ബിജെപിക്ക് 310 ബൂത്തുകളില്‍ പൂജ്യം ... സംസ്ഥാനത്തെ 310 ബൂത്തുകളില്‍ എന്‍ഡിഎയ്ക്ക് ഒരു വോട്ടുപോലും കിട്ടിയില്ല? താമര എന്നൊരു അടയാളം പോലും ബിജെപിക്കാന്‍ ബാലറ്റ് പെട്ടിയില്‍ കാണാതെ പോയത് മറവികൊണ്ടോ കാഴ്ചക്കുറവുകൊണ്ടോ അതോ അറിഞ്ഞുകൊണ്ടോ എന്നതില്‍ ബിജെപിയുടെ അന്വേഷണം

കൊടുംചതി. സംസ്ഥാനത്തെ 310 ബൂത്തുകളില്‍ എന്‍ഡിഎയ്ക്ക് ഒരു വോട്ടുപോലും കിട്ടിയില്ലപോലും. താമര എന്നൊരു അടയാളം പോലും ബിജെപിക്കാന്‍ ബാലറ്റ് പെട്ടിയില്‍ കാണാതെ പോയത് മറവികൊണ്ടോ കാഴ്ചക്കുറവുകൊണ്ടോ അതോ അറിഞ്ഞുകൊണ്ടോ എന്നതില്‍ ബിജെപി അന്വേഷണം നടത്തിവരികയാണ്. സ്വന്തം ബൂത്തിലിരുന്നു വോട്ടര്‍പട്ടികയില്‍ കളംവെട്ടിക്കുറിച്ച കൊടിയ ബിജെപിക്കാരന്‍പോലും സ്വന്തം താമരയ്ക്ക് വോട്ടു ചെയ്തില്ല.
എന്നുവെച്ചാല്‍ കറതീര്‍ന്ന ബിജെപിക്കാരില്‍ ഏറെപ്പേര്‍ സിപിഎമ്മിനോ കോണ്‍ഗ്രസിനോ വോട്ടു ചെയ്തുചെയ്തിരിക്കുന്നു. കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ മനസിലാകുന്നത് ബിജെപിയുടെ ബൂത്ത് ഏജന്റുമാരില്‍ ചില ബദ്ധശത്രുവായ മുസ്ലീം ലീഗിനോ കേരള കോണ്‍ഗ്രസിനോ അനുകൂലമായി കുത്തിയെന്നാണ്.
ബിജെപി മുന്നണിക്ക് ഒരു വോട്ടുപോലും കിട്ടാതെ വന്ന ബൂത്തില്‍ താമരയുടെ ബൂത്ത് ഏജന്റായി ഇരുന്ന് ഇരുന്നവരെയും അതാതിടത്തെ ഇലക്ഷന്‍ ചുമതലക്കാരനെയും പുറത്താക്കാന്‍ ബിജെപി നേതൃത്വം കണക്കെടുത്തുവരികയാണ്.
നരേന്ദ്ര മോദി അയച്ചുകൊടുത്ത കാശിന് നാലു നേരം ശാപ്പാട് കഴിച്ച് ബുത്തില്‍ ഇരുന്നശേഷം സ്വന്തം പാര്‍ട്ടിക്ക് പണിത ചതിയന്‍ ചന്തുമാര്‍ ആരൊക്കെയെന്ന് പാര്‍ട്ടി കണ്ടെത്തുകയാണ്.
പാര്‍ട്ടിക്ക് ചരിത്രതോല്‍വിയും നാണക്കെടുമുണ്ടാക്കിയ വില്ലന്‍മാരെ തേടിപ്പിടിച്ച പുറത്താക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടന്നവരുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിച്ച കോന്നിയില്‍ വരെ ഒരു വോട്ടും താമരയ്ക്ക് ലഭിക്കാതെ വന്ന ബൂത്തുണ്ടായി എന്നറിയുമ്പോഴാണ് നരേന്ദ്ര മോദിയുടെ പാര്‍ട്ടിയുടെ അപചയം തിരിച്ചറിയുന്നത്. ഇതിനുവേണ്ടിയായിരുന്നോ ഇല്ലാത്ത സമയം കണ്ടെത്തി ഡല്‍ഹിയില്‍നിന്നും നരേന്ദ്ര മോദിയും അമിത് ഷായും നിര്‍മല സീതാരാമനും സ്മൃതി ഇറാനിയുമൊക്കെ കേരളം ചുറ്റിക്കറങ്ങി മെനക്കെട്ടതെന്നതാണ് ദേശീയ നേതൃത്വം ഉന്നയിക്കുന്ന ചോദ്യം. ഒരു ബൂത്തില്‍ കുറഞ്ഞത് ഒരു ലക്ഷം രൂപ ചെലവഴിച്ചിട്ട് ഒരു വോട്ടുപോലും കിട്ടിയില്ല
എന്നു പറഞ്ഞാല്‍ പാര്‍ട്ടി നേതൃത്വം എങ്ങനെ സഹിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 65,000 വോട്ടുകള്‍ നേടിയ മഞ്ചേശ്വരത്ത് രണ്ടു ബൂത്തുകളില്‍ ബിജെപി സംപൂജ്യരായിരിക്കുന്നു.
സംസ്ഥാന 59 നിയോജകമണ്ഡലങ്ങളില്‍ ഒന്നോ അതിലേറെയോ ബൂത്തുകളില്‍ പാര്‍ട്ടിക്ക് ഇത്രയേറെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതില്‍ സംസ്ഥാന തല അന്വേഷണം ആരംഭിച്ചിരിക്കുന്നു.
140 മണ്ഡലങ്ങളില്‍ 80 ഇടങ്ങളിലും 2016ലെ തെരഞ്ഞെടപ്പിനെക്കാള്‍ 45 ശതമാനം വരെ വോട്ടു കുറഞ്ഞതാണ് ബിജെപിയെ ഞെട്ടിച്ചിരിക്കുന്നത്.
ഓരോ ബൂത്തിലും ആര്‍ക്കൊക്കെയാണ് ചുമതലയുണ്ടായിരുന്നതെന്നും എത്ര രൂപ വീതം പാര്‍ട്ടി ഫണ്ട് പ്രചാരണത്തിന് ലഭിച്ചിരുന്നുവെന്നും കണക്കെടുത്തുവരുന്നു. ഇവിടങ്ങളില്‍ ആര്‍എസ്എസ്‌കാരായ ബൂത്ത് എജന്റുമാരും ശാഖാ ഭാരവാഹികളും ആര്‍ക്ക് അനുകൂലമായി വോട്ടു മറിച്ചു എന്നതും കണ്ടെത്തേണ്ടിയിരിക്കുന്നു.
ശബരിമല വിശ്വാസ വിഷയം പ്രചാരണത്തില്‍ ഏശാതെ വന്നതും ബിജെപിക്ക് തിരിച്ചടിയായി. മതവികാരം ഉണര്‍ത്തി കേരളത്തില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ലെന്നിരിക്കെ കേരളത്തില്‍ ഇനി എന്തു സാധ്യത എന്നതാണ് ചോദ്യം. ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് മത്സരിച്ച കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ഒരു ബൂത്തില്‍ ഒരു വോട്ടുപോലും രമേശിന് ലഭിച്ചില്ല.
പാര്‍ട്ടിയുടെ അമരക്കാരിലെ പ്രധാനിയുടെ ഗതി ഇതായിരുന്നെങ്കില്‍ മറ്റിടങ്ങളിലെ സ്ഥിതി പറയാനുമില്ല. ഒരു വോട്ടുപോലും ബിജെപിക്കു കിട്ടാതെ വന്ന ബൂത്തുകള്‍ കൂടുതലും മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് ജില്ലയില്‍ ഒന്‍പതും കണ്ണൂര്‍ ജില്ലയില്‍ ഏഴും ബൂത്തുകളില്‍ ബിജെപിയുടെ അക്കൗണ്ട് പൂജ്യമായിരുന്നു. എ പ്ലസ് മണ്ഡലലിസ്റ്റില്‍ ഇടംപിടിച്ച കുന്നമംഗലത്തും ബേപ്പൂരിലും ഓരോ ബൂത്തുകളില്‍ വോട്ടുകളൊന്നും നേടാന്‍ താമരയ്ക്കു കഴിഞ്ഞില്ല. മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തിലെ 34 ബൂത്തുകളില്‍ ഒരാള്‍പോലും താമര ബട്ടണില്‍ തൊട്ടതേയില്ലെന്നത് ബിജെപിയെ ഞെട്ടിച്ചിരിക്കുന്നു.
ഇവിടങ്ങളില്‍ ബൂത്തിനുള്ളില്‍ കാവലിരുന്നവരും ബുത്തുകള്‍ക്ക് പുറത്ത് സ്ലിപ്പുമായി കാത്തിരുന്നവര്‍ക്കും സ്വന്തം പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ സാധിക്കാതെ വന്നത് എന്തുകൊണ്ടാണെന്ന് മനസിലായിട്ടില്ല. ബിജെപിയുടെ ഏറ്റവും പ്രധാന ഘടകകക്ഷിയാ ബിഡിജെഎസിനാണ് ഏറ്റവും ഗതികേടുണ്ടായിരിക്കുന്നത്.
പല മണ്ഡലങ്ങളിലെയും ലേറെ ബൂത്തുകളില്‍ ബിഡിജെഎസിന് ഒരു വോട്ടുപോലും നേടാനായിട്ടില്ല. അതായത് ബിജെപി ബിഡിജെഎസിനും ബിഡിജെഎസ് ബിജെപിക്കും പല ബൂത്തുകളിലും വോട്ടുചെയ്യാന്‍ താല്‍പര്യപ്പെട്ടതേയില്ല. അതൊക്കെ പോകട്ടെ, ബിജെപിയുടെ ബൂത്ത് ഏജന്റ് നരേന്ദ്രമോദിയെയും താമരയെയും മറന്ന് പിണറായി വിജയനെ തുണച്ചു എന്നതാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടപ്പില്‍ കാവിക്കാര്‍
ചെയ്ത കൊടുംപാര.
https://www.facebook.com/Malayalivartha


























