മുസ്ലം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം; മുൻ എം.എൽ.എ ജോര്‍ജിനെതിരെ പരാതി; വിദ്വേഷ പരമായ പരാമർശം നടത്തിയത് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ

മുസ്ലം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലിസ് സ്‌റ്റേഷനില്‍ പരാതി. നടയ്ക്കല്‍ കാരയ്ക്കാട്ട് എം എം മുജീബാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നും മറ്റ് മതസ്ഥരുമായി സ്പര്‍ധയുണ്ടാക്കും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശം. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശ്ശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























