBRUARY 2026 05:04 PM IST
മലയാളി വാര്‍ത്ത

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ അഭിഭാഷക ദീപ ജോസഫിന് സുപ്രീം കോടതിയുടെ കടുത്ത പ്രഹരം. ഒരു വനിതാ അഭിഭാഷകയിൽ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ അതിജീവിതയെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അഡ്വ. ദീപ ജോസഫിനെതിരെ കേരള പോലീസ് കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ ജോസഫ് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.

ഒരു സ്ത്രീക്ക് എങ്ങനെയാണ് മറ്റൊരു സ്ത്രീക്കെതിരെ ഇത്തരത്തിൽ എഴുതാൻ കഴിയുന്നത്?" എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ഈ പരാമർശങ്ങൾ നടത്തിയത് ഒരു പുരുഷനായിരുന്നെങ്കിൽ ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നുവെന്ന് കോടതി ഓർമ്മിപ്പിച്ചു. പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷക എന്ന നിലയിൽ ഇത്തരം അധിക്ഷേപങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

അതിജീവിതയുടെ ഭർത്താവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ പ്രതികരിച്ചതെന്ന ദീപയുടെ വാദവും കോടതി തള്ളി. അതിജീവിതയുടെ ഭർത്താവ് പറഞ്ഞ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ദീപയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു.

നിലവിൽ ഹർജി തള്ളിയ സുപ്രീം കോടതി, ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാൻ ദീപ ജോസഫിന് നിർദ്ദേശം നൽകി. ഇതോടെ ദീപ ജോസഫിനെതിരെയുള്ള പോലീസ് നടപടികൾ തുടരാനുള്ള സാധ്യത ഏറിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (45 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (57 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends