ചൈനയെ പ്രതിരോധിക്കാൻ വൻ സാമ്പത്തിക പദ്ധതി പ്രഖ്യാപനം.. അമേരിക്കയുടെ പ്രസിഡന്റെന്ന നിലില്‍ ജോ ബൈഡന്റെ നേതൃത്വത്തിലെ ഭരണകൂടം നൂറ് ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ അഭിസംബോധ ചെയ്തുകൊണ്ട് ബൈഡന്‍ നടത്തിയ പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തില്‍ ചൈന പതറുന്നു

അമേരിക്കയും റഷ്യയുമടക്കമുളള വമ്പന്‍ ശക്തികള്‍ അതിശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമ്പോള്‍ തിരിച്ചടി ചൈനയ്ക്ക് തന്നെയാണ്. അമേരിക്കയുടെ പ്രസിഡന്റെന്ന നിലില്‍ ജോ ബൈഡന്റെ നേതൃത്വത്തിലെ ഭരണകൂടം നൂറ് ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ അഭിസംബോധ ചെയ്തുകൊണ്ട് ബൈഡന്‍ നടത്തിയ പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തില്‍ ചൈനയെ വരിഞ്ഞുമുറുക്കി.
ചൈനയെ പ്രതിരോധിക്കാന്‍ വാണിജ്യ പ്രതിരോധരംഗത്തടക്കം ഏഴരലക്ഷം കോടിയുടെ പദ്ധതിയാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. 21-ാം നൂറ്റാണ്ടിലെ നമ്മുടെ ഏറ്റവും വലിയ എതിരാളി ചൈനയാണ്. മറ്റ് രാജ്യങ്ങളുമായുള്ള മത്സരവും നാം അതിജീവിക്കേണ്ടതുണ്ട്. ഒപ്പം ജനങ്ങളുടെ സ്വസ്ഥവും ആരോഗ്യപരവുമായ ജീവിതം ഉറപ്പുവരുത്തുകയുംചെയ്യുമെന്നും ബൈഡന്‍ വ്യക്തമാക്കി.
അമേരിക്ക സജീവമാവുകയാണ്. കൊറോണയ്‌ക്കെതിരെ നാം ശക്തമായ മുന്നേറ്റത്തിലുമാണ്. ജനത എക്കാലത്തേക്കാളും ഊര്‍ജ്ജസ്വലമായിരിക്കുന്നു. 200 ദശലക്ഷം വാക്‌സിന്‍ ജനങ്ങള്‍ക്കെത്തിക്കാനായത് വലിയ നേട്ടമാണ്. അടുത്ത നൂറ് ദിവസത്തിനകം 250 ദശലക്ഷം വാക്‌സിനെത്തിക്കുമെന്നും ജനങ്ങളെ സമ്പൂര്‍ണ്ണമായും വാക്‌സിനേഷനിലൂടെ സുരക്ഷിതമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ബൈഡന്‍ പറഞ്ഞു.
അമേരിക്ക ഫാമിലി പ്ലാന്‍ എന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനവും ബൈഡന്‍ നടത്തി. നൂറുദിവസത്തെ തീരുമാനങ്ങളും ശാന്തമായ അന്തരീക്ഷവും ജനങ്ങളില്‍ വലിയ ആത്മവിശ്വാസം നല്‍കിയെന്നാണ് വിരയിരുത്തല്‍. വ്യവസായ രംഗത്ത് ഇനി എല്ലാ സാധനങ്ങളും അമേരിക്കയില്‍ നിര്‍മ്മിക്കും. യുവാക്കള്‍ക്കുള്ള തൊഴിലവസരം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നും ബൈഡന്‍ ഉറപ്പു നല്‍കി.
ചൈനയുടെ സാധനങ്ങള്‍ മാത്രമാണ് പ്രതിവിധിയെന്ന അബദ്ധ ധാരണ ഇല്ലാതായെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. കാറ്റാടി യന്ത്രം ചൈനയില്‍ മാത്രമല്ല പിറ്റ്‌സ്ബര്‍ഗ്ഗിലും നിര്‍മ്മിക്കാനാകുമെന്നും ബൈഡന്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ കാര്‍ബണ്‍ മുക്തമായ സാങ്കേതിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള കാര്‍ഷിക പദ്ധതികളും ഉടന്‍ നടപ്പാക്കുമെന്നും ബൈഡന്‍ കോണ്‍ഗ്രസ്സ് അംഗങ്ങളോടായി പറഞ്ഞു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് . വ്ളാഡിമിര്‍ പുടിനുമായി ടെലിഫോണില്‍ സംസാരിച്ചു. മഹാമാരി അവസ്ഥയെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. പ്രസിഡന്റ് പുടിന്‍ ഇന്ത്യന്‍ ജനതയോടും ഗവണ്മെന്റിനോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇക്കാര്യത്തില്‍ റഷ്യ എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് റഷ്യ കണിശതയാര്‍ന്ന പിന്തുണ നല്‍കുന്നത് തങ്ങളുടെ ശാശ്വതമായ പങ്കാളിത്തത്തിന്റെ പ്രതീകമാണെന്ന് മോദി അഭിപ്രായപ്പെട്ടു.
ആഗോള മഹാമാരിക്കെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം രണ്ട് നേതാക്കളും നിരീക്ഷിച്ചു. ഇന്ത്യയില്‍ സ്പുട്‌നിക്-വി വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയതിനെ പ്രസിഡന്റ് പുടിന്‍ അഭിനന്ദിച്ചു. ഇന്ത്യ, റഷ്യ, മൂന്നാം രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനായി റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിന് ഇരു നേതാക്കളും പ്രാധാന്യം നല്‍കി. ഇന്ത്യയുടെ ഗഗന്‍യാന്‍ പരിപാടിയ്ക്ക് റഷ്യയില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്കും നാല് ഗഗന്‍യാന്‍ ബഹിരാകാശയാത്രികരുടെ റഷ്യന്‍ ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയതിനും പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചു.
ഹൈഡ്രജന്‍ സമ്പദ്വ്യവസ്ഥ ഉള്‍പ്പെടെയുള്ള പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത രണ്ട് നേതാക്കളും നിരീക്ഷിച്ചു.ഇരു രാജ്യങ്ങളിലെയും വിദേശ, പ്രതിരോധ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന പുതിയ 2 + 2 സംഭാഷണം മന്ത്രി തലത്തില്‍ സ്ഥാപിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചു. 2019 സെപ്റ്റംബറില്‍ വ്ളാദിവോസ്റ്റോക്കില്‍ നടന്ന കഴിഞ്ഞ ഉച്ചകോടിയില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ ഇരു നേതാക്കളും അനുസ്മരിച്ചു.
ഈ വര്‍ഷം അവസാനം ഉഭയകക്ഷി ഉച്ചകോടിക്കായി പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇത് വ്യക്തിപരവും, വിശ്വസ്തതയുമുള്ള തങ്ങളുടെ സംഭാഷണങ്ങള്‍ തുടരാനുള്ളന്‍ ഴുവന്‍ പിന്തുണയും പ്രസിഡന്റ് പുടിന്‍ ഉറപ്പ് നല്‍കി. ഉഭയകക്ഷി, അന്താരാഷ്ട്ര വിഷയങ്ങളില്‍ അടുത്ത ബന്ധം പുലര്‍ത്താന്‍ ഇരു നേതാക്കളും സമ്മതിച്ചു. 2021 ല്‍ ബ്രിക്സിന്റെ അധ്യക്ഷപദവി ഇന്ത്യ അലങ്കരിക്കുമ്പോള്‍ അതിന്റെ വിജയത്തിന് റഷ്യയുടെ പൂര്‍ണ്ണ പിന്തുണയും പ്രസിഡന്റ് പുടിന്‍ ഉറപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























