ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വന്‍ഷന്‍ സെന്ററിനു നിസ്സാര പിഴവുകള്‍ നിരത്തി അന്തിമാനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയാണു കുന്നിടിച്ചു നിര്‍മിച്ച റിസോര്‍ട്ടിന് അനുമതി നല്‍കിയത്. സംസ്ഥാനം തിരഞ്ഞെടുപ്പു തിരക്കില്‍ മുഴുകിയ, കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയില്‍നിന്നുള്ള മുഴുവന്‍ അനുമതിയും റിസോര്‍ട്ട് ഉടമകള്‍ വാങ്ങിയെടുത്തു

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ ആരും മറന്നിട്ടില്ല. സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ഒടുവില്‍ അനുമതി കിട്ടി. ആ വിലപ്പെട്ട ജീവന്‍ നഷ്ടമായതിന് ശേഷം. പ്രവാസി വ്യവസായിയായ സാജന്‍ 15 കോടിയോളം രൂപ ചിലവഴിച്ചാണ് ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്.
സി.പി.എം അപ്രമാധിത്യമുള്ള ആന്തൂര്‍ നഗരസഭ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയില്ല. ഞാന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം അനുമതി നല്‍കില്ലെന്നായിരുന്നു നഗരസഭാ അധ്യക്ഷയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമള സാജനോട് പറഞ്ഞത്.
നാല് മാസം നിരന്തരം നഗരസഭാ അധികൃതരെ സമീപിച്ചിട്ടും അനുമതി കിട്ടാതായതോടെ സാജന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. തുടര്‍ന്ന് കുറ്റാളിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ സാജന്‍ തൂങ്ങിമരിക്കുകയായിരുന്നു. ചിലരെങ്കിലും അതൊക്കെ മറന്നു. പക്ഷെ ഇപ്പോഴിതാ മറ്റു ചില സംഭവങ്ങള്‍ പഴയത് പലതും ഓര്‍മിപ്പിക്കുകയാണ്.
മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി.ജയരാജന്റെ മകന്‍ ഡയറക്ടറായ ആയുര്‍വേദ റിസോര്‍ട്ടിന്റെ ഉദ്ഘാടനത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം സജീവമായതോടെയാണ് സാജന്‍ വീണ്ടും ചര്‍ച്ചയാകുന്നത് . കുന്നിടിച്ചുനിരത്തിയതിന്റെ പേരില്‍ ഏറെനാള്‍ വിവാദത്തിലായ റിസോര്‍ട്ടാണു കഴിഞ്ഞ ദിവസം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തത്.
കോണ്‍ഗ്രസില്‍ കെ.സുധാകരന്‍ എംപിയുടെ എതിര്‍പക്ഷത്തുനില്‍ക്കുന്ന കെപിസിസി നിര്‍വാഹക സമിതിയംഗം മമ്പറം ദിവാകരനെയും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുപ്പിച്ചു. 2016ല്‍ ധര്‍മടത്തു പിണറായി വിജയന്റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന മമ്പറം ദിവാകരനെ ഉദ്ഘാടനത്തിനു ക്ഷണിച്ചതിനു പിന്നിലും രാഷ്ട്രീയം കാണുന്നവരുണ്ട്.
മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണു റിസോര്‍ട്ട് നിര്‍മിക്കുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോര്‍ട്ട് നിര്‍മാണത്തിനെതിരെ പ്രമേയം പാസാക്കുകയും കലക്ടര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു. ആന്തൂര്‍ നഗരസഭയുടെ കെട്ടിടനിര്‍മാണ അനുമതിയുടെ അടിസ്ഥാനത്തിലാണു നിര്‍മാണം തുടങ്ങിയതെന്നും, ഖനനം നടത്തുന്ന മണ്ണ് അവിടെത്തന്നെ നിരത്തുകയാണെന്നുമായിരുന്നു കലക്ടര്‍ക്കു ലഭിച്ച അന്വേഷണ റിപ്പോര്‍ട്ട്. തുടര്‍പരാതികളുണ്ടായില്ല.
ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വന്‍ഷന്‍ സെന്ററിനു നിസ്സാര പിഴവുകള്‍ നിരത്തി അന്തിമാനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയാണു കുന്നിടിച്ചു നിര്‍മിച്ച റിസോര്‍ട്ടിന് അനുമതി നല്‍കിയത്. സംസ്ഥാനം തിരഞ്ഞെടുപ്പു തിരക്കില്‍ മുഴുകിയ, കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയില്‍നിന്നുള്ള മുഴുവന്‍ അനുമതിയും റിസോര്‍ട്ട് ഉടമകള്‍ വാങ്ങിയെടുത്തു.
മന്ത്രി കെ.കെ.ശൈലജയ്ക്കു കീഴിലുള്ള ആയുഷ് വകുപ്പിന്റെ ലൈസന്‍സ് മാത്രമാണ് ഇനി ലഭിക്കാനുള്ളത്. 2014ലാണ് അരോളിയില്‍ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ മൂന്നു കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത്.
ഇ.പി.ജയരാജന്റെ മകന്‍ ജയ്സണാണു കമ്പനിയില്‍ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടര്‍. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിര്‍മിച്ചുനല്‍കിയ തലശ്ശേരിയിലെ കെട്ടിട നിര്‍മാണക്കരാറുകാരനാണു ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി. അതായത് ആശാന് എവിടെയും ആകാമല്ലോ എന്ന്
https://www.facebook.com/Malayalivartha


























