Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...


ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്‌ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) 12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു...

11 FEBRUARY 2026 08:13 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് തുടങ്ങും...

സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു... ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും

ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി....

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭാഷാവിഷയങ്ങൾ ഒഴികെയുള്ള വിവിധ ഡിഗ്രി, പി.ജി. പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുമതി നൽകി സർവകലാശാല

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള സൈനിക് സ്കൂളുകളിലെ ആറ്, ഒൻപത് ക്ലാസുകളിലെ 2027-’28 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം... പരീക്ഷ ജനുവരി 31-ന്

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) 12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു. 2026 മുതൽ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുന്ന ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ (ഒ.എസ്.എം) രീതി നടപ്പിലാക്കുകയാണ്. ഈ വർഷം ഫെബ്രുവരി 17ന് ആരംഭിക്കുന്ന 12ാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ഡിജിറ്റൽ രീതിയാണ് അവലംബിക്കുക.

പത്താം ക്ലാസ് പരീക്ഷകളുടെ കാര്യത്തിൽ ഈ വർഷം മാറ്റം വരുത്തില്ല. മൂല്യനിർണയത്തിലെ സുതാര്യത വർധിപ്പിക്കൽ, ഫലപ്രഖ്യാപനം വേഗത്തിലാക്കൽ, പിഴവുകൾ ഒഴിവാക്കൽ എന്നിവയാണ് ലക്ഷ്യമിടുന്നത്.

 

പുതിയ സമ്പ്രദായം വിശദീകരിച്ച് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അഫിലിയേറ്റഡ് സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് ഫെബ്രുവരി ഒമ്പതിന് കത്തയച്ചിട്ടുണ്ട്.

മാറ്റങ്ങൾ:

• ഡിജിറ്റൽ മൂല്യനിർണയം: ഉത്തരക്കടലാസുകൾ നേരിട്ട് നോക്കുന്നതിനുപകരം അവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കിയാകും അധ്യാപകർ മാർക്കിടുക.

• പിഴവുകൾ ഇല്ലാതാകും: മാർക്കുകൾ കൂട്ടുന്നതിലുണ്ടാകുന്ന പിശകുകൾ പൂർണമായും ഒഴിവാക്കാൻ സോഫ്റ്റ്‌വെയർ സഹായിക്കും. ഫലപ്രഖ്യാപനത്തിനുശേഷം മാർക്ക് വെരിഫിക്കേഷൻ വേണ്ടിവരില്ല.

• അധ്യാപകർക്ക് സൗകര്യം: അധ്യാപകർക്ക് സ്വന്തം സ്കൂളിലിരുന്നുതന്നെ മൂല്യനിർണയം നടത്താൻ സാധിക്കും. യാത്രാസമയവും യാത്രാ ചെലവും ലാഭിക്കാൻ സഹായിക്കും.

പുതിയ രീതി നടപ്പാക്കാനായി സ്കൂളുകൾ ചില തയ്യാറെടുപ്പുകൾ നടത്തണമെന്ന് നിർദേശമുണ്ട്. കുറഞ്ഞത് 4 ജി.ബി റാം ഉള്ള കമ്പ്യൂട്ടറുകൾ, എട്ടിന് മുകളിലുള്ള വിൻഡോസ് ഓപറേറ്റിങ് സിസ്റ്റം, മികച്ച ഇൻറർനെറ്റ് കണക്ഷൻ, മുടക്കമില്ലാത്ത വൈദ്യുതി ലഭ്യത എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്.

അധ്യാപകർക്ക് പുതിയ രീതി പരിചയപ്പെടുത്താൻ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. പരിശീലന വിഡിയോകളും പുറത്തിറക്കും.

സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടാൽ ഉടൻ പരിഹരിക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയുമായുള്ള സംഘർഷം; ഡ്രോണുകളും മിസൈലുകളും നിറഞ്ഞ പുതിയ ഭൂഗർഭ 'മിസൈൽ സിറ്റി' തുറന്ന് ഇറാൻ  (2 hours ago)

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി  (2 hours ago)

ഒക്ടോബറിൽ വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം; ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49% വളർച്ച  (2 hours ago)

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം 6 സമര്‍പ്പിക്കാം: വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍  (2 hours ago)

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍  (2 hours ago)

അടിമാലി സെലീന വധക്കേസ്: ക്രൂരക്കൊലപാതകം നടത്തിയ പ്രതി ഗിരോഷിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി  (2 hours ago)

ചർച്ച വിജയം; സംസ്ഥാനത്തെ ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു, ജനുവരി 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും...  (2 hours ago)

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...  (2 hours ago)

ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...  (2 hours ago)

ബെംഗളൂരു കൂട്ടക്കൊല: ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ അച്ഛനെ സഹായിച്ച പതിനേഴുകാരിയെ പ്രായപൂർത്തിയായവളായി കണക്കാക്കി വിചാരണ ചെയ്തേക്കും...  (2 hours ago)

ഒരു സ്കൂട്ടറിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളുടെ കൂട്ടയാത്ര; ലൈസൻസ് റദ്ദാക്കാനും പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പ്, രക്ഷിതാക്കൾക്കും പണി കിട്ടി...  (2 hours ago)

ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്ന കേസ്: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ  (3 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത  (3 hours ago)

അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...  (3 hours ago)

മദ്യശാലയിൽ കയറി ബോധംകെട്ട റാക്കൂൺ സോഷ്യൽ മീഡിയയിൽ താരം; മൃഗസംരക്ഷണ കേന്ദ്രത്തിന് സഹായമായി ലഭിച്ചത് 2.34 കോടി രൂപ  (3 hours ago)

Malayali Vartha Recommends