തെരഞ്ഞെടുപ്പിൽ മൊട്ടയിടീക്കാൻ മുണ്ട് മുറുക്കി ഇ. എം. ആഗസ്തി.... അവസാനം സ്വയം മൊട്ടയടിച്ചു... വാക്കു പറഞ്ഞാൽ വാക്കാണ്...

ഉടുമ്പന്‍ചോലയില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ എം. എം. മണിയുടെ ഭൂരിപക്ഷം 30,000ത്തിനു മുകളിലെത്തിയത് നമ്മൾ ഏല്ലാവരും കണ്ടതാണ്. മണിയാശാനെ മൊട്ടയിടീക്കും എന്ന് പറഞ്ഞ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി ഇപ്പോൾ സ്വയം മൊട്ടയടിക്കേണ്ട സ്ഥിതിയാണ് സംജാതമായത്. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് ദയനീയമായി പരാജയപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി അവസാനം തല മൊട്ടയടിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി നേരത്തേ വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ് ആഗസ്തി മൊട്ടയടിച്ച ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉടുമ്പന്‍ചോലയില്‍ ആഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
”വലിയ വിജയം തന്ന ജനങ്ങള്‍ക്ക് നന്ദി. എതിര്‍ സ്ഥാനാര്‍ത്ഥി അഗസ്തി എന്റെ സുഹൃത്താണ്. അദ്ദേഹം മൊട്ടയടിക്കല്ലന്നാണ് എന്റെ അഭ്യര്‍ത്ഥന. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം സാധാരണമാണ്.” എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും തന്‍റെ അടുത്ത സുഹൃത്തായ ആഗസ്തി അവിവേകം കാണിക്കരുതെന്നുമായിരുന്നു മണിയാശാന്‍റെ പ്രതികരണം.
ഇന്നാണ് ആഗസ്തി തല മുണ്ഡനം ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്ക് അരങ്ങായ മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല. നിലവില്‍ കേരളത്തിന്റെ വൈദ്യുതി മന്ത്രി എം എം മണിയുടെ സിറ്റിംഗ് സീറ്റായ ഉടുമ്പന്‍ചോലയില്‍ 2016ല്‍ 1109 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം വിജയിച്ചത്.
എം എം മണി ജയിച്ചാൽ തല മുണ്ഡനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ആഗസ്തി പറഞ്ഞു. ചാനലുകളുടെ സർവേ പെയ്ഡ് സർവേയാണെന്നും ഫലം മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോ എന്നും ആഗസ്തി ചോദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി ചാനലുകളെ വിലക്കെടുത്തപോലെയാണ് ഇപ്പോൾ കേരളത്തിലെന്നും ആഗസ്തി ആരോപിച്ചിരുന്നു.
മന്ത്രി എം എം മണി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ- ''എല്ലാവർക്കും നന്ദി. എന്റെ സുഹൃത്തുകൂടിയായ ഇ എം അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്.
അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതുവികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം.'' എന്നായിരുന്നു അദ്ദേഹം കുറിച്ചത്
2001 മുതൽ തുടർച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം എം മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.
മന്ത്രിയെന്ന നിലയിൽ മണി നേടിയ വാർത്താ ശ്രദ്ധയും സർക്കാരിന്റെ നേട്ടങ്ങളും ഇത്തവണ സഹായകരമാകുമെന്ന് എൽഡിഎഫ് കണക്കു കൂട്ടിയപ്പോൾ, മണ്ഡലം പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് മുൻ എംഎൽഎ കൂടിയായ മുതിർന്ന നേതാവ് ഇ എം ആഗസ്തിയെയാണ്. ബിഡിജെഎസിന്റെ സന്തോഷ് മാധവനാണ് എൻഡിഎ സ്ഥാനാർഥി. എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന കൗൺസിലറാണ് സന്തോഷ്.
25 വർഷത്തിനു ശേഷം എം എം മണിയും ഇ എം ആഗസ്തിയും ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ, ഒരേ മണ്ഡലത്തിൽ നേർക്കുനേർ എന്ന കൗതുകവും ഇത്തവണയുണ്ടായി. 1996ൽ എം എം മണി തന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു പോരാട്ടത്തിൽ മൽസരിച്ചത് ഇ എം ആഗസ്തിക്കെതിരെയായിരുന്നു; ഉടുമ്പൻചോലയിൽത്തന്നെ. അന്ന് പക്ഷേ മണിയാശാൻ തോറ്റു.
https://www.facebook.com/Malayalivartha