കോവിഡ് കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും; ജില്ല തിരിച്ച്, നിലവിലുള്ള ഐസിയു ബെഡുകളുടെയും വെന്‍റിലേറ്ററുകളുടെയും കണക്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് വി മുരളീധരൻ

കോവിഡ് കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി വി മുരളീധരൻ .
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ; കോവിഡ് കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും…
ജില്ല തിരിച്ച്, നിലവിലുള്ള ഐസിയു ബെഡുകളുടെയും വെന്‍റിലേറ്ററുകളുടെയും കണക്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണം… ബഹുഭൂരിപക്ഷം ജില്ലകളിലെയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വിരലില്‍ എണ്ണാവുന്ന ഐസിയു ബെഡുകള്‍ മാത്രമാണ് ഒഴിവുള്ളതെന്നാണ് വിവരം….
ഓക്സിജന്‍ ബെഡുകള്‍ ഉള്ള സിഎഫ്എല്‍ടിസികളുടെ എണ്ണവും ഉടന്‍ വര്‍ധിപ്പിക്കണം… ഓക്സിജന്‍ ശേഖരമുണ്ടായിട്ട് കാര്യമില്ല, വിതരണത്തിലെ പാളിച്ചയാണ് പല സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ടാക്കിയത്…
സ്വകാര്യമേഖലയില്‍ 75 ശതമാനം കിടക്കകൾ കോവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും അതിൻ്റെ പ്രായോഗികത സംബന്ധിച്ച് ആരോഗ്യമേഖലയ്ക്ക് സംശയമുള്ളതിനാൽ പുനപരിശോധിക്കാൻ തയാറാവണം…..
കോവിഡ് മാത്രമല്ല, മറ്റ് ഗുരുതര രോഗമുള്ളവരുടെ ജീവനും പ്രധാനമാണ്….ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു…..
നേരത്തെയും അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികളിൽ 75% കിടക്കകൾ കോവിഡ് ചികിൽസയ്ക്ക് മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞ വിഷയത്തിൽ വി മുരളീധരൻ പ്രതികരിച്ചിരുന്നു. മറുപടി പറയില്ലെ"ന്ന് പറഞ്ഞിട്ടാണെങ്കിലും രാവിലെ ഉന്നയിച്ച വിഷയങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞത് സ്വാഗതം ചെയ്യുന്നു....
സ്വകാര്യ ആശുപത്രികളിൽ 75% കിടക്കകൾ കോവിഡ് ചികിൽസയ്ക്ക് മാറ്റി വയ്ക്കണമെന്ന് വൈകിയെങ്കിലും നിർദേശിച്ചത് നന്നായി.... പക്ഷേ കേരളത്തിൽ പല ജില്ലകളിലും ഗുരുതര കോവിഡ് രോഗികൾ ഓക്സിജൻ കിടക്കയ്ക്കും ഐസിയു കിടക്കയ്ക്കുമായി പരക്കം പായുകയാണ്...
പ്രചാരവേല കൊണ്ട് ജീവൻ രക്ഷിക്കാനാവില്ലന്നറിയണം..... കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലെ ഓക്സിജൻ പ്ലാൻ്റുകൾ അടിയന്തരമായി പ്രവർത്തന സജ്ജമാക്കണം.....
വാക്സിൻ ക്ഷാമമെന്ന വ്യാജ പ്രചാരണം നടത്തി ആളുകളെ പരിഭ്രാന്തരാക്കാതെ ചികിൽസയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കേരള സർക്കാർ തയാറാവണം..
https://www.facebook.com/Malayalivartha


























