Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

12 FEBRUARY 2026 12:48 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി, മന്ത്രി ഇടപെട്ടിട്ടും പിന്മാറാതെ സിഐടിയു പ്രവർത്തകർ. വീട്ടാവശ്യത്തിന് കൊണ്ടുവന്ന പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കിയ അധ്യാപകനോട് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ. കോട്ടയം ബേക്കർ ജം​ഗ്ഷനിൽ വെച്ചായിരുന്നു സംഭവം. മന്ത്രി വി എൻ വാസവന്റെ പേഴ്സണൽ സ്റ്റാഫ് പി കെ രാജനും ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല.

 

ബുധനാഴ്ച രാവിലെയായിരുന്നു വീട്ടിലെ ആവശ്യത്തിനായി അധ്യാപകൻ ബംഗളൂരുവിൽ നിന്ന് ഓർഡർ ചെയ്ത പൂവ് ബേക്കർ ജം​ഗ്ഷനിലെത്തിയത്. മൂന്ന് ബാഗ് പൂവുകളാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണവും അധ്യാപകൻ സ്വയം തന്റെ വാഹനത്തിൽ എടുത്തുവെച്ചു. മൂന്നാമത്തെ ബാഗ് എടുത്തുവെക്കാൻ തുടങ്ങവെയാണ് സിഐടിയു പ്രവർത്തകർ ബാഗ് പിടിച്ചുവെച്ച്‌ പ്രശ്നമുണ്ടാക്കിയത്. അവിടെ ലോഡ് ഇറക്കാനുള്ള ഏക അധികാരം തങ്ങൾക്ക് മാത്രമാണെന്നായിരുന്നു പ്രവർത്തകരുടെ വാദം.

പൂവടങ്ങിയ ബാഗ് വിട്ടുനൽകണമെങ്കിൽ പണം നൽകണമെന്ന അവസ്ഥയായതോടെ അധ്യാപകൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായ രാജനെയും ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് ടി ആർ രഘുനാഥിനെയും വിളിച്ചു. രാജൻ പ്രവർത്തകരിലൊരാളോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്നായിരുന്നു സിഐടിയു പ്രവത്തകനായ മനോജ് പറഞ്ഞത്. സിപിഎം നേതാവി ഇടപെട്ടെങ്കിലും പ്രവർത്തവർ നിലപാട് മാറ്റാൻ തയ്യാറായില്ല.

 

പ്രവർത്തകരുടെ ഭീഷണി ദേഹോപദ്രവത്തിന്റെ വക്കിലെത്തിയതോടെ അധ്യാപകൻ പ്രവർത്തകരാവശ്യപ്പെട്ട പണം നൽകി.ഇത്തരത്തിൽ പലർക്കും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന പരാതി വ്യാപകമായി ലഭിക്കാറുണ്ട്. എന്നാൽ ഇതിനെതിരെ പോലീസ് കണ്ണടയ്‌ക്കുകയാണ് പതിവ്.ബാം​ഗ്ലൂർ ഉൾപ്പെടെയുള്ള കേരളത്തിന് പുറത്തുള്ള ന​ഗരങ്ങളിൽ നിന്നും വരുന്ന ഇത്തരം യാത്രാ വാഹനങ്ങളെല്ലാം ബേക്കർ ജം​ഗ്ഷനിലാണ് നിർത്തുന്നത്. ഇവിടെ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നുണ്ട് എന്ന പരാതി വ്യാപകമാണ്.

 

എന്നാൽ, പലപ്പോഴും പുലർച്ചെ പോലും വലിയ തർക്കങ്ങൾ ഉണ്ടാകുമ്പോഴും പൊലീസ് ഈ ഭാ​ഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന പരാതിയും ഉയരാറുണ്ട്.ഇക്കാര്യങ്ങൾ ഉൾപ്പെടെ മന്ത്രിയുടെ ശ്ര​ദ്ധയിൽപെടുത്താനായിരുന്നു അധ്യാപകൻ ശ്രമിച്ചതെങ്കിലും അതിനും ഫലമുണ്ടായില്ല.സംസ്ഥാനത്ത് 2018ലാണ് നോക്കുകൂലി നിരോധിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നോക്കുകൂലി നിരോധിച്ച് തൊഴിൽ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള തൊഴിൽ മേഖലയിലെ അനാരോ​ഗ്യകരമായ പ്രവണതകളെയെല്ലാം നിരോധിച്ചിരുന്നു.

 

2025 മാർച്ചിൽ കേരളത്തിലെ നോക്കുകൂലി വിഷയം രാജ്യസഭയിൽ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കിടിലൻ പ്രസംഗം നടത്തിയിരുന്നു . കേരളത്തിൽ ഇപ്പോൾ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ എന്നും ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചത് എന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞത് .ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നുവെന്ന് പറഞ്ഞ ധനമന്ത്രി, കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂർണ്ണമായി കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്ന് പറയുകയായിരുന്നു.

അതിന് ഉദാഹരണമായിട്ടായിരുന്നു നോക്കുകൂലിയെ എടുത്ത് പറഞ്ഞത്.കേരളത്തിലേക്ക് ബസിൽ ഒരാൾ പോയി ഇറങ്ങിക്കഴിഞ്ഞാൽ ബാഗ് പുറത്തേക്കെടുക്കണമെങ്കിൽ അമ്പത് രൂപയും ഒപ്പം നോക്കുകൂലിയായി സിപിഎം കാർഡുള്ള ആൾക്ക് അതേപോലെ പണം നൽകേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ധനമന്ത്രി ചെയ്തത്. നമ്മളാരെങ്കിലും ബസ്സിറങ്ങി ആരെയെങ്കിലും വെച്ച് ബസ്സില്‍ നിന്ന് ലഗേജ് ഇറക്കി പോകുമ്പോള്‍ ഈ സിപിഎം കാര്‍ഡ് ഉടമകളായ തൊഴിലാളികള്‍ വന്ന് വെറുതെ പണം വാങ്ങും.

 

അതാണ് നോക്കുകൂലി. ലഗേജ് ഇറക്കിയത് മറ്റൊരാളാണെങ്കിലും ഇവര്‍ക്കും കൂലി കൊടുക്കണം.അതാണ് നോക്കൂകൂലി. ഈ തരത്തിലുള്ള കമ്യൂണിസമാണ് കേരളത്തിലെ വ്യവസായങ്ങളെ തകര്‍ത്തത്. ബംഗാളിലെയും ത്രിപുരയിലെയും വ്യവസായങ്ങളില്ലാതായതും ഇത്തരത്തിലാണ്. നിരവധി ഉല്‍പ്പാദകരെയും വ്യവസായികളെയും കമ്യൂണിസം കേരളത്തില്‍ തകര്‍ത്തു”.എന്ന് പറഞ്ഞു കൊണ്ട് ആഞ്ഞടിച്ചിരുന്നു . ഇത് ഒറ്റപ്പെട്ട സംഭവമല്ല നിരവധി സംഭവങ്ങൾ നമ്മുക്ക് ചൂണ്ടി കാണിക്കാൻ ഉണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (3 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (3 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (3 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (3 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (4 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (4 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (5 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (5 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (6 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (6 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (7 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (7 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (7 hours ago)

Malayali Vartha Recommends