ബി വി ശ്രീനിവാസയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ 108 രൂപ ക്യാംപെയ്‌നുമായി യൂത്ത് കോണ്‍ഗ്രസ്; പൊലീസ് നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കളും രംഗത്ത്

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന് ഐക്യദാര്‍ഢ്യമറിയിച്ച് ക്യാംപെയ്‌നുമായി യൂത്ത് കോണ്‍ഗ്രസ്.
ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള എസ്ഒഎസ്‌ഐവൈസിയുടെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 108 രൂപ വീതം സമാഹരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
ഓക്‌സിജന്‍ എത്തിച്ച് നല്‍കിയ ശ്രീനിവാസിനോട് സാമ്പത്തിക സ്രോതസ് ചോദിച്ച പൊലീസ് നടപടിയോട് പ്രതിഷേധിച്ചുകൊണ്ട് 'ഞങ്ങളാണ് സോഴ്‌സ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യൂത്ത് കോഗ്രസിന്റെ 108 രൂപ ക്യാംപെയ്ന്‍.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ ഷാഫി പറമ്പില്‍, നേതാക്കളായ വീണ എസ് നായര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ ക്യാംപെയ്‌നില്‍ പങ്കാളികളായി.
കഴിഞ്ഞ ദിവസമാണ് ബി വി ശ്രീനിവാസിനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പൊലീസ് നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം, ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബി വി ശ്രീനിവാസ് പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും അറിയിച്ചു.
പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും പൊലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് രൺദീപ് സുര്‍ജേ വാലയും വ്യക്തമാക്കി. രാഹുൽ ഗാന്ധിയും ബി വി ശ്രീനിവാസിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. 'കൊല്ലുന്നവനേക്കാള്‍ വലുതാണ് രക്ഷിക്കുന്നവൻ' - എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
ട്വിറ്ററില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ശ്രീനിവാസിനോട് പ്രതിദിനം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിക്കുന്നത്. അതില്‍ നിന്ന് 20000ല്‍ അധികം ദുരിതബാധിതരെ ഇതുവരെ സൗജന്യമായി
സഹായിച്ചിട്ടുണ്ടെന്നാണ് ബി വി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസിന്റെ അവകാശവാദം. കോവിഡ് രോഗികള്‍ക്കാവശ്യമുള്ള ആശുപത്രി കിടക്കകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മരുന്നുകള്‍ എന്നീ ആവശ്യങ്ങള്‍ എത്തിച്ചു നല്‍കുകയാണ് ഇവരുടെ പ്രവര്‍ത്തനം.
https://www.facebook.com/Malayalivartha

























