ആര്‍ ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം; ആരോഗ്യസ്ഥിതി രൂക്ഷമായതിനാൽ വെന്റിലേറ്ററിൽ, ഏറെ നാളുകളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു... കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ചു

കേരള കോൺഗ്രസ് ബി. ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോഴുള്ളത്.
ഇന്നലെയാണ് ബാലകൃഷ്ണപിള്ളയെ അസുഖം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസതടസം ആണ് പ്രധാന പ്രശ്‌നം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലും വിശ്രമത്തിലുമാണ് ബാലകൃഷ്ണപിള്ള.
മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ ആയ ബാലകൃഷ്ണപിള്ളയ്ക്ക് ഒരു മാസം മുൻപും ആരോഗ്യനില വഷളായിരുന്നു. എന്നാൽ പിന്നീട് വീട്ടിൽ തിരിച്ചെത്തി രാഷ്ട്രീയ ചർച്ചകളിൽ വരെ പങ്കെടുത്തിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊവിഡ് വാക്സിന്‍ എടുത്തതിനെ തുടര്‍ന്ന് അനുഭവപ്പെട്ട കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് നിരവധി ദിവസം ആശുപത്രിയിലായിരുന്നു. പിന്നീട് അതില്‍ നിന്നെല്ലാം മോചിതനായി കൊട്ടാരക്കരയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
അദ്ദേഹത്തിന്റെ 87 ആം പിറന്നാള്‍ ഏപ്രില്‍ നാലിന് ആഘാേഷങ്ങളോടെ തന്നെ വീട്ടില്‍ സംഘടിപ്പിച്ചു. പിന്നീട് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് വീണ്ടും ശാരീരിക അവശതകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























